KEAM 2025 Topper : ‘ദിവസം എട്ട് മണിക്കൂർ പഠിക്കും രണ്ട് മണിക്കൂർ കളിക്കും’; കീം ഒന്നാം റാങ്ക് നേടിയ ജോൺ ഷിനോജ്

John Shinoj KEAM First Rank Holder : കേരള സിലബസ് വിദ്യാർഥിയാണ് ജോൺ ഷിനോജ്. എറണാകുളം മൂവാറ്റുപ്പുഴ സ്വദേശിയാണ്.

KEAM 2025 Topper : ദിവസം എട്ട് മണിക്കൂർ പഠിക്കും രണ്ട് മണിക്കൂർ കളിക്കും; കീം ഒന്നാം റാങ്ക് നേടിയ ജോൺ ഷിനോജ്

KEAM 2025 Topper John Shinoj

Updated On: 

01 Jul 2025 | 10:11 PM

കൊച്ചി : ഏറെ ആശങ്കൾക്കും കാത്തിരിപ്പിനൊടുവിലാണ് സംസ്ഥാനത്തെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ (കീം 2025) ഫലം ഇന്ന് പുറപ്പെടുവിച്ചത്. എറണാകുളം മുവാറ്റുപ്പുഴ സ്വദേശി ജോൺ ഷിനോജാണ് കീം റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥാമാക്കിയത്. കേരള സിലബസിൽ നിന്നുള്ള താൻ ഒന്നാം റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലയെന്നും ആദ്യ 20 എത്തുമെന്ന് ഉറപ്പുണ്ടായിരുന്നുയെന്നാണ് ഫലം പുറത്ത് വന്നതിന് ശേഷം ജോൺ ഷിനോജ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇത് കൂടാതെ തൻ്റെ പഠനരീതി എങ്ങനെയായിരുന്നുയെന്നും ജോൺ വ്യക്തമാക്കുകയും ചെയ്തു.

ജെഇഇ മെയിൻ, ജെഇഇ അഡ്വാൻസിന് വേണ്ടിയാണ് തൻ്റെ കൂടുതൽ പരിശ്രമിച്ചത്. അതോടൊപ്പം കീമിന് വേണ്ടി പഠിക്കുകയും ചെയ്തു. ഒരു ദിവസം എട്ട് മണിക്കൂറോളം പഠിക്കും. മൂന്ന് മണിക്കൂർ കഴിയുമ്പോൾ ഒരു ബ്രേക്ക് എടുക്കും എന്നിട്ട് രണ്ട് മണിക്കൂർ കളിക്കും ശേഷം വീണ്ടും പഠനം തുടരും. കഴിഞ്ഞ രണ്ട് വർഷം ഇത്തരത്തിലായിരുന്നു താൻ പഠനരീതി തുടർന്നതെന്ന് ജോൺ മാധ്യമങ്ങളോട് അറിയിച്ചു. കീം ഒന്നാം റാങ്ക് നേടിയെങ്കിലും ഐഐടിയിൽ ചേരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ജോൺ വ്യക്തമാക്കി. ഐഐടി ജാംനഗറിൽ നിന്നും ഇലക്ട്രിക്കലിൽ ബിരുദം നേടാൻ താൻ ഒരുങ്ങുകയാണെന്നും ജോൺ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.

ALSO READ : KEAM Result 2025: കാത്തിരിപ്പ് കഴിഞ്ഞു, കീം ഫലം പ്രഖ്യാപിച്ചു, ജോണ്‍ ഷിനോജിന് ഒന്നാം റാങ്ക്‌

കീമിന് പുറമെ ജെഇഇ മെയിൻ പരീക്ഷയിൽ 2101-ാം റാങ്കും ജെഇഇ അഡ്വാൻസ് പരീക്ഷയിൽ 3553-ാം റാങ്കും ജോൺ കരസ്ഥമാക്കിട്ടുണ്ട്. എറണാകുളം മൂവാറ്റുപ്പുഴ സ്വദേശിയായ ജോൺ ബിഎസ്എൻഎല്ലിൽ അസിസ്റ്റൻ്റ് ജനറൽ മാനേജറായ ഷിനോജിൻ്റെയും കോജേജ് അധ്യാപികയായ അനീറ്റയുടെയും മകനാണ്. മാന്നാനം കെഇ സ്കൂൾ വിദ്യാർഥിയാണ് ജോൺ.

കീമിൽ ഉയർന്ന് റാങ്ക് നേടിയ മറ്റ് വിദ്യാർഥികൾ

  • രണ്ടാം റാങ്ക്- എറണാകുളം ചെറായി സ്വദേശി ഹരികൃഷ്ണന്‍ ബൈജു
  • മൂന്നാം റാങ്ക് – കോഴിക്കോട് കാക്കൂര്‍ സ്വദേശിയായ അക്ഷയ് ബിജു
  • നാലാം റാങ്ക് – മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ അഖിൽ സയാൻ
  • അഞ്ചാം റാങ്ക് – തിരുവനന്തപുരം കവടിയാര്‍ സ്വദേശി ജോഷ്വ ജേക്കബ് തോമസ്
  • ആറാം റാങ്ക് – തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി എമില്‍ ഐപ് സക്കറിയ

 

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ