Kerala Holiday : പ്രാദേശിക അവധി ; സർക്കാർ സ്ഥാപനങ്ങളും, വിദ്യഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല
ജില്ലാ കളക്ടർ കെഎസ് അഞ്ജുവിൻ്റെയാണ് ഉത്തരവ്. എത്തുന്ന തീർത്ഥാടകരുടെയും പ്രദേശവാസികളുടെയും ആവശ്യങ്ങൾ കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്കും മറ്റും ഇതിൽ മാറ്റമുണ്ടാകില്ല. 10 ദിവസം നടക്കുന്ന ആഘോഷമാണ് ബീമാപള്ളി ഉറൂസ്.ബീമാപ്പള്ളി ദർഗ ശരീഫിൽ വർഷം തോറും 10 ദിവസമായാണ് ഇത് ആഘോഷിക്കുന്നത്. തിരുവനന്തരപുരം നഗരത്തിനോട് ചേർന്നു കിടക്കുന്ന പ്രദേശം കൂടിയാണിത്.

Kerala Local Holiday 2026
തിരുവനനന്തപുരം: ബീമാപള്ളി ഉറൂസീൻ്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ പ്രദേശിക അവധി പ്രഖ്യാപിച്ചു. അവധി ബാധകമാകുന്നത് തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ്. ഒപ്പം സംസ്ഥാന സർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധിയായിരിക്കും. ബുധനാഴ്ച ( നവംബർ 11-ന് )യാണ് അവധിയായിരിക്കുന്ന ദിവസം. തിരുവനന്തപുരം ജില്ലാ കളക്ടർ കെഎസ് അഞ്ജുവിൻ്റെയാണ് ഉത്തരവ്. ഉറൂസിൽ പങ്കെടുക്കാൻ എത്തുന്ന തീർത്ഥാടകരുടെയും പ്രദേശവാസികളുടെയും ആവശ്യങ്ങൾ കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്കും മറ്റും ഇതിൽ മാറ്റമുണ്ടാകില്ല.
10 ദിവസം നടക്കുന്ന ആഘോഷമാണ് ബീമാപള്ളി ഉറൂസ്.ബീമാപ്പള്ളി ദർഗ ശരീഫിൽ വർഷം തോറും 10 ദിവസമായാണ് ഇത് ആഘോഷിക്കുന്നത്. തിരുവനന്തരപുരം നഗരത്തിനോട് ചേർന്നു കിടക്കുന്ന പ്രദേശം കൂടിയാണിത്. ചന്ദനക്കുടം മഹോത്സവം എന്നും അറിയപ്പെടുന്ന ബീമാപ്പള്ളി ഉറൂസ് അറിയപ്പെടുന്നു.ഹിജ്‌റ കലണ്ടറിലെ ജമാ ദുൽ അക്ബറിന്റെ ആരംഭത്തോടെയാണ് ചടങ്ങുകളോടെ ഉത്സവം ആരംഭിക്കുന്നത്.
Also Read: Kerala Weather Update: കുടയെടുക്കാൻ മറക്കല്ലേ.. നേരിയ മഴ ഈ ജില്ലകളിൽ; ഇന്നത്തെ കാലാവസ്ഥ
അവധി അറിയിപ്പ്
English Summary
Kerala Holiday Alert, Government offices and Educational Institutions Under Thiruvananthapuram Corporation Remain Closed on November 11 due to Beemapally Uroos.