MATES Visa : ഓസ്ട്രേലിയയിൽ പോകാൻ സ്പോൺസറെ തേടണ്ട, ബിരുദധാരികൾക്ക് മേറ്റ്സ് വിസ എത്തുന്നു…

തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് ഓസ്‌ട്രേലിയയിൽ വിവിധ സ്ഥലങ്ങളിൽ താമസിക്കാനും ജോലി ചെയ്യാനും നേരിട്ട് അപേക്ഷിക്കാം.

MATES Visa : ഓസ്ട്രേലിയയിൽ പോകാൻ സ്പോൺസറെ തേടണ്ട, ബിരുദധാരികൾക്ക് മേറ്റ്സ് വിസ എത്തുന്നു...

പ്രതീകാത്മക ചിത്രം (Image courtesy : LumiNola/E+/Getty Images)

Published: 

01 Nov 2024 | 12:26 PM

ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായി മൊബിലിറ്റി അറേഞ്ച്‌മെൻ്റ് ഫോർ ടാലൻ്റഡ് ഏർലി-പ്രൊഫഷണൽസ് സ്‌കീം (മേറ്റ്‌സ്) വിസയുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയ- ഇന്ത്യ മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പാർട്ണർഷിപ്പ് അറേഞ്ച്‌മെൻ്റിൻ്റെ ഭാഗമായുള്ള പുതിയ സംരംഭമാണ് ഇത്. 2024 നവംബർ മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. യോഗ്യരായ ഇന്ത്യൻ പൗരന്മാർക്ക് ഓസ്‌ട്രേലിയയിൽ രണ്ട് വർഷം വരെ താമസിക്കാനും ജോലി ചെയ്യാനും ഇതിലൂടെ അവസരം ലഭിക്കുന്നു.

 

ആർക്കെല്ലാം അപേക്ഷിക്കാം

 

18 നും 30 നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ ബിരുദധാരികൾക്കും യുവ പ്രൊഫഷണലുകൾക്കുമാണ് ഇതിലൂടെ പ്രധാനമായും അവസരം ലഭിക്കുന്നത്. ഒരു തൊഴിലുടമയുടെ സ്പോൺസർഷിപ്പ് ആവശ്യമില്ലാതെ ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുന്നതിനുള്ള അവസരം ലഭിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

ALSO READ – 90 ലക്ഷത്തിന്റെ മേരിക്യൂറി സ്കോളർഷിപ് ഇത്തവണ കേരളത്തിലേക്ക്…അഭിമാനമായി കൽപറ്റക്കാരി മാളവി

തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് ഓസ്‌ട്രേലിയയിൽ വിവിധ സ്ഥലങ്ങളിൽ താമസിക്കാനും ജോലി ചെയ്യാനും നേരിട്ട് അപേക്ഷിക്കാം. ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി (ഐ സി ടി), എഞ്ചിനീയറിംഗ് ആൻഡ് റിന്യൂവബിൾ എനർജി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (A I) എന്നീ മേഖലകളിൽ ഉള്ളവർക്കാണ് മുൻ​ഗണന.

 

യോ​ഗ്യതകൾ

 

  1. പ്രായപരിധി : അപേക്ഷകർ 18 നും 30 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
  2. വിദ്യാഭ്യാസം : അപേക്ഷകർ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മേഖലയിൽ ബിരുദം പൂർത്തിയാക്കിയിരിക്കണം.
  3. ഭാഷാ പ്രാവീണ്യം : അപേക്ഷകർക്ക് ജോലിസ്ഥലത്ത് ഫലപ്രദമായി ആശയവിനിമയം നടത്താൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഇംഗ്ലീഷ് പ്രാവീണ്യം ആവശ്യമാണ്.

 

​ഗുണങ്ങൾ

 

അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ജീവിതം സ്വപ്‍നം കാണുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഇതിലൂടെ മികച്ച അവസരമാണ് ലഭിക്കുക. മറ്റ് ഓസ്‌ട്രേലിയൻ വിസകളിൽ നിന്ന് വ്യത്യസ്തമായി, ഇതിന് അപേക്ഷിക്കുന്നതിന് മുമ്പ് ഒരു ജോലി ഓഫറോ സ്പോൺസർഷിപ്പോ ആവശ്യപ്പെടുന്നില്ല എന്നത് കുറച്ചുകൂടി കാര്യങ്ങൾ എളുപ്പമാക്കുന്നു. വളരെ എളുപ്പത്തിൽ ഓസ്‌ട്രേലിയയിൽ എത്തി തൊഴിൽ കണ്ടെത്താൻ ഇതിലൂടെ എളുപ്പം കഴിയുന്നു.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ