Micro SIP: മൈക്രോ എസ്‌ഐപിയില്‍ ഒരു കൈ നോക്കിയാലോ? അത് എന്താണെന്ന് അറിയാമോ? വാ പഠിക്കാം
What is Micro SIP: മൈക്രോ എസ്‌ഐപികളെ കുറിച്ച് കേട്ടിട്ടുണ്ടോ? മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന്റെ മറ്റൊരു രൂപമാണ് മൈക്രോ എസ്‌ഐപി. നിക്ഷേപകര്‍ക്ക് ചെറിയ സംഖ്യ മുതല്‍ ഇവിടെ നിക്ഷേപിക്കാന്‍ സാധിക്കുന്നു.

പ്രതീകാത്മക ചിത്രം
മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നു, ഏറെ നാളുകള്‍ക്ക് ശേഷം ഉയര്‍ന്ന ലാഭം സ്വന്തമാക്കുന്നു, ഇങ്ങനെയാണ് ഒരു ശരാശരി നിക്ഷേപകന്റെ ജീവിതം മുന്നോട്ട് പോകുന്നത്. ഓഹരികളുമായി നേരിട്ട് ഇടപെടുന്നത് ബുദ്ധിമുട്ടുള്ളയാളുകള്‍, സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപി വഴി നിക്ഷേപ നടത്തുന്നു. ആഴ്ചയില്‍, പ്രതിമാസം, ത്രൈമാസം, വര്‍ഷത്തിലൊരിക്കല്‍ എന്നിങ്ങനെ നിങ്ങള്‍ക്ക് എസ്‌ഐപിയില്‍ നിക്ഷേപം നടത്താവുന്നതാണ്.
മൈക്രോ എസ്‌ഐപികളെ കുറിച്ച് കേട്ടിട്ടുണ്ടോ? മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന്റെ മറ്റൊരു രൂപമാണ് മൈക്രോ എസ്‌ഐപി. നിക്ഷേപകര്‍ക്ക് ചെറിയ സംഖ്യ മുതല്‍ ഇവിടെ നിക്ഷേപിക്കാന്‍ സാധിക്കുന്നു. ദിവസവേതനക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവരുള്‍പ്പെടെയുള്ള ചെറുകിട നിക്ഷേപകരെ ലക്ഷ്യം വെക്കുന്നതാണ് മൈക്രോ എസ്‌ഐപി.
മൈക്രോ എസ്‌ഐപി
എസ്‌ഐപികളിലും മ്യൂച്വല്‍ ഫണ്ടുകളിലുമെല്ലാം 500 രൂപ 100 രൂപ വരെയാണ് പരമാവധി നിക്ഷേപിക്കാന്‍ സാധിക്കുന്ന ഏറ്റവും ചെറിയ തുക. എന്നാല്‍ പരമ്പരാഗത എസ്‌ഐപികളില്‍ നിന്നും വ്യത്യസ്തമായി ഏറ്റവും 50 രൂപയോ അതില്‍ കുറവോ മൈക്രോ എസ്‌ഐപികള്‍ വഴി നിങ്ങള്‍ക്ക് നിക്ഷേപിക്കാന്‍ സാധിക്കും.
മറ്റ് സവിശേഷതകള്‍
- ചെറിയ തുകയില്‍ നിക്ഷേപം ആരംഭിക്കാം
- സ്ഥിര വരുമാനമില്ലാത്ത ആളുകള്‍, വിദ്യാര്‍ഥികള്‍, ദിവസവേതനക്കാര്‍ എന്നിവര്‍ക്ക് അനുയോജ്യം.
- നിങ്ങള്‍ നിക്ഷേപിക്കുന്ന തുക ഇക്വിറ്റി, ഡെറ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നു.
- നിക്ഷേപ സംഖ്യ എപ്പോള്‍ വേണമെങ്കിലും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.
Also Read: Mutual Funds: 17,000 രൂപ 33.76 ലക്ഷമാക്കാം; ഈ ഫ്‌ളെക്‌സിക്യാപ് ഫണ്ടുകള്‍ മാത്രം മതി
സെബി നിര്‍ദേശം
രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകളെ നിയന്ത്രിക്കുന്നത് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യാണ്. ചെറുകിട നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഒരു സാമ്പത്തിക വര്‍ഷം 50,000 രൂപയില്‍ താഴെയുള്ള മൈക്രോ എസ്‌ഐപി നിക്ഷേപങ്ങള്‍ കെവൈസി നിര്‍ബന്ധമല്ലെന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്.