UPI: ബയോമെട്രിക് ഓതന്റിക്കേഷന്‍ നിര്‍ബന്ധം; യുപിഐ പേയ്‌മെന്റുകളില്‍ മാറ്റം നാളെ മുതല്‍
UPI Payment Biometric Authentication Rule: ആധാര്‍ ആയിരിക്കും ബയോമെട്രിക് ഓതന്റിക്കേഷന്‍ നടത്തുന്നതിനായി നിങ്ങള്‍ ഉപയോഗിക്കേണ്ട രേഖ എന്നാണ് വിവരം. ആധാറിലെ വിവരങ്ങള്‍ അനുസരിച്ചായിരിക്കും യുപിഐയുടെ സേവനമെന്നും വിവരങ്ങളുണ്ട്.

പ്രതീകാത്മക ചിത്രം
യുപിഐ പേയ്‌മെന്റുകളില്‍ മാറ്റം. ഒക്ടോബര്‍ എട്ട് ബുധനാഴ്ച മുതല്‍ രാജ്യത്ത് യുപിഐ പേയ്‌മെന്റുകള്‍ നടത്തുന്നതിന് മുഖം തിരിച്ചറിയലും വിരലടയാളവും നിര്‍ബന്ധം. ബയോമെട്രിക് ഓതന്റിക്കേഷന്‍ നടത്താതെ നാളെ മുതല്‍ ഉപഭോക്താള്‍ക്ക് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് വഴി പേയ്‌മെന്റുകള്‍ നടത്താന്‍ സാധിക്കില്ലെന്നാണ് വിവിധ വൃത്തങ്ങള്‍ പറയുന്നു.
ആധാര്‍ ആയിരിക്കും ബയോമെട്രിക് ഓതന്റിക്കേഷന്‍ നടത്തുന്നതിനായി നിങ്ങള്‍ ഉപയോഗിക്കേണ്ട രേഖ എന്നാണ് വിവരം. ആധാറിലെ വിവരങ്ങള്‍ അനുസരിച്ചായിരിക്കും യുപിഐയുടെ സേവനമെന്നും വിവരങ്ങളുണ്ട്.
റിസര്‍വ് ബാങ്ക് പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചുകൊണ്ടാണ് നീക്കം. നിലവില്‍ പിന്‍ നമ്പറും മറ്റ് രേഖകളും ഉപയോഗിച്ച് ഓതന്റിക്കേഷന്‍ നടത്താന്‍ സാധിക്കുന്ന സംവിധാനമാണ് യുപിഐ പിന്തുടരുന്നത്. എന്നാല്‍ ഒക്ടോബര്‍ 8 മുതല്‍ ഇതിലെല്ലാം മാറ്റം സംഭവിക്കും.
Also Read: UPI Payment: ഇന്റര്‍നെറ്റ് ഇല്ലെങ്കിലും യുപിഐ ഇടപാടുകള്‍ നടത്താം; സംഭവം സിംപിളാണ്
യുപിഐ പ്രവര്‍ത്തിപ്പിക്കുന്ന നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മുംബൈയില്‍ നടക്കുന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ പുതിയ ബയോമെട്രിക് സംവിധാനം പരിചയപ്പെടുത്തുമെന്നും വിവരമുണ്ട്.