BMW R1300GS: ചുരിദാറിട്ട് സിമ്പിള്‍ ലുക്കിലെത്തി, കൊണ്ടുപോയതോ 24.68 ലക്ഷത്തിന്റെ ബൈക്ക്
BMW R1300GS Bike Video: R 1300 GS ബൈക്കിന്റെ ഡെലിവറി എടുക്കാനായെത്തിയ ഒരു സ്ത്രീയാണ് വീഡിയോയിലുള്ളത്. എന്നാല്‍ അവരുടെ വരവ് തന്നെ കാഴ്ചക്കാരെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ബിഎംഡബ്ല്യുവിന്റെ അത്യാഡംബര കാറായ 3 സീരിസിലാണ് അവര്‍ വന്നിറങ്ങുന്നത്.

ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാ സ്ത്രീകളും ബൈക്ക് ഓടിക്കുന്നവരാണ്. സിനിമാ താരങ്ങള്‍ മുതല്‍ സാധാരണക്കാര്‍ വരെയുണ്ട് അക്കൂട്ടത്തില്‍. നല്ലൊരു ബൈക്ക് വാങ്ങിക്കണം എന്നാകും പലരുടെയും സ്വപ്‌നം. ആശിച്ച് മോഹിച്ച് ബൈക്കോ അല്ലെങ്കില്‍ മറ്റ് ഇഷ്ട വാഹനമോ സ്വന്തമാക്കുന്ന എത്രയോ ആളുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ കാണാറില്ലേ. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
R 1300 GS ബൈക്കിന്റെ ഡെലിവറി എടുക്കാനായെത്തിയ ഒരു സ്ത്രീയാണ് വീഡിയോയിലുള്ളത്. എന്നാല്‍ അവരുടെ വരവ് തന്നെ കാഴ്ചക്കാരെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ബിഎംഡബ്ല്യുവിന്റെ അത്യാഡംബര കാറായ 3 സീരിസിലാണ് അവര്‍ വന്നിറങ്ങുന്നത്. വന്ദന എന്ന പേരുള്ള സ്ത്രീയാണ് ബിഎംഡബ്ല്യു കാറിലെത്തി ബിഎംഡബ്ല്യു ആര്‍ 1300 ജിഎസ് സ്വന്തമാക്കിയതെന്ന് ബവേറിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളുടെ ഡീലര്‍ഷിപ്പായ കെയുഎന്‍ ബിഎംഡബ്ല്യു മോട്ടോറോഡ് പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
തമിഴ്‌നാട്ടിലാണ് സംഭവം നടക്കുന്നത്. ഏകദേശം 21.20 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. റോഡ് ടാക്‌സും ഇന്‍ഷുറന്‍സും എല്ലാം ഉള്‍പ്പെടുത്തി ചെന്നൈയില്‍ 24.68 ലക്ഷം രൂപയ്ക്ക് വാഹനം സ്വന്തമാക്കാവുന്നതാണ്.
Also Read: Youngest Defender Owner: കേരളത്തിലെ പ്രായം കുറഞ്ഞ ഡിഫന്‍ഡര്‍ ഉടമ; ആരാണ് ഈ സുന്ദരിയെന്ന് മനസിലായോ?
ഇന്‍സ്റ്റഗ്രാമില്‍ വൈറലായ വീഡിയോ
View this post on Instagram
കഴിഞ്ഞ വര്‍ഷമാണ് ഈ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചത്. ലൈറ്റ് വൈറ്റ്, ട്രിപ്പിള്‍ ബ്ലാക്ക്, ജിഎസ് ട്രോഫി, ഓപ്ഷന്‍ 719 ട്രമുന്റാന തുടങ്ങിയ നാല് വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്. ട്രിപ്പിള്‍ ബ്ലാക്ക് നിറത്തിലുള്ള വാഹനമാണ് വന്ദന തിരഞ്ഞെടുത്തതെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.
ഇന്ത്യയിലെ സെലിബ്രിറ്റികള്‍ക്കിടയിലുള്ള ജനപ്രിയ മോഡലാണ് തമിഴ്‌നാട്ടില്‍ നിന്നും ലേഡി റൈഡര്‍ സ്വന്തമാക്കിയിരിക്കുന്നത്. 237 കിലോഗ്രാം ഭാരമാണ് ഈ വാഹനത്തിനുള്ളത്.