Vodafone: പോക്കറ്റടിക്കാരെ ജോലിക്കെടുത്ത വോഡഫോൺ; മാർക്കറ്റിങ് തന്ത്രം എന്ന് പറഞ്ഞാൽ ഇതാണ്

Vodafone Viral Campaign: സാധാരണയായി ഒരു കമ്പനി തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ സെയിൽസ് എക്സിക്യൂട്ടീവുമാരെയോ മാർക്കറ്റിംഗ് വിദഗ്ധരെയോ ആണ് നിയമിക്കാറുള്ളത്. എന്നാൽ  വോഡഫോൺ റൊമാനിയയിൽ ചെയ്തത് ആരെയും അമ്പരപ്പിക്കുന്ന ഒരു കാര്യമായിരുന്നു.

Vodafone: പോക്കറ്റടിക്കാരെ ജോലിക്കെടുത്ത വോഡഫോൺ; മാർക്കറ്റിങ് തന്ത്രം എന്ന് പറഞ്ഞാൽ ഇതാണ്

പ്രതീകാത്മക ചിത്രം

Edited By: 

Jenish Thomas | Updated On: 07 Feb 2026 | 07:09 PM

ഇന്ന് മുക്കിലും മൂലയിലും ബിസിനസ് സംരംഭങ്ങളാണ്. ചിലത് വിജയിക്കിക്കുന്നു, മറ്റ് ചിലത് തുടക്കത്തിലെ പരാജയം ഏറ്റുവാങ്ങുന്നു. എന്നാൽ ഓരോ പരാജയത്തിലും മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്നത് വിജയത്തിലെത്തിയ മറ്റ് കമ്പനികളുടെ കഥകളും അവരുടെ മാർക്കറ്റിംഗ് തന്ത്രങ്ങളുമായിരിക്കും, അല്ലേ? അത്തരത്തിൽ പോക്കറ്റടിക്കാരെ ജോലിക്കെടുത്ത് മികച്ച വിജയം നേടിയ പ്രശസ്തമായ ഒരു മാർക്കറ്റിംഗ് ക്യാമ്പയിനെ കുറിച്ച് അറിഞ്ഞാലോ…

സാധാരണയായി ഒരു കമ്പനി തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ സെയിൽസ് എക്സിക്യൂട്ടീവുമാരെയോ മാർക്കറ്റിംഗ് വിദഗ്ധരെയോ ആണ് നിയമിക്കാറുള്ളത്. എന്നാൽ പ്രമുഖ ടെലികോം കമ്പനിയായ വോഡഫോൺ റൊമാനിയയിൽ ചെയ്തത് ആരെയും അമ്പരപ്പിക്കുന്ന ഒരു മാർക്കറ്റിങ് തന്ത്രമായിരുന്നു. അവർ തങ്ങളുടെ പരസ്യ പ്രചാരണത്തിനായി കുറച്ച് ‘പ്രൊഫഷണൽ പോക്കറ്റടിക്കാരെ’യാണ് വാടകയ്‌ക്കെടുത്തത്!

എന്തായിരുന്നു ഈ നീക്കത്തിന് പിന്നിൽ?

2009-10 കാലഘട്ടത്തിൽ റൊമാനിയയിൽ മൊബൈൽ ഫോൺ മോഷണം വളരെ കൂടുതലായിരുന്നു. ഓരോ രണ്ട് മിനിറ്റിലും ഒരാളുടെ ഫോൺ വീതം അവിടെ മോഷ്ടിക്കപ്പെടുന്നുണ്ടായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് വോഡഫോൺ തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരു ‘മൊബൈൽ ഇൻഷുറൻസ്’ പദ്ധതി അവതരിപ്പിച്ചു. എന്നാൽ വെറുതെ ഒരു ഇൻഷുറൻസ് പരസ്യം നൽകിയാൽ തങ്ങൾ ഉദ്ദേശിക്കുന്ന സന്ദേശം ജനങ്ങളിലേക്കെത്തില്ല എന്ന് ടെലികോം കമ്പനി മനസ്സിലാക്കി. പകരം, ജനങ്ങളെ ബോധവൽക്കരിക്കാൻ അവർ തിരഞ്ഞെടുത്തത് ‘ഗറില്ലാ മാർക്കറ്റിംഗ്’ എന്ന തന്ത്രമായിരുന്നു. വളരെ കുറഞ്ഞ ചിലവിൽ കൂടുതൽ പേരിലേക്ക് എത്തിക്കാനുള്ള മാർക്കിങ് തന്ത്രമാണ് ഗറില്ല മാർക്കറ്റിങ്.

ALSO READ: കുറഞ്ഞ ചെലവിൽ ലക്ഷങ്ങൾ നേടാം, മുടക്കുമുതലിന്റെ 70% വരെ ലാഭം; സർക്കാർ സബ്സിഡിയും ഉണ്ട്!

മാർക്കറ്റിങ് തന്ത്രം ഇങ്ങനെ

ഇതിന് വേണ്ടി വോഡഫോൺ റൊമാനിയയിലെ പോക്കറ്റടിക്കാരെ ജോലിക്കെടുത്ത് പലരുടെയും പോക്കറ്റിൽ അവരറിയാതെ ഡമ്മി ഫോൺ ഒളിപ്പിച്ച് വച്ചു, കൂടെ ഒരു കുറിപ്പും. ‘നിങ്ങളുടെ പോക്കറ്റിൽ കൈയിടാൻ അത്ര പ്രയാസമില്ല. അതുകൊണ്ട് തന്നെ ഇപ്പോൾ തന്നെ ഞങ്ങളുടെ ഇൻഷുറൻസ് എടുക്കുക’ എന്നിങ്ങനെയായിരുന്നു ആ കുറിപ്പ്.

ഈ ക്യാമ്പൈയ്ൻ വൻ വിജയമായി മാറി. അവരുടെ ഇൻഷുറൻസ് സെയിൽസ് വളരെയധികം വർദ്ധിച്ചു. അന്ന് വോഡഫോണിന്റെ ഈ ക്യാമ്പയിൻ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുകയും മാർക്കറ്റിംഗ് ലോകത്തെ ഏറ്റവും മികച്ച ‘ഔട്ട് ഓഫ് ദി ബോക്സ്’ ചിന്തകളിൽ ഒന്നായി മാറുകയും ചെയ്തു.

Loading...
Unable to load recommendations.
Follow Us
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?