Capital Gains Tax: വല്ലതും വില്‍ക്കാന്‍ പോകുകയാണോ? മൂലധനനേട്ട നികുതി ലാഭിക്കാനിതാ വഴികള്‍
How to Save Tax on Property Sale: വീടാകട്ടെ സ്ഥലമാകട്ടെ സ്വര്‍ണമാകട്ടെ, അങ്ങനെ എന്തും വിറ്റ് പണമാക്കി വീണ്ടും നിക്ഷേപം നടത്തുന്നവരാണ് ഇന്ത്യക്കാര്‍. എന്നാല്‍ ചില സാഹചര്യങ്ങളില്‍ നികുതിഭാരം ആളുകളെ ആശങ്കപ്പെടുത്തുന്നു.

പ്രതീകാത്മക ചിത്രം
പുതുതായി എന്തെങ്കിലും വാങ്ങിച്ച്, അത് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മറിച്ച് വില്‍ക്കുന്നത് പൊതുവേ ഇന്ത്യക്കാരുടെ ശീലമാണ്. അതിപ്പോള്‍ വീടാകട്ടെ സ്ഥലമാകട്ടെ സ്വര്‍ണമാകട്ടെ, അങ്ങനെ എന്തും വിറ്റ് പണമാക്കി വീണ്ടും നിക്ഷേപം നടത്തുന്നവരാണ് ഇന്ത്യക്കാര്‍. എന്നാല്‍ ചില സാഹചര്യങ്ങളില്‍ നികുതിഭാരം ആളുകളെ ആശങ്കപ്പെടുത്തുന്നു.
1961ലെ ആദായനികുതി നിയമത്തില്‍ നികുതിദായകര്‍ക്ക് മൂലധനനേട്ട നികുതി പൂര്‍ണമായും ഒഴിവാക്കാനോ കുറയ്ക്കാനും സാധിക്കുന്നതിനുള്ള വ്യവസ്ഥകള്‍ പ്രതിപാദിച്ചിരിക്കുന്നു. വീടുകള്‍ കൈവശം വെച്ചിരിക്കുന്നവര്‍ക്ക് മാത്രമല്ല കര്‍ഷകര്‍ക്കും, വ്യാവസായിക യൂണിറ്റുകള്‍ക്കും, സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഈ നിയമം ബാധകമാണ്.
സെക്ഷന്‍ 54ഉം 54എഫും
ഈ രണ്ട് സെക്ഷനുകളെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. സെക്ഷന്‍ 54 റെസിഡന്‍ഷ്യല്‍ വീടിന്റെ വില്‍പനയും മറ്റൊരു വീട്ടിലേക്ക് വീണ്ടും നിക്ഷേപിക്കുന്നതുമാണ്. സെക്ഷന്‍ 54 എഫ് ഭൂമി, ഓഹരികള്‍ അല്ലെങ്കില്‍ സ്വര്‍ണം പോലുള്ള ദീര്‍ഘകാല ആസ്തികള്‍ വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന ലാഭം ഉപയോഗിച്ച് വീട് വാങ്ങാന്‍ ഉപയോഗിക്കുന്നതാണ്.
നികുതി ലാഭിക്കാനായി സാധാരണയായി ഉപയോഗിക്കുന്ന മാര്‍ഗങ്ങളാണിവ. എന്നാല്‍ ഇതിന് പുറമെ നിയമം വാഗ്ദാനം ചെയ്യുന്ന മറ്റ് മാര്‍ഗങ്ങളുമുണ്ട്, അവയെ കുറിച്ചറിയാം.
മറ്റ് വഴികള്‍
സെക്ഷന്‍ 54ബി– കര്‍ഷകരെ ലക്ഷ്യം വെച്ചുള്ളതാണ് ഈ സെക്ഷന്‍. പുതിയ കൃഷിഭൂമി വാങ്ങാന്‍ പണം ഉപയോഗിക്കുകയാണെങ്കില്‍ നിങ്ങള്‍ ആദ്യം വില്‍ക്കുന്ന കൃഷിഭൂമിയുടെ മൂലധനനേട്ട നികുതി ഒഴിവാകുന്നു.
സെക്ഷന്‍ 54ഡി– വ്യാവസായി യൂണിറ്റിന്റെ ഭൂമിയോ കെട്ടിടങ്ങളോ നിര്‍ബന്ധിതമായി ഏറ്റെടുക്കുമ്പോള്‍ ഈ സെക്ഷന്‍ പ്രയോജനപ്പെടുത്താം. ലാഭം യൂണിറ്റ് വീണ്ടും സ്ഥാപിക്കുന്നതിനായി ഉപയോഗിക്കാവുന്നതാണ്.
സെക്ഷന്‍ 54ഇസി– ഭൂമിയോ കെട്ടിടങ്ങളോ വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന ലാഭം എന്‍എച്ച്എഐ അല്ലെങ്കില്‍ ആര്‍ഇസി പോലുള്ള നിര്‍ദ്ദിഷ്ട ബോണ്ടുകളില്‍ നിക്ഷേപിച്ച് ആറ് മാസത്തിലുള്ളില്‍ നികുതി ഇളവ് ആവശ്യപ്പെടാന്‍ നിങ്ങള്‍ക്ക് സാധിക്കും.
Also Read: Investment: നിക്ഷേപിക്കല്‍ നിസാരമല്ല; പ്രധാന്യം അറിഞ്ഞുവേണം മുന്നോട്ട് പോകാന്‍
സെക്ഷന്‍ 54ഇഇ– ദീര്‍ഘകാല ആസ്തികളില്‍ നിന്നുള്ള നേട്ടങ്ങള്‍ സര്‍ക്കാര്‍ പിന്തുണയുള്ള ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് പരമാവധി 50 ലക്ഷം രൂപ വരെ നികുതി ലാഭിക്കാന്‍ സഹായിക്കും.
സെക്ഷന്‍ 54ജി– സെക്ഷന്‍ 54ജിഎ- നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കോ അല്ലെങ്കില്‍ പ്രത്യേക സാമ്പത്തിക മേഖലകളിലേക്കോ പ്രവര്‍ത്തനങ്ങള്‍ മാറ്റിസ്ഥാപിക്കുന്ന വ്യാവസായിക സ്ഥാപനങ്ങള്‍ക്ക് ഈ സെക്ഷന്‍ പ്രയോജനപ്പെടും.
സെക്ഷന്‍ 54ജിബി– സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ധനസഹായം പ്രോത്സാഹിപ്പിച്ച് വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും പ്രോപ്പര്‍ട്ടി വില്‍പ വരുമാന നികുതിയില്‍ ഇളവ് നേടാം.