Social Sciences Research: ഹ്യൂമാനിറ്റീസ് അത്ര നിസ്സാരക്കാരനല്ല, വിദേശത്ത് ഒന്നരക്കോടിയുടെ സ്കോളർഷിപ്പോടെ പഠിക്കാം

AHRC Fellowship of 1.5 Million from the UK: ഏകദേശം ഒരു വർഷത്തോളം നീണ്ട നടപടിക്രമങ്ങൾ ആണ് വിദേശത്ത് പി എച്ച് ഡി ചെയ്യുന്നതിന് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കുന്നതിന് ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കണം. ഇതിന് ആദ്യം ചെയ്യേണ്ടത് ഗവേഷണം നടത്താൻ താല്പര്യം ഉള്ള സർവകലാശാലകൾ ഏതൊക്കെയെന്ന് കണ്ടെത്തുകയാണ്.

Social Sciences Research: ഹ്യൂമാനിറ്റീസ് അത്ര നിസ്സാരക്കാരനല്ല, വിദേശത്ത് ഒന്നരക്കോടിയുടെ സ്കോളർഷിപ്പോടെ പഠിക്കാം

Ahrc Fellowship Of 1.5 Million From The Uk

Published: 

13 Jun 2025 | 06:12 PM

തിരുവനന്തപുരം: ഹ്യൂമാനിറ്റീസ് വിഷയങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികളിൽ പൊതുവേ ഉള്ള ഒരു ആശങ്കയാണ് മുന്നോട്ട് കരിയർ സാധ്യതകൾ കുറവാണോ എന്നത്. ഈ വിഷയങ്ങളിൽ പഠനം പൂർത്തിയാകുമ്പോൾ ഗവേഷണം മാധ്യമങ്ങൾ എഴുത്ത് സാമൂഹ്യ പ്രവർത്തനം തുടങ്ങിയ മേഖലകളിലാണ് മികച്ച അവസരങ്ങൾ ലഭിക്കാറുള്ളത്. ഈ വിഷയങ്ങളെ ചെറുതായി കാണാതെ അതിന്റെ സാധ്യതകൾ മനസ്സിലാക്കി മുന്നോട്ടുപോകുന്ന വിദ്യാർത്ഥികൾക്ക് വിദേശത്ത് ഉൾപ്പെടെ വളരെ മികച്ച അവസരങ്ങളാണ് ഇപ്പോഴുള്ളത്.

പൊതുവേ ശാസ്ത്ര വിഷയങ്ങൾക്കുള്ള അത്ര ഫെലോഷിപ്പുകളും സ്കോളർഷിപ്പുകളും ഇതിന് ഇല്ല എന്നൊരു വിശ്വാസം പരക്കെ ഉണ്ട്. എന്നാൽ അങ്ങനെയല്ല വിദേശത്തും സ്വദേശത്തും ആയി പഠനത്തിന് മികച്ച അവസരങ്ങളും സ്കോളർഷിപ്പുകളും ഹ്യൂമാനിറ്റീസ് പഠിച്ചവർക്കും ലഭിക്കും. അതിലൊന്നാണ് സാമൂഹ്യശാസ്ത്ര ഗവേഷണത്തിന് ആയുള്ള യുകെ സർക്കാരിന്റെ ആർട്സ് ആൻഡ് ഹ്യൂമാനിറ്റീസ് റിസർച്ച് കൗൺസിൽ ഫെലോഷിപ്പ്. ഏകദേശം ഒന്നരക്കോടി രൂപയാണ് ഫെലോഷിപ്പ് തുകയായി ലഭിക്കുക. അടുത്തിടെ തിരുവനന്തപുരം സ്വദേശിനിയായ ടി എസ് നന്ദ എന്ന വിദ്യാർത്ഥിനിക്ക് ഇത് ലഭിച്ചിട്ടുണ്ടായിരുന്നു.

Also Read:കാൻസർ രോഗിയായ അമ്മയും രണ്ട് കുരുന്നുകളും; രഞ്ജിത നാട്ടിലെത്തിയത് 4 ദിവസത്തെ അവധിക്ക്

 

ഇതിനെന്തു ചെയ്യണം

 

ഏകദേശം ഒരു വർഷത്തോളം നീണ്ട നടപടിക്രമങ്ങൾ ആണ് വിദേശത്ത് പി എച്ച് ഡി ചെയ്യുന്നതിന് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കുന്നതിന് ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കണം. ഇതിന് ആദ്യം ചെയ്യേണ്ടത് ഗവേഷണം നടത്താൻ താല്പര്യം ഉള്ള സർവകലാശാലകൾ ഏതൊക്കെയെന്ന് കണ്ടെത്തുകയാണ്. പിന്നീട് അത് ഡിപ്പാർട്ട്മെന്റിലെ പ്രൊഫസർ മാരോട് വിഷയവും മറ്റു കാര്യങ്ങളും സംബന്ധിച്ചുള്ള ചർച്ച നടത്തുക. ഇമെയിൽ വഴിയാകും ഏറ്റവും സൗകര്യം. പി എച്ച് ഡി അപേക്ഷയുടെ പ്രധാന ഘടകം റിസർച്ച് പ്രൊപ്പോസൽ ആണ്.

ഇത് കൃത്യമായി തയ്യാറാക്കുന്നതിനൊപ്പം സീവിയും ആകർഷകമായി ചെയ്യുക. ഒരു വ്യക്തി എന്ന നിലയിൽ നമ്മെ വിലയിരുത്തപ്പെടുന്ന പ്രധാന ഘടകമാണ് സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ്. ഇതും തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കണം. നേരത്തെ പഠിപ്പിച്ച അധ്യാപകർ നമ്മുടെ അക്കാദമിക് വിവരങ്ങളും മറ്റും വിശദീകരിക്കുന്ന ഒരു ലെറ്റർ ഓഫ് റെക്കമെന്റേഷൻ ഉള്ളത് നല്ലത്.

 

എപ്പോൾ എങ്ങനെ..

 

ഫണ്ടിങ്ങിനായി യുകെയിലെ മിക്ക സർവകലാശാലകളും അപേക്ഷ ക്ഷണിക്കുന്നത് ജനുവരി ഫെബ്രുവരി മാസങ്ങളിലാണ്. ഓഫർ ലെറ്റർ ലഭിക്കുക എന്നതാണ് പ്രധാനം. ചില സർവകലാശാലകൾ വിദ്യാർത്ഥികളെ നേരിട്ട് ചെയ്യാറുണ്ട്. സ്വയം അപേക്ഷിച്ചു ലഭിക്കുന്നവയും ഉണ്ട്. ഫണ്ടിങ്ങിനായുള്ള ആവശ്യകതയും ഫോം പൂരിപ്പിക്കലും പ്രൊപ്പോസൽ ചേർക്കലും എല്ലാം വിശദീകരിക്കുന്നത് വളരെ പ്രധാനമാണ്.

അപേക്ഷയുടെ ഫലം മാർച്ച് ഏപ്രിൽ മാസങ്ങളിൽ ആണ് വരുന്നത്. പല ഘട്ടങ്ങളിലായി ആപ്ലിക്കേഷൻ വിലയിരുത്തപ്പെടുകയും ചിലപ്പോൾ ഇന്റർവ്യൂകൾ നടക്കുകയും ചെയ്യാം. താരതമ്യേന സോഷ്യൽ സയൻസ് വിഷയങ്ങൾക്ക് ഫണ്ടിങ് കുറവാണ്. യുകെയിലെ ഫണ്ടുകളിൽ 30% ത്തോളം ആണ് മറ്റ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കുള്ളത്.

 

 

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ