UGC Net 2024: സിഎസ്ഐആർ യുജിസി നെറ്റ് വിജ്ഞാപനം ഉടൻ എത്തും; പുതിയ അപ്‌ഡേറ്റുകൾ ഇങ്ങനെ

CSIR UGC Net Exam December 2024: കെമിക്കൽ സയൻസ്, മാത്തമറ്റിക്കൽ സയൻസ്, ഫിസിക്കൽ സയൻസ്, എർത്ത് സയൻസ്, ലൈഫ് സയൻസ് എന്നീ വിഷയങ്ങളിലാണ് സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷ നടത്തുന്നത്.

UGC Net 2024: സിഎസ്ഐആർ യുജിസി നെറ്റ് വിജ്ഞാപനം ഉടൻ എത്തും; പുതിയ അപ്‌ഡേറ്റുകൾ ഇങ്ങനെ

Representational Image (Image Credits: uniquely india/ Getty Images)

Updated On: 

05 Dec 2024 | 09:46 PM

ഡിസംബറിൽ നടക്കുന്ന സിഎസ്ഐആർ യുജിസി നെറ്റ് (CSIR UGC Net) പരീക്ഷയുടെ വിജ്ഞാപനം ഉടൻ എത്തും. ശാസ്ത്രീയ വിഷയങ്ങളിൽ അധ്യാപനത്തിനും റിസർച്ച് ഫെലോഷിപ്പിനുമായി നടത്തുന്ന യോഗ്യത പരീക്ഷയാണ് സിഎസ്ഐആർ യുജിസി നെറ്റ്. നാഷണൽ എഡ്യൂക്കേഷൻ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ആണ് ഈ പരീക്ഷ നടത്തുന്നത്.

കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് റിസേർച്ചും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും (യുജിസി) ചേർന്ന് നടത്തുന്ന നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് ആണിത്. എം.എസ്.സി/ 4 വർഷ ബി.എസ്, ബിടെക്, ബിഫാം, എംബിബിഎസ്, ഇന്റഗ്രേറ്റഡ് ബി.എസ്-എംഎസ് അല്ലെങ്കിൽ തുല്യത പരീക്ഷയിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ പാസായവർക്കാണ് സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ കഴിയുക. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.

ജെആർഎഫിന് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 28 വയസാണ്. ഇതിൽ എസ്.സി/ എസ്.ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർക്ക് 33 വയസ് വരെയാകാം. പിന്നാക്ക വിഭാഗക്കാർക്കും 31 വയസ് വരെ അപേക്ഷിക്കാം. അധ്യാപക ജോലിക്കായി അപേക്ഷിക്കുന്നവർക്ക് പ്രായപരിധിയില്ല.

ALSO READ: നാല് വർഷ ബിരുദം ഉള്ളവർക്ക് യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനാകുമോ? അറിയേണ്ടതെല്ലാം

കെമിക്കൽ സയൻസ്, മാത്തമറ്റിക്കൽ സയൻസ്, ഫിസിക്കൽ സയൻസ്, എർത്ത് സയൻസ്, ലൈഫ് സയൻസ് എന്നീ വിഷയങ്ങളിലാണ് സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷ നടത്തുന്നത്. അപേക്ഷ സംബന്ധിച്ചുള്ള അപ്‌ഡേറ്റുകൾക്ക് എൻടിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.nta.ac.in/ പിന്തുടരുക. അപേക്ഷ, പരീക്ഷ തീയതികൾ, പാറ്റേൺ തുടങ്ങിയ വിവരങ്ങൾ വൈകാതെ എൻടിഎ പുറത്തുവിടും. 1,150 രൂപയാണ് പരീക്ഷക്ക് അപേക്ഷിക്കുന്നതിന് ഫീസ് ഈടാക്കുന്നത്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കുന്നതാണ്.

അതേസമയം, മാനവിക വിഷയങ്ങളിൽ യോഗ്യത നേടിയവർക്കുള്ള പരീക്ഷയായ യുജിസി നെറ്റിനുള്ള അപേക്ഷ നേരത്തെ എൻടിഎ ക്ഷണിച്ചിരുന്നു. ഡിസംബർ 10 വരെയാണ് അപേക്ഷ സമർപ്പിക്കാനാവുക. നിശ്ചിത വിഷയങ്ങളിൽ ജെആർഎഫ് (ജൂനിയർ റിസർച്ച് ഫെലോഷിപ്) ലഭിക്കാനും, അസിസ്റ്റന്റ് പ്രൊഫസർ നിയമനം ലഭിക്കാനും, പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അർഹതാ നിർണയ പരീക്ഷയും കൂടിയാണ് യുജിസി നെറ്റ്.

ഔദ്യോഗിക വെബസൈറ്റായ https://www.nta.ac.in/ വഴി വേണം ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കാൻ. ഒരു വ്യക്തിക്ക് ഒരു പ്രാവശ്യം മാത്രമേ അപേക്ഷ സമർപ്പിക്കാൻ കഴിയൂ. നിങ്ങളുടെ ഇമെയിൽ ഐഡിയിലേക്കും, മൊബൈൽ നമ്പറിലേക്കുമാണ് എൻടിഎയുടെ തുടർന്നുള്ള അറിയിപ്പുകൾ വരിക എന്നതിനാൽ രജിസ്‌ട്രേഷൻ ചെയ്യുമ്പോൾ അവ കൃത്യമായി നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ