Gold Price Today: സ്വർണ വിലയിൽ 400 രൂപയോളം ഇടിവ്; ഇന്നത്തെ നിരക്ക് ഇങ്ങനെ

Today Gold Rate December 13: നവംബർ 1-നായിരുന്നു അടുത്തകാലങ്ങളിലായി ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് 59,080 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

Gold Price Today: സ്വർണ വിലയിൽ 400 രൂപയോളം ഇടിവ്; ഇന്നത്തെ നിരക്ക് ഇങ്ങനെ

സ്വർണവില

Updated On: 

13 Dec 2024 | 10:05 AM

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ 400 രൂപയോളം ഇടിവ്. രണ്ടു ദിവസമായി മാറ്റമില്ലാതെ തുടർന്ന വിലയാണ് ഇന്ന് കുറഞ്ഞത്. ഒരുപവൻ സ്വർണ്ണത്തിൻ്റെ ഇന്നത്തെ വിപണി വില 57,840 രൂപയാണ്. ഒരു ഗ്രാമിന് 55 രൂപ കുറഞ്ഞ് 7,230 രൂപയായി. ഇന്നലെ 58,280 രൂപയായിരുന്നു സ്വർണ നിരക്ക്. ഈ മാസം രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു ഇന്നലെ വ്യാപാരം.

ഡിസംബറിലെ സ്വർണ നിരക്കുകൾ ഇങ്ങനെ:

ഡിസംബർ 01: 57,200 രൂപ
ഡിസംബർ 02: 56,720 രൂപ
ഡിസംബർ 03: 57,040 രൂപ
ഡിസംബർ 04: 57,040 രൂപ
ഡിസംബർ 06: 57,120 രൂപ
ഡിസംബർ 07: 56, 920 രൂപ
ഡിസംബർ 08: 56, 920 രൂപ
ഡിസംബർ 09: 57,040 രൂപ
ഡിസംബർ 10: 57,640 രൂപ
ഡിസംബർ 11: 58,280 രൂപ
ഡിസംബർ 12: 58,280 രൂപ
ഡിസംബർ 13: 57,840 രൂപ

നവംബർ 1-നായിരുന്നു അടുത്തിടെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണവില എത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 59,080 രൂപയായിരുന്നു. പിന്നീട്, നവംബർ 14,16,17 തീയതികളിൽ ആ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി. ഏകദദേശം 4,000 രൂപയ്ക്കടുത്താണ് വിലയിടിഞ്ഞത്. വരും മാസങ്ങളിൽ സ്വർണവില 60,000 കടക്കാൻ സാധ്യത ഉണ്ടെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.

കേരളത്തിൽ സ്വർണത്തിന്റെയും വെള്ളിയുടെയും നിരക്കിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് അന്താരാഷ്‌ട്ര വിപണിയിൽ സംഭവിക്കുന്ന മാറ്റങ്ങളാണ്. ഈ വർഷം വെള്ളി വിലയിൽ കാര്യമായ കുതിപ്പ് ഉണ്ടാകില്ലെന്നാണ് സാമ്പത്തിക വിദ​ഗ്ധർ പറയുന്നത്. എന്നാൽ, സ്വർണവില ഈ മാസം 60,000 കടക്കാൻ സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ.

അതേസമയം, സംസ്ഥാനത്തെ വെള്ളി വിലയിൽ വീണ്ടും നേരിയ കുറവ്. ഇന്നലെ വെള്ളിക്ക് ഗ്രാമിന് 102 രൂപയായിരുന്നു. ഇന്ന് ഒരു രൂപ കുറഞ്ഞ് ഗ്രാമിൽ 101 രൂപയും, കിലോഗ്രാമിന് 1,01,000 രൂപയുമായി കുറഞ്ഞു. സംസ്ഥാനത്ത് വെള്ളിക്ക് നല്ല ഡിമാൻഡ് ഉണ്ടെങ്കിലും, അടുത്ത ഏതാനും വർഷങ്ങളിൽ വെള്ളി വിലയിൽ വലിയ ചലനം ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. അന്താരാഷ്ട്ര വിപണിയിലെ വെള്ളി വിലയ്ക്ക് അനുസരിച്ചാണ് കേരളത്തിലെ വെള്ളി വിലയിലും മാറ്റം ഉണ്ടാകുന്നത്.​

ഈ മാസത്തെ വെള്ളി നിരക്കുകൾ ഇങ്ങനെ (കിലോ)

ഡിസംബർ 1 : 1,00,000 രൂപ
ഡിസംബർ 2 : 99,500 രൂപ
ഡിസംബർ 3 : 99,500 രൂപ
ഡിസംബർ 4 : 99,500 രൂപ
ഡിസംബർ 5 : 1,01,000 രൂപ
ഡിസംബർ 6 : 1,01,000 രൂപ
ഡിസംബർ 7 : 1,00,000 രൂപ
ഡിസംബർ 8 : 1,00,000 രൂപ
ഡിസംബർ 9 : 1,00,000 രൂപ
ഡിസംബർ 10 : 1,04,000 രൂപ
ഡിസംബർ 11 : 1,03,000 രൂപ
ഡിസംബർ 12 : 1,02,000 രൂപ
ഡിസംബർ 13: 1,01,000 രൂപ

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ