KTET November 2024: പ്രായപരിധി ഇല്ല, നെ​ഗറ്റീവ് മാർക്കില്ല, കെ ടെറ്റ് എഴുതും മുമ്പ് അറിയേണ്ടതെല്ലാം…

K TET November 2024, Rules : നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്), ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) എന്നിവ ഉള്ളവർക്ക് പരീക്ഷ എഴുതാൻ കഴിയില്ല.

KTET November 2024: പ്രായപരിധി ഇല്ല, നെ​ഗറ്റീവ് മാർക്കില്ല, കെ ടെറ്റ് എഴുതും മുമ്പ് അറിയേണ്ടതെല്ലാം...

Confident female teacher with schoolboys and schoolgirls in classroom

Published: 

13 Nov 2024 | 11:33 AM

തിരുവനന്തപുരം: പ്രൈമറി മുതൽ ഹൈസ്കൂൾ വരെ അധ്യാപകരാകാനുള്ള കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) 2024 നവംബർ സെഷന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഇത് യോഗ്യതാ പരീക്ഷ മാത്രമാണ്. മറ്റു യോ​ഗ്യതാ പരീക്ഷകളിൽ നിന്ന് വ്യത്യസ്തമായി ചില പ്രത്യേകതകൾ കൂടി കെ ടെറ്റിനുണ്ട്. ഇതിന് നെ​ഗറ്റീവ് മാർക്കില്ല എന്നതാണ് ഇതിൽ പ്രധാനം.

നാലു വിഭാഗങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. ഇതിൽ ആദ്യത്തെ മൂന്നു വിഭാ​ഗം ലോവർ പ്രൈമറി സ്കൂൾ, അപ്പർ പ്രൈമറി സ്കൂൾ, ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർക്കുളളതാണ്. നാലാം കാറ്റ​ഗറി ഭാഷാ അധ്യാപകർക്കുള്ളതും. അറബിക്‌, ഹിന്ദി, സംസ്കൃതം, ഉറുദു -യു.പി.തലം വരെയുള്ള ഭാഷാ അധ്യാപകർക്കു പുറമേ സ്പെഷ്യലിസ്റ്റ് അധ്യാപകരായ ആർട്ട് ആൻഡ് ക്രാഫ്റ്റ്, കായികാധ്യാപകർ എന്നിവരാകാൻ ആഗ്രഹിക്കുന്നവരെ ഇതിൽ പരാമർശിക്കുന്നു.

 

യോഗ്യത

 

ആദ്യ മൂന്നു കാറ്റ​ഗറിയിൽ അപേക്ഷിക്കാൻ മാർക്ക് വ്യവസ്ഥയോടെ ഹയർസെക്കൻഡറി/സീനിയർ സെക്കൻഡറി/ബിരുദം (ബി.എ./ബി.കോം./ബി.എസ്‌സി./ബി.ബി.എ.) എന്നിവ നിർബന്ധം. ഒപ്പം നിശ്ചിത അധ്യാപനപരിശീലന കോഴ്സും (ടി.ടി.സി./ഡി.എഡ്./ഡി.എൽ.എഡ്./എൽ.ടി.ടി.സി./ബി.എൽ.എഡ്./ഡിപ്ലോമ ഇൻ എജുക്കേഷൻ (സ്പെഷ്യൽ എജുക്കേഷൻ)/ബി.എഡ്./ബി.എ.എഡ്./ബി.എസ്‌സി.എഡ്. യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം.

 

പ്രത്യേക വ്യവസ്ഥ

 

ചില പ്രത്യേക യോ​ഗ്യതകൾ ഉള്ളവരെ പരീക്ഷയിൽ പ്രത്യേകം പരി​ഗണിക്കുന്നുണ്ട്. ബിരുദാനന്തരബിരുദത്തിന് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ബി.എഡ്. അഡ്മിഷൻ നേടിയവർക്ക് അപേക്ഷിക്കാം. കേരളത്തിൽ കെ-ടെറ്റ് നടപ്പാക്കും മുൻപ്‌ എസ്.എസ്.എൽ.സി., ടി.ടി.സി. യോഗ്യത നേടുകയും പിന്നീട് സർവീസിൽ പ്രവേശിക്കുകയും ചെയ്തവർക്ക് കാറ്റഗറി-I പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനു തടസ്സമില്ല.

കേരള സർക്കാർ/പരീക്ഷാ ബോർഡ്/എൻ.സി.ടി.ഇ./സർവകലാശാലകൾ തുടങ്ങിയവ അംഗീകരിച്ച അധ്യാപന ഡിഗ്രി/ഡിപ്ലോമ ഉള്ളവർക്ക് കാറ്റഗറി-III-ന് അപേക്ഷിക്കാൻ കഴിയും എന്നവ ഇതിൽ ഉൾപ്പെടുന്ന ചില പ്രത്യേക ചട്ടങ്ങളാണ്. പരീക്ഷ അഭിമുഖീകരിക്കാൻ പ്രായപരിധിയില്ലെന്നതാണ് മറ്റൊരു സവിശേഷത. ഒരുതവണ കെ-ടെറ്റ് ജയിച്ചവർക്ക് അതേ കാറ്റഗറിയിൽ വീണ്ടും എഴുതാൻ കഴിയില്ലെന്നത് മറ്റൊന്ന്.

 

നെറ്റും സെറ്റും പിഎച്ഡിയുമുള്ളവർ എഴുതേണ്ട

 

നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്), ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) എന്നിവ ഉള്ളവർക്ക് പരീക്ഷ എഴുതാൻ കഴിയില്ല. എം.ഫിൽ, പിഎച്ച്.ഡി, എം.എഡ് തുടങ്ങിയ യോഗ്യതയുള്ളവരെ I മുതൽ IV വരെയുള്ള കാറ്റഗറികളിൽ യോഗ്യത നേടുന്നതിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ടെന്നും ചട്ടത്തിൽ പറയുന്നു.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ