AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Emergency Fund: എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയില്ലേ? വെറും 12 മാസം കൊണ്ട് എല്ലാം സെറ്റാകും

How To Make Emergency Fund: പലര്‍ക്കും എന്താണ് എമര്‍ജന്‍സി ഫണ്ടെന്നും എങ്ങനെയാണ് ആ ഫണ്ട് ഉണ്ടാക്കിയെടുക്കേണ്ടത് എന്നതിനെ കുറിച്ചും വലിയ ധാരണയില്ല. മെഡിക്കല്‍ ആവശ്യങ്ങള്‍, ജോലിയില്‍ നിന്നും പെട്ടെന്ന് വിട്ടുനില്‍ക്കേണ്ടി വരുന്ന അവസ്ഥ, പെട്ടെന്നുണ്ടാകുന്ന മറ്റ് ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്കായാണ് എമര്‍ജന്‍സി ഫണ്ട് ഉണ്ടാകേണ്ടത്.

Emergency Fund: എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയില്ലേ? വെറും 12 മാസം കൊണ്ട് എല്ലാം സെറ്റാകും
എമര്‍ജന്‍സി ഫണ്ട്Image Credit source: TV9 Telugu
shiji-mk
Shiji M K | Published: 19 May 2025 10:07 AM

സാമ്പത്തിക കാര്യങ്ങളിലെ അറിവ് തന്നെയാണ് ഒരാളെ മുന്നോട്ട് നയിക്കുന്നത്. കൃത്യമായി പണം കൈകാര്യം ചെയ്യാന്‍ അറിവില്ലെങ്കിലും സാമ്പത്തിക രംഗം ആകെ കൈവിട്ടുപോകുന്നു. നിങ്ങള്‍ പണം സമ്പാദിക്കുന്നുണ്ടെങ്കില്‍ പോലും പെട്ടെന്ന് എത്തുന്ന സാമ്പത്തിക ആവശ്യങ്ങള്‍ക്കായി എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കിയിട്ടുണ്ടോ?

പലര്‍ക്കും എന്താണ് എമര്‍ജന്‍സി ഫണ്ടെന്നും എങ്ങനെയാണ് ആ ഫണ്ട് ഉണ്ടാക്കിയെടുക്കേണ്ടത് എന്നതിനെ കുറിച്ചും വലിയ ധാരണയില്ല. മെഡിക്കല്‍ ആവശ്യങ്ങള്‍, ജോലിയില്‍ നിന്നും പെട്ടെന്ന് വിട്ടുനില്‍ക്കേണ്ടി വരുന്ന അവസ്ഥ, പെട്ടെന്നുണ്ടാകുന്ന മറ്റ് ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്കായാണ് എമര്‍ജന്‍സി ഫണ്ട് ഉണ്ടാകേണ്ടത്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കിയെടുക്കാമെന്ന് പരിശോധിക്കാം.

നിങ്ങളുടെ പ്രതിമാസ ചെലവുകളെ കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കുക. മൂന്ന് മാസം മുതല്‍ ആറ് മാസം വരെ പ്രതിമാസ ചെലവുകള്‍ വളരെ ആസൂത്രിതമായി വേണം കൈകാര്യം ചെയ്യാന്‍. അങ്ങനെയെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് പണം മാറ്റിവെക്കാന്‍ സാധിക്കൂ.

പണമെല്ലാം കൂട്ടിക്കലര്‍ത്തി ഉപയോഗിക്കുന്നത് നിര്‍ത്തുക. പതിവ് ചെലവുകള്‍ക്ക് പണം സേവിങ്‌സ് അക്കൗണ്ടില്‍ സൂക്ഷിക്കാം, എമര്‍ജന്‍സി ഫണ്ടിനായി പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാവുന്നതുമാണ്. അവശ്യ ചെലവുകള്‍ക്ക് മുന്‍ഗണന നല്‍കുക. ആഡംബര വാങ്ങലുകള്‍ക്ക് തത്കാലത്തേക്ക് വിരാമമിടാം. ഇങ്ങനെ വാങ്ങാന്‍ ഉപയോഗിക്കുന്ന പണം എമര്‍ജന്‍സി ഫണ്ടിലേക്ക് മാറ്റാം.

മറ്റൊന്ന് നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് വരുമാന സ്രോതസുകളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നതാണ്. ഫ്രീലാന്‍സിങ്, സൈഡ് ബിസിനസുകള്‍, മറ്റ് ജോലികള്‍ തുടങ്ങിയവയിലൂടെ വരുമാനം വര്‍ധിപ്പിക്കുക. ഇതില്‍ നിന്ന് കിട്ടുന്നത് ചെറിയ വരുമാനമാണെങ്കില്‍ പോലും അത് എമര്‍ജന്‍സി ഫണ്ടിലേക്ക് നീക്കിവെക്കാവുന്നതാണ്.

Also Read: EPS Pension: 20 വര്‍ഷം പണിയെടുത്തോ? എങ്കില്‍ ഇപിഎസില്‍ നിന്ന് ഇത്ര രൂപ പെന്‍ഷന്‍ ലഭിക്കും

നിങ്ങളുടെ സമ്പാദ്യത്തിന്റെ സ്ഥിതി എപ്പോഴും പരിശോധിക്കണം. കൂടുതല്‍ പണം സമ്പാദ്യത്തിലേക്ക് മാറ്റിവെക്കാന്‍ സാധിക്കുമെങ്കില്‍ അക്കാര്യവും പരിഗണിക്കാവുന്നതാണ്. ചെലവുകളുടെ കാര്യത്തില്‍ കൃത്യമായ നിയന്ത്രണം കൊണ്ടുവരികയാണെങ്കില്‍ ചുരുങ്ങിയത് 12 മാസത്തിനുള്ളില്‍ നിങ്ങള്‍ക്ക് എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്.