Unclaimed Bank Deposit: അവകാശികളില്ലാതെ 2133 കോടി രൂപ; വിതരണം നാളെ

Kerala Bank Unclaimed Money: അവകാശികളാണെന്ന് തെളിയിക്കുന്ന രേഖയുമായെത്തുന്ന ആളുകള്‍ക്ക് പണം ലഭിക്കുന്നതാണ്. ഇതിന്റെ ഭാഗമായി നവംബര്‍ മൂന്ന് തിങ്കളാഴ്ച കേരളത്തിലെ ആറ് ജില്ലകളിലെ പ്രമുഖ ബാങ്കുകള്‍ തുക കൈമാറുന്നതിനായി ക്യാമ്പ് നടത്തുകയാണ്.

Unclaimed Bank Deposit: അവകാശികളില്ലാതെ 2133 കോടി രൂപ; വിതരണം നാളെ

പ്രതീകാത്മക ചിത്രം

Published: 

02 Nov 2025 | 07:44 PM

കോടികള്‍ മലയാളികള്‍ക്ക് അത്ര പ്രശ്‌നമുള്ള കാര്യമല്ല, കാരണം കേരളത്തിലെ വിവിധ ബാങ്കുകളില്‍ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് കോടിക്കണക്കിന് രൂപയാണെന്ന വിവരമാണ് പുറത്തുവരുന്നത്. കയ്യില്‍ കോടികള്‍ വെച്ചാകും പലരും നാട്ടില്‍ ലോണെടുത്ത് ജീവിക്കുന്നതെന്ന് ചുരുക്കം. 2,133 കോടി രൂപയാണ് കേരളത്തിലെ ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത്. ഈ പണത്തിന്റെ ഉടമകള്‍ക്കായി കാത്തിരിക്കുകയാണ് ബാങ്ക് അധികൃതര്‍.

അവകാശികളാണെന്ന് തെളിയിക്കുന്ന രേഖയുമായെത്തുന്ന ആളുകള്‍ക്ക് പണം ലഭിക്കുന്നതാണ്. ഇതിന്റെ ഭാഗമായി നവംബര്‍ മൂന്ന് തിങ്കളാഴ്ച കേരളത്തിലെ ആറ് ജില്ലകളിലെ പ്രമുഖ ബാങ്കുകള്‍ തുക കൈമാറുന്നതിനായി ക്യാമ്പ് നടത്തുകയാണ്. അവകാശികളില്ലാത്തതിനെ തുടര്‍ന്ന് ഇടപാടുകള്‍ നടക്കാത്ത അക്കൗണ്ടുകളുമായാണ് ബാങ്ക് ജീവനക്കാര്‍ കാത്തിരിക്കുന്നത്. പത്ത് വര്‍ഷത്തിലേറെ ഇടപാടുകള്‍ നടക്കാത്തതിനെ തുടര്‍ന്ന് ഈ അക്കൗണ്ടുകള്‍ പ്രവര്‍ത്തന രഹിതമായിരിക്കുന്നു.

പത്ത് വര്‍ഷത്തോളം ഇടപാടുകള്‍ നടന്നില്ലെങ്കില്‍ സ്വാഭാവികമായും ബാങ്കിന്റെ ഭാഗത്ത് നിന്ന് ഉടമകളെയോ അല്ലെങ്കില്‍ അവകാശികളെയോ കണ്ടെത്താനുള്ള ശ്രമമുണ്ടാകും. കണ്ടെത്താന്‍ സാധിക്കാതെ വന്നാല്‍ അവരുടെ അക്കൗണ്ടിലെ പണം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്പോസിറ്റര്‍ എജ്യുക്കേഷന്‍ ആന്റ് അവയര്‍നസ് ഫണ്ടിലേക്ക് (ഡിഇഎഫ്) മാറ്റും. പിന്നീട് അവകാശികള്‍ വരുന്ന മുറയ്ക്ക് പണം കൈമാറുന്നതാണ് രീതി.

എവിടെയെല്ലാം ക്യാമ്പ്?

ബാങ്കുകളിലുള്ള പണം കൈമാറുന്നതിനായി ആറ് ജില്ലകളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. മലപ്പുറം, പാലക്കാട്. ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ ക്യാമ്പ് നടക്കും. ക്യാമ്പ് നടക്കുന്ന സ്ഥലത്ത് രേഖകളുമായി അവകാശികളെത്തണം. ക്യാമ്പില്‍ പങ്കെടുക്കുന്നത് വഴി നിക്ഷേപവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിങ്ങള്‍ക്കറിയാന്‍ സാധിക്കുന്നതാണ്.

Also Read: Bank Account: 10 വര്‍ഷമായി ബാങ്ക് അക്കൗണ്ടില്‍ ഇടപാട് നടത്തിയില്ലേ? പണം DEAF ലേക്ക് ഉടന്‍ മാറ്റപ്പെടുമെന്ന് അറിയിപ്പ്

അടുത്ത ഘട്ടത്തില്‍ കാസര്‍ഗോഡ് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ക്യാമ്പ് സംഘടിപ്പിക്കാനാണ് നീക്കം. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ തുക കെട്ടിക്കിടക്കുന്നത്. വിവിധ ബാങ്കുകളില്‍ 11.93 ലക്ഷം അക്കൗണ്ടുകളിലായി 307.69 കോടി രൂപയാണ് ഇവിടെയുള്ളത്. തിരുവനന്തപുരം ജില്ലയില്‍ 266.30 കോടി രൂപയും തൃശൂരില്‍ 241.27 കോടിയുമുണ്ടെന്നാണ് വിവരം.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ