Airport Authority of India Recruitment 2025: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ഒഴിവുകൾ; 1.5 ലക്ഷം വരെ ശമ്പളം, ആർക്കൊക്കെ അപേക്ഷിക്കാം?

AAI Senior Consultant Recruitment 2025: സീനിയർ കൺസൾട്ടൻ്റ് (പ്ലാനിങ്), സീനിയർ കൺസൾട്ടന്റ് (ഓപ്പറേഷൻസ്) എന്നീ രണ്ട് പ്രധാന തസ്‌തികകളിലായി ആകെ 10 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് ഒന്നിന് മുൻപായി ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

Airport Authority of India Recruitment 2025: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ഒഴിവുകൾ; 1.5 ലക്ഷം വരെ ശമ്പളം, ആർക്കൊക്കെ അപേക്ഷിക്കാം?

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ

Published: 

24 Jul 2025 20:56 PM

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) സീനിയർ കൺസൾട്ടൻ്റ് തസ്‌തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ന്യൂഡൽഹിയിലെ കോർപ്പറേറ്റ് ആസ്ഥാനത്തേക്കാണ് നിയമനം. സീനിയർ കൺസൾട്ടൻ്റ് (പ്ലാനിങ്), സീനിയർ കൺസൾട്ടന്റ് (ഓപ്പറേഷൻസ്) എന്നീ രണ്ട് പ്രധാന തസ്‌തികകളിലായി ആകെ 10 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് ഒന്നിന് മുമ്പായി ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

1.5 ലക്ഷം രൂപ വരെയാണ് പ്രതിമാസ കൺസൾട്ടൻസി ഫീസ്. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. സീനിയർ കൺസൾട്ടൻ്റ് (പ്ലാനിങ്) തസ്തികയിൽ ആറ് ഒഴിവുകളും, സീനിയർ കൺസൾട്ടൻ്റ് (ഓപ്പറേഷൻസ്) തസ്തികയിൽ നാല് ഒഴിവുകളുമാണ് ഉള്ളത്. 2025 ഓഗസ്റ്റ് ഒന്നിന് 45 വയസ് കവിയാത്തവർക്ക് അപേക്ഷിക്കാം.

സീനിയർ കൺസൾട്ടന്റ് (പ്ലാനിങ്) യോഗ്യതാ മാനദണ്ഡം:

  • സിവിൽ/ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദവും ഏതെങ്കിലും സ്പെഷ്യലൈസേഷനിലുള്ള എംബിഎയും നേടിയവർക്ക് അപേക്ഷിക്കാം. ഐഐടികളിൽ നിന്നോ എൻഐടികളിൽ നിന്നോ എഞ്ചിനീയറിങ് ബിരുദം നേടിയവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
  • അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ മേൽനോട്ടം, നിർവ്വഹണം, എംഐഎസ് വികസനം എന്നിവയിൽ എട്ട് മുതൽ പത്ത് വർഷം വരെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. എയർപോർട്ട് പ്ലാനിങ്, നിർമ്മാണം എന്നിവയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.

ALSO READ: അഗ്നിവീർ ആർമി ഫലം എപ്പോൾ?: പരിശോധിക്കേണ്ടത് ഇങ്ങനെ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

സീനിയർ കൺസൾട്ടൻ്റ് (ഓപ്പറേഷൻസ്) യോഗ്യതാ മാനദണ്ഡം:

  • എഞ്ചിനീയറിങ്/ സ്റ്റാറ്റിസ്റ്റിക്‌സ്/ ഇക്കണോമിക്സ്/ ഓപ്പറേഷൻസ് റിസർച്ച് എന്നിവയിൽ ഏതിലെങ്കിലും ബിരുദവും ഏതെങ്കിലും സ്പെഷ്യലൈസേഷനിലുള്ള എംബിഎയും ഉള്ളവർക്ക് അപേക്ഷിക്കാം.
  • ഡാറ്റാ അനാലിസിസ്, റിപ്പോർട്ടുകൾ തയ്യാറാക്കൽ, ഔദ്യോഗിക മറുപടികൾ നൽകൽ എന്നിവയിൽ എട്ട് മുതൽ പത്ത് വർഷം വരെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

ഉദ്യോഗാർത്ഥികൾക്ക് aal aero അല്ലെങ്കിൽ edcilindia.co.in എന്ന വെബ്‌സൈറ്റുകൾ വഴി അപേക്ഷിക്കാം. ഒന്നിലധികം തസ്‌തികകളിലേക്ക് അപേക്ഷിക്കുന്നവർ വെവ്വേറെ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, രേഖകളുടെ പരിശോധന, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഇമെയിൽ വഴി ബന്ധപ്പെടുന്നതാണ്.

Related Stories
DRDO CEPTAM Recruitment: ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം; പ്രതിരോധ മന്ത്രാലയത്തിൽ 764 ഒഴിവുകൾ
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ