ATC Admit Card 2025: 309 ഒഴിവുകൾ, എടിസി ജൂനിയർ എക്സിക്യൂട്ടീവ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്ത്; ഡൗൺലോഡ് ചെയ്യാം

Air Traffic Control Junior Executive 2025 Admit Card: പരീക്ഷയ്ക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ aai.aero-യിൽ അഡ്മിറ്റ് കാർഡ് പരിശോധിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്. എടിസി ജൂനിയർ എക്സിക്യൂട്ടീവ് ഓൺലൈൻ പരീക്ഷ 2025 ജൂലൈ 14-ന് നടക്കും. 309 ഒഴിവുകളിലേക്കുള്ള റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്.

ATC Admit Card 2025: 309 ഒഴിവുകൾ, എടിസി ജൂനിയർ എക്സിക്യൂട്ടീവ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്ത്; ഡൗൺലോഡ് ചെയ്യാം

Air Traffic Control

Published: 

13 Jul 2025 11:30 AM

എയർ ട്രാഫിക് കൺട്രോൾ (എടിസി) ജൂനിയർ എക്സിക്യൂട്ടീവ് 2025 പരീക്ഷയുടെ അഡ്മിറ്റ് കാർഡ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) പുറത്തിറക്കി. പരീക്ഷയ്ക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ aai.aero-യിൽ അഡ്മിറ്റ് കാർഡ് പരിശോധിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്. എടിസി ജൂനിയർ എക്സിക്യൂട്ടീവ് ഓൺലൈൻ പരീക്ഷ 2025 ജൂലൈ 14-ന് നടക്കും. 309 ഒഴിവുകളിലേക്കുള്ള റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്.

അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ, യോ​ഗ്യതയുള്ള ഉദ്യോ​ഗാർത്ഥികളെയാണ് പരീക്ഷയ്ക്കായി ക്ഷണിച്ചിരിക്കുന്നത്. പരീക്ഷയിൽ തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കില്ല. പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ, ഉദ്യോ​ഗാർത്ഥികളെ വെരിഫിക്കേഷൻ/ വോയ്‌സ് ടെസ്റ്റ്/ സൈക്കോ ആക്റ്റീവ് സബ്സ്റ്റൻസസ് ടെസ്റ്റ്/ സൈക്കോളജിക്കൽ അസസ്മെന്റ്/ ഫിസിക്കൽ മെഡിക്കൽ പരീക്ഷ എന്നിവയ്ക്കായി ഷോർട്ട്‌ലിസ്റ്റ് ചെയ്യും.

അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

ഔദ്യോഗിക വെബ്‌സൈറ്റായ aai.aero. സന്ദർശിക്കുക
ഹോംപേജിൽ, “കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ്” ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ഉപയോക്തൃ ഐഡിയും പാസ്‌വേഡും നൽകുക.
“ലോഗിൻ” ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ അഡ്മിറ്റ് കാർഡ് സ്ക്രീനിൽ നൽകും.
ഭാവി ആവശ്യങ്ങൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.

അഡ്മിറ്റ് കാർഡിൽ എന്തെല്ലാം?

ഉദ്യോ​ഗാർത്ഥിയുടെ പേര്
വിഭാഗം
റോൾ നമ്പർ/രജിസ്ട്രേഷൻ നമ്പർ
ഫോട്ടോഗ്രാഫും ഒപ്പും
പരീക്ഷാ തീയതിയും സമയവും
ഷിഫ്റ്റ്, റിപ്പോർട്ടിംഗ് സമയം
പരീക്ഷാ കേന്ദ്രത്തിന്റെ പേരും വിലാസവും
പരീക്ഷാ ദിവസത്തിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ

 

 

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ