Study Abroad: വിദേശ പഠനത്തിന് തയ്യാറെടുക്കുന്നവരാണോ; ഈ രേഖകൾ കൈവശമില്ലെങ്കിൽ യാത്ര തടസ്സപ്പെട്ടേക്കാം

Study Abroad 2025: പഠിക്കാനുള്ള രാജ്യം അല്ലെങ്കിൽ പ്രോഗ്രാം തിരഞ്ഞെടുക്കുന്നത് പോലെ തന്നെ പ്രധാനമാണ് അവിടേയ്ക്കുള്ള നിങ്ങളുടെ യാത്രയും. അതിനാൽ തന്നെ മാനസികമായും ശാരീരകമായും തയ്യാറെടുക്കുന്നതോടൊപ്പം ശ്രദ്ധാപൂർവം ചെയ്യേണ്ടതായ ഒട്ടനവധി കാര്യങ്ങൾ വേറെയുമുണ്ട്. അത്തരത്തിൽ നിങ്ങൾ വിദേശ പഠനത്തിനായി പോകാൻ തയ്യാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

Study Abroad: വിദേശ പഠനത്തിന് തയ്യാറെടുക്കുന്നവരാണോ; ഈ രേഖകൾ കൈവശമില്ലെങ്കിൽ യാത്ര തടസ്സപ്പെട്ടേക്കാം

Studying Abroad

Updated On: 

22 Jun 2025 09:28 AM

ചിലരുടെയെങ്കിലും ആ​ഗ്രഹമാണ് വിദേശത്ത് പോയി പഠിക്കണമെന്നും അവിടെ തന്നെ സെറ്റിലാകണം എന്നുള്ളതും. വിദേശ പഠനം ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു അവസരമാണ്. അമേരിക്ക, യുകെ, ന്യൂസിലാൻഡ്, കാനഡ, ഓസ്‌ട്രേലിയ, ജർമ്മനി, സിംഗപ്പൂർ, ഫ്രാൻസ്, നെതർലൻഡ്‌സ് എന്നിവയാണ് നമ്മുടെ നാട്ടിലെ വിദ്യാർത്ഥികൾ കൂടുതലായി പഠനത്തിന് തിരഞ്ഞെടുക്കുന്ന രാജ്യങ്ങൾ. ഓരോ രാജ്യത്തിനും അതിൻ്റേതായ പ്രത്യേകതയുണ്ട്. സയൻസ്, ടെക്‌നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്‌സ് കോഴ്‌സുകൾക്ക് അമേരിക്കയാണ് മികച്ച രാജ്യം. മാനേജ്‌മെന്റ് പഠനത്തിന് യുകെ, സിംഗപ്പൂർ, ഫ്രാൻസ്, ഓസ്‌ട്രേലിയ എന്നിവ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. എൻജിനിയറിംഗിന് ജർമ്മനിയും കാനഡയും മികച്ച രാജ്യങ്ങളായി കണക്കാക്കുന്നു.

എന്നാൽ പഠിക്കാനുള്ള രാജ്യം അല്ലെങ്കിൽ പ്രോഗ്രാം തിരഞ്ഞെടുക്കുന്നത് പോലെ തന്നെ പ്രധാനമാണ് അവിടേയ്ക്കുള്ള നിങ്ങളുടെ യാത്രയും. സംസ്കാരം, ഭാഷ, ജീവതശൈലി തുടങ്ങിയ നിരവധി കാര്യങ്ങളിലാണ് നമ്മൾ മറ്റൊരു രാജ്യത്തേക്ക് പോകുമ്പോൾ മാറ്റങ്ങൾ സംഭവിക്കുന്നത്. അതിനാൽ തന്നെ മാനസികമായും ശാരീരകമായും തയ്യാറെടുക്കുന്നതോടൊപ്പം ശ്രദ്ധാപൂർവം ചെയ്യേണ്ടതായ ഒട്ടനവധി കാര്യങ്ങൾ വേറെയുമുണ്ട്. അത്തരത്തിൽ നിങ്ങൾ വിദേശ പഠനത്തിനായി പോകാൻ തയ്യാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

പ്രധാനപ്പെട്ട എല്ലാ രേഖകളും കരുതുക

ഇമിഗ്രേഷൻ, യൂണിവേഴ്സിറ്റി പ്രവേശനം, വിദേശത്തുള്ള ജീവിതം എന്നിവയ്ക്കുള്ള അവശ്യവും സാധുതയുള്ളതുമായ രേഖകൾ നിങ്ങളുടെ പക്കൽ കരുതേണ്ടത് നിർബന്ധമാണ്. പ്രധാന രേഖകളിൽ എന്തെല്ലാമെന്ന് നോക്കാം.

  • പാസ്‌പോർട്ട് (കുറഞ്ഞത് 6 മാസത്തെ സാധുതയുള്ളത്)
  • സ്റ്റുഡന്റ് വിസയും ഓഫർ ലെറ്ററും
  • യൂണിവേഴ്സിറ്റി പ്രവേശനവുമായി ബന്ധപ്പെട്ട രേഖകൾ
  • അക്കാദമിക് ട്രാൻസ്ക്രിപ്റ്റുകളും സർട്ടിഫിക്കറ്റുകളും
  • താമസവുമായി ബന്ധപ്പെട്ട രേഖകൾ
  • വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ (ആവശ്യമെങ്കിൽ)
  • യാത്രാ, ആരോഗ്യ ഇൻഷുറൻസ്

വിദേശത്ത് താമസിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള അപ്രതീക്ഷിത ചെലവുകൾ മനസ്സിലാക്കി വിദ്യാർത്ഥികൾ അവരുടെ സാമ്പത്തികം കൈകാര്യം ചെയ്യേണ്ടത് പ്രധാനമാണ്. വീടിൻ്റെ വാടക, ജീവിതച്ചെലവ്, ഗതാഗതത്തിന് ആവശ്യമായ ചെലവുകൾ, ട്യൂഷൻ ഫീസ് എന്നിവ മുൻകൂട്ടി പരിശോധിച്ച് അതിനനുസരിച്ച് നിങ്ങളുടെ ബജറ്റ് തയ്യാറാക്കണം.

കൂടാതെ പോകുന്നതിന് മുമ്പ് തന്നെ താമസ സൗകര്യം സജ്ജമാക്കുക. താമസസ്ഥലം തിരഞ്ഞെടുക്കുന്നതിന് മുമ്പ്, വിദ്യാർത്ഥികൾ സുരക്ഷ, വാടകയുടെ കരാർ, ഏതെങ്കിലും യൂട്ടിലിറ്റികൾ ഉൾപ്പെടുത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുക. പല രാജ്യങ്ങളിലും, വിസ അംഗീകാരിക്കുന്നതിന് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. കൂടാതെ ല​ഗേജ് നഷ്ടപെടുകയോ, വിമാനം വൈകുകയോ തുടങ്ങിയ അടിയന്തര സാഹചര്യങ്ങൾ എന്നിവയിൽ യാത്രാ ഇൻഷുറൻസ് നിങ്ങളെ സഹായിക്കും. ഇൻഷുറൻസിന്റെ ഡിജിറ്റൽ കോപ്പിയും എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാവണം.

നിങ്ങളുടെ ബാ​ഗ് പാക്ക് ചെയ്യുമ്പോൾ എയർലൈൻ്റെ ബാഗേജ് പരിധി മനസ്സിലാക്കുക. പ്രാദേശിക കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങൾ കൈയിൽ കരുതുക. മരുന്നുകൾ സൂക്ഷിക്കുന്നുണ്ടെങ്കിൽ ഡോക്ടർ നൽകിയ കുറിപ്പടികളും കൈയ്യിലുണ്ടാവേണ്ടതാണ്. അഡാപ്റ്ററുകൾ, ലാപ്ടോപ്പ്, ചാർജറുകൾ തുടങ്ങിയവ മറക്കുകയേ ചെയ്യരുത്.

 

 

 

 

 

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ