Guruvayur Devaswom LDC Exam 2025: ഗുരുവായൂര്‍ ദേവസ്വത്തിലെ എല്‍ഡി ക്ലര്‍ക്ക് ജോലി കിട്ടാന്‍ എന്തൊക്കെ പഠിക്കണം? സിലബസ് ഇവിടെയുണ്ട്‌

Guruvayur Devaswom LD Clerk Exam Syllabus Details: ജൂണ്‍ 28 മുതല്‍ അഡ്മിറ്റ് കാര്‍ഡെത്തും. 13ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാകും പരീക്ഷ. പ്ലസ് ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യതകള്‍. ഒഎംആര്‍ പരീക്ഷയാകും. 100 ചോദ്യങ്ങളുണ്ടാകും. ആകെ മാര്‍ക്ക് 100. 1 മണിക്കൂര്‍ 15 മിനിറ്റാണ് ദൈര്‍ഘ്യം

Guruvayur Devaswom LDC Exam 2025: ഗുരുവായൂര്‍ ദേവസ്വത്തിലെ എല്‍ഡി ക്ലര്‍ക്ക് ജോലി കിട്ടാന്‍ എന്തൊക്കെ പഠിക്കണം? സിലബസ് ഇവിടെയുണ്ട്‌

Image for representation purpose only

Published: 

17 Jun 2025 11:55 AM

ഗുരുവായൂര്‍ ദേവസ്വത്തിലെ എല്‍ഡി ക്ലര്‍ക്ക് നിയമനത്തിനായി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (കെഡിആര്‍ബി) നടത്തുന്ന പരീക്ഷ ജൂലൈ 13ന് നടക്കും. ജൂണ്‍ 28 മുതല്‍ അഡ്മിറ്റ് കാര്‍ഡെത്തും. 13ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാകും പരീക്ഷ. പ്ലസ് ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യതകള്‍. ഒഎംആര്‍ പരീക്ഷയാകും. 100 ചോദ്യങ്ങളുണ്ടാകും. ആകെ മാര്‍ക്ക് 100. 1 മണിക്കൂര്‍ 15 മിനിറ്റാണ് ദൈര്‍ഘ്യം. പരീക്ഷയുടെ സിലബസുകള്‍ കെഡിആര്‍ബി നേരത്തെ പുറത്തുവിട്ടിരുന്നു. സിലബസിന്റെ ചുരുക്കരൂപം ഇവിടെ പരിശോധിക്കാം.

പൊതുവിജ്ഞാനം, കറന്റ് അഫയേഴ്‌സ്, ലഘുഗണിതം, മെന്റല്‍ എബിലിറ്റി, റീസണിങ്, ജനറല്‍ ഇംഗ്ലീഷ്, പ്രാദേശിക ഭാഷ (മലയാളം/കന്നഡ/തമിഴ്), കമ്പ്യൂട്ടര്‍ പരിജ്ഞാനം, ക്ഷേത്രകാര്യങ്ങള്‍, ഹൈന്ദവ സംസ്‌കാരം, വിവിധ ദേവസ്വം ബോര്‍ഡുകള്‍, ആചാരനുഷ്ഠാനങ്ങള്‍ എന്നിവയില്‍ നിന്നാണ് ചോദ്യങ്ങളുണ്ടാവുക.

ദേശീയ, പ്രാദേശിക, അന്തര്‍ ദേശീയതലങ്ങളിലെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, ശാസ്ത്ര സാങ്കേതിക, കായിക, കലാ, സാഹിത്യ മേഖലകളിലെ പ്രധാന ആനുകാലിക സംഭവങ്ങളടക്കം പൊതുവിജ്ഞാനം, കറന്റ് അഫയേഴ്‌സ് വിഭാഗത്തില്‍ ചോദിക്കും. സ്വാതന്ത്ര്യാനന്തര ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍, പ്രധാന വ്യക്തികള്‍, സംസ്ഥാനഭരണം, ഭരണസംവിധാനങ്ങള്‍, കേരളം സഹകരണ മേഖലയില്‍ കൈവരിച്ച പുരോഗതി, സംരക്ഷിത പ്രദേശങ്ങള്‍, ഭരണഘടന, ഐക്യരാഷ്ട്രസഭ, തിരഞ്ഞെടുപ്പ് കമ്മീഷനുകള്‍, സാമൂഹ്യ നന്മ, സുരക്ഷ, അഴിമതി നിരോധന നിയമം, ആഗോളതാപനം, വനങ്ങള്‍, നദികള്‍, വൈദ്യുത പദ്ധതികള്‍, ഭൂപ്രകൃതി, പ്രാചീന കേരളം, മധ്യകാല കേരളം, വിദ്യാഭ്യാസ രംഗം, ആധുനിക കേരളം, സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍, ദേശീയ പ്രസ്ഥാനം, ഐക്യകേരളം, ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ചെറുത്തുനില്‍പുകള്‍ തുടങ്ങിയവയില്‍ നിന്നും ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം.

അംശബന്ധം, അനുപാതം, ശതമാനം, ശരാശരി, ഭിന്നസംഖ്യകള്‍, ദശാംശ സഖ്യകള്‍, ജ്യാമീതിയ രൂപങ്ങള്‍, പരപ്പളവ്, വ്യാപ്തം, സമയവും ദൂരവും, ദിശാബോധം, അനുക്രമങ്ങള്‍, സാധ്യതകളുടെ ഗണിതം തുടങ്ങിയവയും സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോമ്പ്രഹെന്‍ഷന്‍, പര്യായം, വിപരീതപദം, സ്‌പെല്ലിങ് ടെസ്റ്റ്, ഗ്രാമര്‍, ക്വസ്റ്റ്യന്‍ ടാഗ് തുടങ്ങിയവ ഇംഗ്ലീഷ് വിഭാഗത്തില്‍ ചോദിക്കും.

Read Also: KDRB Recruitment 2025: എല്‍ഡി ക്ലര്‍ക്ക് മാത്രമല്ല, ഗുരുവായൂര്‍ ദേവസ്വത്തിലേക്കുള്ള മിക്ക പരീക്ഷകളും ജൂലൈയില്‍; തീയതികള്‍ പുറത്ത്‌

വ്യാകരണം, വാക്യത്തിന്റെ അന്വയം-പൊരുത്തം, വിഭക്തി, കാലം, പ്രകാരം, അനുപ്രയോഗം, വിശേഷണം, പദനിഷ്പാദനം, ശൈലി തുടങ്ങിയവയാണ് പ്രാദേശിക ഭാഷയില്‍ നിന്നു പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങള്‍. ക്ഷേത്രോത്സവങ്ങള്‍, ആഘോഷങ്ങളും പ്രസക്തിയും, കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളും പ്രത്യേകതകളും, നിത്യാനുഷ്ഠാനങ്ങള്‍, ക്ഷേത്രമര്യാദകള്‍, ക്ഷേത്രകലകള്‍, ക്ഷേത്രവാസ്തു ശൈലി, ക്ഷേത്രവാദ്യങ്ങള്‍, വേദങ്ങള്‍, ഉപനിഷത്തുക്കള്‍, പുരാണങ്ങള്‍, ഹൈന്ദവാചാര്യന്മാര്‍ തുടങ്ങിയവയും സിലബസിലുണ്ട്. ഇവിടെ നല്‍കിയിരിക്കുന്ന വിശദാംശങ്ങള്‍ അപൂര്‍ണമാണ്. സിലബസിന്റെ വിശദാംശങ്ങള്‍ കെഡിആര്‍ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (kdrb.kerala.gov.in) ലഭ്യമാണ്.

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ