KDRB LDC Exam 2025: ഗുരുവായൂര്‍ ദേവസ്വത്തിലെ എല്‍ഡി ക്ലര്‍ക്ക് പരീക്ഷ; അപേക്ഷിച്ചത് ഇത്രയും ഉദ്യോഗാര്‍ത്ഥികള്‍
KDRB LDC Exam 2025 Applicants Number Out: തിരിച്ചറിയല്‍ രേഖ, ഹാള്‍ ടിക്കറ്റ്, ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, പേന എന്നിവയുമായാണ് ഉദ്യോഗാര്‍ത്ഥികള്‍ വരേണ്ടത്. മൊബൈല്‍ ഫോണ്‍, കാല്‍ക്കുലേറ്റര്‍ തുടങ്ങിയവയുമായി പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കരുത്
ഗുരുവായൂര്‍ ദേവസ്വത്തിലെ എല്‍ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിച്ചത് 57,762 ഉദ്യോഗാര്‍ത്ഥികളെന്ന് റിപ്പോര്‍ട്ട്. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (കെഡിആര്‍ബി) നടത്തുന്ന പരീക്ഷ ജൂലൈ 13ന് നടക്കും. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ നടക്കുന്നത്. എല്‍ഡി ക്ലര്‍ക്ക് ഉള്‍പ്പെടെയുള്ള 38 തസ്തികകളിലെ 406 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ആകെ 1.03 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. മറ്റ് 11 തസ്തികളിലേക്കുള്ള പരീക്ഷ 20ന് നടക്കും. ഈ 11 തസ്തികകളില്‍ 14,365 ഉദ്യോഗാര്‍ത്ഥികളാണ് അപേക്ഷിച്ചത്.
kdrb.kerala.gov.in എന്ന വെബ്‌സൈറ്റില്‍ എല്‍ഡി ക്ലര്‍ക്ക് തസ്തികയിലേക്കുള്ള അഡ്മിറ്റ് കാര്‍ഡ് ലഭ്യമാണ്. പരീക്ഷയുടെ ആദ്യ 30 മിനിറ്റ് ഐഡി കാര്‍ഡ് ഉള്‍പ്പെടെയുള്ളവയുടെ വെരിഫിക്കേഷന് വേണ്ടിയുള്ളതാണ്. ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും ഹാള്‍ ടിക്കറ്റിനൊപ്പം ലഭിക്കും. അപേക്ഷകന്റെ ഫോട്ടോയും, ഒപ്പും ഇതിലുണ്ടാകും. താമസിച്ചെത്തുന്നവരെ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ല.




തിരിച്ചറിയല്‍ രേഖ, ഹാള്‍ ടിക്കറ്റ്, ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, പേന എന്നിവയുമായാണ് ഉദ്യോഗാര്‍ത്ഥികള്‍ വരേണ്ടത്. മൊബൈല്‍ ഫോണ്‍, കാല്‍ക്കുലേറ്റര്‍ തുടങ്ങിയവയുമായി പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കരുത്. പരീക്ഷയുടെ സിലബസ് കെഡിആര്‍ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ kdrb.kerala.gov.in ല്‍ നല്‍കിയിട്ടുണ്ട്.