JEE Advanced result 2025: ജെഇഇ അഡ്വാൻസ്ഡ് 2025 ഫലമെത്തി, പരീ​ക്ഷാഫലവും ഫൈനൽ ഉത്തരസൂചികയും പരിശോധിക്കേണ്ടത് ഇങ്ങനെ

JEE Advanced 2025 Results Out: ഐഐടി ഹൈദരാബാദ് സോണിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഏറ്റവും കൂടുതൽ യോഗ്യത നേടിയത്. ഈ സോണിൽ നിന്ന് 12,946 പേർ റാങ്ക് പട്ടികയിൽ ഇടംനേടി. തൊട്ടുപിന്നാലെ ഐഐടി ഡൽഹി സോണിൽ നിന്ന് 11,370 പേരും ഐഐടി മുംബൈ സോണിൽ നിന്ന് 11,226 പേരും യോഗ്യത നേടിയിട്ടുണ്ട്.

JEE Advanced result 2025: ജെഇഇ അഡ്വാൻസ്ഡ് 2025 ഫലമെത്തി, പരീ​ക്ഷാഫലവും ഫൈനൽ ഉത്തരസൂചികയും പരിശോധിക്കേണ്ടത് ഇങ്ങനെ

JEE Result 2025

Published: 

02 Jun 2025 14:56 PM

ന്യൂഡൽഹി: രാജ്യത്തെ അഭിമാനകരമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) കളിലെ എഞ്ചിനീയറിങ് ബിരുദ പ്രവേശനത്തിനായുള്ള ജോയിൻ്റ് എൻട്രൻസ് എക്സാം (JEE) അഡ്വാൻസ്ഡ് 2025-ൻ്റെ ഫലം പ്രസിദ്ധീകരിച്ചു. ഐഐടി കാൺപൂരാണ് ഫലവും ഫൈനൽ ആൻസർ കീയും ഔദ്യോഗിക വെബ്സൈറ്റായ jeeadv.ac.in വഴി പുറത്തുവിട്ടത്.

ഐഐടി പഠനം സ്വപ്നം കണ്ടു ഈ വർഷം 1.8 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതിയത്. 360-ൽ 332 മാർക്ക് നേടി, ഐഐടി ഡൽഹി സോണിൽ നിന്നുള്ള രജിത് ഗുപ്ത അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. 332 മാർക്കോടെ സക്ഷം ജിൻഡാളാണ് രണ്ടാം റാങ്കിൽ.

ഐഐടി ഹൈദരാബാദ് സോണിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഏറ്റവും കൂടുതൽ യോഗ്യത നേടിയത്. ഈ സോണിൽ നിന്ന് 12,946 പേർ റാങ്ക് പട്ടികയിൽ ഇടംനേടി. തൊട്ടുപിന്നാലെ ഐഐടി ഡൽഹി സോണിൽ നിന്ന് 11,370 പേരും ഐഐടി മുംബൈ സോണിൽ നിന്ന് 11,226 പേരും യോഗ്യത നേടിയിട്ടുണ്ട്.

Also read – പ്ലസ് വൺ ഫസ്റ്റ് അലോട്ട്മെൻറ് എത്തി, പരിശോധിക്കാ

മെയ് 18-ന് കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (CBT) രൂപത്തിലാണ് പരീക്ഷ നടന്നത്. മെയ് 26-ന് പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിച്ചിരുന്നു.

 

കൗൺസിലിംഗ് ഉടൻ

 

പരീക്ഷയിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ജോയിൻ്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (JoSAA) യുടെ കൗൺസിലിംഗ് പ്രക്രിയയിൽ പങ്കെടുക്കാൻ അർഹതയുണ്ട്. രാജ്യത്തെ 23 ഐഐടികളിലെ സീറ്റ് വിതരണം JoSAA-യുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. കൗൺസിലിംഗ് ഷെഡ്യൂൾ ഉടൻ തന്നെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

 

ഫലം എങ്ങനെ പരിശോധിക്കാം

 

  • jeeadv.ac.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.
  • ‘JEE Advanced 2025 Result’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ റോൾ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • നിങ്ങളുടെ സ്കോർകാർഡ് പരിശോധിച്ച്, തുടർന്നുള്ള ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

 

ഫൈനൽ ആൻസർ കീ എങ്ങനെ പരിശോധിക്കാം

 

  • jeeadv.ac.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.
  • ‘JEE Advanced 2025 Final Answer Key’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പേപ്പർ 1 അല്ലെങ്കിൽ പേപ്പർ 2 ഓപ്ഷനുകൾ തിരഞ്ഞെടുക്കുക.
  • ആൻസർ കീ PDF ഫോർമാറ്റിൽ ലഭ്യമാകും. ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
യേശു ജനിച്ചത് ഡിസംബര്‍ 25ന് അല്ല, പിന്നെ ക്രിസ്മസ്?
ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിന്റെ ശമ്പളമെത്ര?
പട്ടിക്കുട്ടിയുടെ വിട വാങ്ങൽ സഹിക്കാൻ കഴിഞ്ഞില്ല
വലയിലെത്തിയ സാധനത്തെ കണ്ട് ഞെട്ടി
പശുവിൻ്റെ വയറിൽ നിന്നെത്തിയത്
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി