CBSE Result 2025: സിബിഎസ്ഇ റിസല്‍ട്ട് എന്ന്? മുന്‍കാല ട്രെന്‍ഡുകള്‍ നല്‍കുന്ന സൂചന

CBSE Result 2025 Previous year's trends: 22.39 ലക്ഷം വിദ്യാർത്ഥികളാണ് കഴിഞ്ഞ വർഷം പത്താം ക്ലാസ് പരീക്ഷ എഴുതിയത്. 93.6% പേർ വിജയിച്ചു. പന്ത്രണ്ടാം ക്ലാസിൽ ആകെ 16.21 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതി. 87.98% പേർ വിജയിച്ചു. റിസല്‍ട്ട് പ്രഖ്യാപനം അധികം വൈകില്ലെന്നാണ് സൂചന

CBSE Result 2025: സിബിഎസ്ഇ റിസല്‍ട്ട് എന്ന്? മുന്‍കാല ട്രെന്‍ഡുകള്‍ നല്‍കുന്ന സൂചന

പ്രതീകാത്മക ചിത്രം

Published: 

10 May 2025 13:18 PM

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ റിസല്‍ട്ടുകള്‍ക്കായുള്ള വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കാത്തിരിപ്പ് തുടരുന്നു. മെയ് ആദ്യ വാരം റിസല്‍ട്ട് പുറത്തുവരുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അത് നടന്നില്ല. റിസല്‍ട്ട് പ്രഖ്യാപനം അധികം വൈകില്ലെന്നാണ് സൂചന. മുന്‍കാല ട്രെന്‍ഡുകള്‍ നല്‍കുന്നതും റിസല്‍ട്ട് ഉടനെന്ന സൂചനയാണ്. 2024ല്‍ മെയ് 13നായിരുന്നു റിസല്‍ട്ട് പ്രഖ്യാപനം. 2023ല്‍ മെയ് 12നും റിസല്‍ട്ട് പ്രഖ്യാപിച്ചു. എന്നാല്‍ 2022, 2021, 2020 വര്‍ഷങ്ങളില്‍ കൊവിഡ് മഹാമാരി മൂലം മെയ് മാസത്തില്‍ റിസല്‍ട്ട് പ്രഖ്യാപിക്കുന്ന പതിവ് മാറി. 20219ല്‍ മെയ് ആറിനായിരുന്നു ഫലപ്രഖ്യാപനം.

2024, 2023 വര്‍ഷത്തെ ട്രെന്‍ഡ് നോക്കിയാല്‍, സിബിഎസ്ഇ റിസല്‍ട്ട് അടുത്തയാഴ്ച വരാനാണ് സാധ്യത. സിബിഎസ്ഇ പരീക്ഷാഫലം അടുത്ത ആഴ്ച പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

22.39 ലക്ഷം വിദ്യാർത്ഥികളാണ് കഴിഞ്ഞ വർഷം പത്താം ക്ലാസ് പരീക്ഷ എഴുതിയത്. 93.6% പേർ വിജയിച്ചു. 47,983 വിദ്യാർത്ഥികൾ 95% ൽ കൂടുതൽ മാർക്ക് നേടി. ഏകദേശം 2.12 ലക്ഷം വിദ്യാർത്ഥികൾ 90% ൽ കൂടുതൽ മാർക്ക് നേടി. പന്ത്രണ്ടാം ക്ലാസിൽ ആകെ 16.21 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതി. 87.98% പേർ വിജയിച്ചു. 24,068 വിദ്യാർത്ഥികൾ 95% ൽ കൂടുതൽ മാർക്ക് നേടി.

Read Also: CBSE Result 2025: സിബിഎസ്ഇ റിസല്‍ട്ട് ഉടന്‍ തന്നെയെന്ന് പ്രഖ്യാപനം; ആദ്യമെത്തുന്നത് ഡിജിലോക്കറിലോ?

cbse.gov.in, cbseresults.nic.in, ഡിജിലോക്കർ, മാംഗ്, ഐവിആർഎസ് എന്നിവ വഴി റിസല്‍ട്ടറിയാം. ഡിജിലോക്കര്‍ അക്കൗണ്ടില്‍ മാര്‍ക് ഷീറ്റുകളും മറ്റ് സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാകും. കുമെന്നതാണ് പ്രത്യേകത. വിദ്യാര്‍ത്ഥികള്‍ ഇതിന് ഡിജിലോക്കര്‍ ആക്ടിവേറ്റ് ചെയ്യണം.

ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം