Laila Mallya: വിജയ് മല്യയുടെ വളർത്തുമകൾ, അറിയപ്പെടുന്ന ഫാഷൻ ഡിസൈനർ; ലൈല മല്യയുടെ ആസ്തി എത്ര?

Who is Vijay Mallya's adopted daughter Laila Mallya: ഒരുകാലത്ത് രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായിരുന്ന വിജയ് മല്യയുടെ വളർത്തുമകളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ലോകം അറിയപ്പെടുന്ന ഫാഷൻ ഡിസൈനർ ലൈല മല്യയെക്കുറിച്ച് അറിയാം.

Laila Mallya: വിജയ് മല്യയുടെ വളർത്തുമകൾ, അറിയപ്പെടുന്ന ഫാഷൻ ഡിസൈനർ; ലൈല മല്യയുടെ ആസ്തി എത്ര?

Laila Mallya

Published: 

11 Jun 2025 13:07 PM

ഒരുകാലത്ത് രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായിരുന്ന വിജയ് മല്യയുടെ വളർത്തുമകളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ബിസിനസ്സ് വിവാദങ്ങൾ കാരണം പലപ്പോഴും പൊതുജനശ്രദ്ധയിൽ ഇടം നേടിയിരുന്ന പിതാവിൽ നിന്ന് വ്യത്യസ്തമായി, വിദ്യാഭ്യാസത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിച്ച് താരതമ്യേന താഴ്ന്ന പ്രൊഫൈൽ നിലനിർത്തിയ വ്യക്തിയായിരുന്നു വിജയ് മല്യയുടെ മകൾ ലൈല മല്യ.

വിജയ് മല്യയുടെ ഭാര്യ രേഖ മല്യയുടെ ആദ്യ വിവാഹത്തിലെ മകളാണ് ലൈല. 1993 ൽ വിജയ് മല്യ രേഖയെ വിവാഹം കഴിച്ചപ്പോൾ, ലൈലയെ അദ്ദേഹം ദത്തെടുക്കുകയായിരുന്നു. ദത്തെടുക്കലിനുശേഷം, ലൈല ഔദ്യോഗികമായി മല്യ എന്ന കുടുംബപ്പേര് സ്വീകരിക്കുകയും കുടുംബത്തിലെ ഉന്നതമായ അന്തരീക്ഷത്തിൽ വളരുകയും ചെയ്തു.

വിദ്യാഭ്യാസം

ബംഗളൂരുവിലെ മല്യ അദിതി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നിന്നാണ് ലൈല സ്‌കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് മസാച്യുസെറ്റ്‌സിലെ വാള്‍ത്താമിലുള്ള ബെന്റ്‌ലി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്റര്‍നാഷണല്‍ ബിസിനസില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി. കൂടാതെ ന്യൂയോര്‍ക്ക് സിറ്റിയിലെ ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഫാഷന്‍ ഡിസൈന്‍ പഠിച്ചു.

കരിയര്‍

2009 -ല്‍ ഐപിഎല്‍ സ്ഥാപകന്‍ ലളിത് മോദിയോടൊപ്പം എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായാണ് ലൈല കരിയര്‍ ആരംഭിച്ചത്. എന്നാല്‍ ലൈലയ്ക്ക് ഫാഷന്‍ ഇന്‍ഡസ്ട്രിയോടായിരുന്നു താൽപര്യം. വോഗ് ഇന്ത്യയുമായി ചേര്‍ന്ന് ആഭരണ ഡിസൈനറായും സ്‌റ്റൈലിസ്റ്റായും പ്രവര്‍ത്തിച്ചുിട്ടുണ്ട്. ‘സോഷ്യല്‍ ബട്ടര്‍ഫ്ളൈ’ എന്ന പേരില്‍ സ്വന്തം ആഭരണ ലേബല്‍ ആരംഭിച്ചു. ബംഗളൂരുവിലെ കഹാവ എന്ന ബുട്ടീക്ക് സ്റ്റോറിലൂടെയാണ് ആഭരണങ്ങള്‍ വിപണി കണ്ടത്.

നിലവിൽ…

വിവാദങ്ങളില്‍ നിന്നും, സാമൂഹിക മാധ്യമങ്ങളില്‍ നിന്നും അകലം പാലിക്കുന്ന സ്വകാര്യ ജീവിതമാണ് ലൈലയുടേത്. ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്നുള്ള ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായ സമര്‍ സിങ്ങിനെയാണ് ലൈല വിവാഹം കഴിച്ചത്.

ആസ്തി 

നിലവില്‍ ലൈല മല്യയുടെ സ്വകാര്യ ആസ്തി വിവരങ്ങള്‍ ലഭ്യമല്ല. എന്നാൽ 2013ലെ കണക്കുകള്‍ അനുസരിച്ച് ഏകദേശം 750 മില്യണ്‍ ഡോളര്‍ ആയിരുന്നു വിജയ് മല്യയുടെ ആസ്തി. വിദേശ ആസ്തികളും, മറ്റു ഹോള്‍ഡിംഗുകളും കണക്കാക്കുമ്പോള്‍ ഇപ്പോഴും ആസ്തി 4,000 കോടി രൂപ വരുമെന്ന് ചില അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.

ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം