Equity Mutual Funds: 10 വര്‍ഷംകൊണ്ട് മികച്ച റിട്ടേണ്‍; 5 ഇക്വിറ്റി ഫണ്ടുകള്‍ പരിഗണിക്കാം

Mutual Funds With 24 Percent Return: എസ്ഐപിയില്‍ നിക്ഷേപിക്കാനായി നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പരിഗണിക്കാവുന്ന അഞ്ച് ഇക്വിറ്റി ഫണ്ടുകളെ കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ 24 ശതമാനത്തോളം വരുമാനം വാഗ്ദാനം ചെയ്ത ഫണ്ടുകളാണിവ.

Equity Mutual Funds: 10 വര്‍ഷംകൊണ്ട് മികച്ച റിട്ടേണ്‍; 5 ഇക്വിറ്റി ഫണ്ടുകള്‍ പരിഗണിക്കാം

പ്രതീകാത്മക ചിത്രം

Published: 

15 Oct 2025 | 03:06 PM

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നയാളാണോ നിങ്ങള്‍? എന്നാല്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നേരിട്ട് നിക്ഷേപം നടത്തുന്നതിന് പകരം ഭൂരിഭാഗം ആളുകളും പരിഗണിക്കുന്നത് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ അഥവ എസ്ഐപി രീതിയാണ്. ചെറിയ സംഖ്യയില്‍ ഇവിടെ നിങ്ങള്‍ക്ക് നിക്ഷേപം ആരംഭിക്കാന്‍ സാധിക്കുന്നു. നിശ്ചിത തുക നിശ്ചിത കാലയളവില്‍ തവണകളായി നിക്ഷേപിച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടമുണ്ടാക്കുന്നതാണ് എസ്ഐപിയുടെ രീതി.

എസ്ഐപിയില്‍ നിക്ഷേപിക്കാനായി നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പരിഗണിക്കാവുന്ന അഞ്ച് ഇക്വിറ്റി ഫണ്ടുകളെ കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ 24 ശതമാനത്തോളം വരുമാനം വാഗ്ദാനം ചെയ്ത ഫണ്ടുകളാണിവ.

ക്വാണ്ട് സ്മോള്‍ ക്യാപ് ഫണ്ട്

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയില്‍ ഏറ്റവും ഉയര്‍ന്ന വരുമാനം നല്‍കിയ എസ്ഐപി നിക്ഷേപമാണ് ക്വാണ്ട് സ്മോള്‍ ക്യാപ് ഫണ്ട്. ഏകദേശം 24.5 ശതമാനം റിട്ടേണാണ് ഫണ്ട് നല്‍കിയത്.

നിപ്പോണ്‍ ഇന്ത്യ സ്മോള്‍ ക്യാപ് ഫണ്ട്

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 22.6 ശതമാനം വളര്‍ച്ചയാണ് നിപ്പോണ്‍ ഇന്ത്യ സ്മോള്‍ ക്യാപ് എസ്ഐപി നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്തത്.

Also Read: Diwali Picks 2025: ബ്ലാക്ക്ബക്ക്, ബിഎസ്ഇ…; 6 സ്റ്റോക്കുകള്‍ 29% അപ്‌സൈഡ് തരുമെന്ന് ആനന്ദ് രതി

മോട്ടിലാല്‍ ഓസ്വാള്‍ മിഡ്ക്യാപ് ഫണ്ട്

എസ്ഐപി നിക്ഷേപങ്ങള്‍ക്ക് പത്ത് വര്‍ഷത്തിനുള്ളില്‍ മോട്ടിലാല്‍ ഓസ്വാള്‍ മിഡ്ക്യാപ് ഫണ്ടിന് നല്‍കാന്‍ സാധിച്ചത് 21.9 ശതമാനം റിട്ടേണാണ്.

നിപ്പോണ്‍ ഇന്ത്യ ഗ്രോത്ത് മിഡ്ക്യാപ് ഫണ്ട്

20.9 ശതമാനം റിട്ടേണ്‍ പത്ത് വര്‍ഷത്തിനിടെയുള്ള എസ്ഐപി നിക്ഷേപങ്ങള്‍ക്ക് നിപ്പോണ്‍ ഇന്ത്യ ഗ്രോത്ത് മിഡ്ക്യാപ് ഫണ്ടിന് നല്‍കാന്‍ സാധിച്ചിട്ടുണ്ട്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ