Current Affairs: ഓപ്പറേഷൻ സിന്ദൂരിന് സ്മാരകം, റെയിൽവേയ്ക്ക് മൊബൈൽ ആപ്പ്; ഈ ആഴ്ച നടന്നത്….
Current Affairs Today: കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രധാന സംഭവങ്ങളെ കുറിച്ച് അറിഞ്ഞാലോ? പ്രധാനപ്പെട്ട പത്ത് ചോദ്യോത്തരങ്ങൾ നോക്കാം...

പ്രതീകാത്മക ചിത്രം
മത്സരപരീക്ഷകളെ അഭിമുഖീകരിക്കുന്നവർക്കായി, കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രധാന സംഭവങ്ങളെ കുറിച്ച് അറിഞ്ഞാലോ? പ്രധാനപ്പെട്ട പത്ത് ചോദ്യോത്തരങ്ങൾ നോക്കാം…
1. ഇന്ത്യയിൽ ഓപ്പറേഷൻ സിന്ദൂരിന്റെ പേരിൽ സ്മാരകം നിലവിൽ വരുന്നത് എവിടെ?
ഗുജറാത്ത്
ഓപ്പറേഷൻ സിന്ദൂർ സ്‌മാരക പാർക്കുമായി ഗുജറാത്ത് സർക്കാർ. പാകിസ്താൻ അതിർത്തിയോട് ചേർന്നുള്ള കച്ചിൽ പണിയുന്ന സ്മാരകം ‘സിന്ദൂർ വനം’ എന്ന പേരിൽ അറിയപ്പെടും.
2. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ അതിദാരിദ്ര വിമുക്ത ജില്ല
കോട്ടയം
കോട്ടയത്തെ അതിദരിദ്രരില്ലാത്ത ആദ്യജില്ലയായി പ്രഖ്യാപിച്ചു. 2021ൽ സർക്കാർ അധികാരത്തിലെത്തിയപ്പോൾ എടുത്ത ആദ്യതീരുമാനമാണ് 2025 നവംബർ ഒന്നിന് സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കുകയെന്നത്.
3. റെയിൽവേയുടെ എല്ലാ സേവനങ്ങൾക്കും വേണ്ടി ആരംഭിച്ച പുതിയ മൊബൈൽ ആപ്പ്
റെയിൽവൺ
റെയിൽ വൺ എന്ന് പേരിട്ടിരിക്കുന്ന ആപ്പിൽ ടിക്കറ്റ് ബുക്കിങ്, പിഎൻആർ, പ്ലാറ്റ്ഫോം ടിക്കറ്റ്, ഭക്ഷണം, ട്രെയിൻ ട്രാക്കിങ് തുടങ്ങി എല്ലാ സേവനങ്ങളും ലഭ്യമാകും. ട്രെയിൻ യാത്രയിലെ പരാതികളും ഇതിൽ രേഖപ്പെടുത്താവുന്നതാണ്. അൺറിസേർവെഡ് ടിക്കറ്റുകൾ ചെക്ക് ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്.
4. 2026ലെ ബ്രിക്സ് ഉച്ചകോടിക്ക് വേദിയാകുന്ന വേദി
ഇന്ത്യ
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, എന്നീ രാജ്യങ്ങളുടെ കൂട്ടായ്‌മയായി 2009-ലാണ് ബ്രിക്സ് നിലവിൽ വന്നത്.
5. 2026 ജൂലൈയിൽ കാറപകടത്തിൽ മരണപ്പെട്ട പോർച്ചുഗൽ ഫുട്ബോൾ താരം
ഡിയോഗോ ജോട്ടോ
സ്പെയ്നിലുണ്ടായ കാറപകടത്തിൽ ലിവർപൂളിന്റെ പോർച്ചുഗീസ് താരം ഡിയോഗോ ജോട്ട അന്തരിച്ചു. 28ാം വയസിലായിരുന്നു മരണം.
6. റിസർച്ച് ആന്റ് അനാലിസിസ് വിങ്ങിന്റെ പുതിയ മേധാവി
പരാഗ് ജെയിൻ
1989 ബാച്ച് പഞ്ചാബ് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് പരാഗ് ജെയിൻ. ഓപ്പറേഷൻ സിന്ദൂരിൽ നിർണായക പങ്ക് വഹിച്ചു.
7. ഇന്ത്യൻ നാവിക സേനയിലെ ആദ്യ വനിത യുദ്ധവിമാന പൈലറ്റ്
ആസ്ത പുനിയ
നാവികസേനയിൽ യുദ്ധവിമാനങ്ങൾ പറത്തുന്ന ആദ്യ വനിതാ പൈലെറ്റെന്ന ബഹുമതിയാണ് സ്വന്തമാക്കി ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ സബ് ലഫ്റ്റനന്റ് ആസ്ത പുനിയ.
8. ആർബിഐയുടെ 90ാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറങ്ങുന്ന വെബ് സീരീസ്
ആർബിഐ അൺലോക്ക്ഡ് ബിയോണ്ട് ദ റുപ്പീ (RBI unlocked beyond the Rupee)
1935 ൽ സ്ഥാപിതമായ ആർബിഐ ഈ വർഷം ഏപ്രിലിൽ 90 വർഷം പൂർത്തിയാക്കി. അഞ്ച് എപ്പിസോഡുകളായിട്ടായിരിക്കും വെബ് സീരീസ് സംപ്രേക്ഷണം ചെയ്യുക.
9. ഇന്ത്യയിൽ മൊബൈൽ ഇ-വോട്ട് രേഖപ്പെടുത്തുന്ന ആദ്യ സംസ്ഥാനം
ബീഹാർ
തദ്ദേശ തിരഞ്ഞെടുപ്പിലാണ് മൊബൈലിലൂടെ വോട്ട് രേഖപ്പെടുത്തിയത്. ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ പക്രിദയാലിലെ ബിബാ കുമാരിയാണ് ആദ്യമായി മൊബൈൽ വഴി ഇ വോട്ട് രേഖപ്പെടുത്തിയത്.