OEC Education Benefits: ഒ.ഇ.സിയിലേക്ക് മൂന്ന് വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി സർക്കാർ ഉത്തരവ്, കൂടുതൽ വിദ്യാർത്ഥികൾക്ക് ആനുകൂല്യം
OEC Education Benefits : ഇനി മുതൽ പട്ടികയിലെ ക്രമ നമ്പർ 14-ൽ 'എഴുത്തച്ഛൻ' എന്നതിന് പകരം 'എഴുത്തച്ഛൻ, എഴുത്തശ്ശൻ, കടുപട്ടൻ' എന്നീ സമുദായങ്ങളെയും ഉൾപ്പെടുത്തും.

Reservation
തിരുവനന്തപുരം: സംസ്ഥാനത്തെ ഒ.ഇ.സി വിഭാഗങ്ങൾക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനുള്ള പിന്നാക്ക സമുദായങ്ങളുടെ പട്ടികയിൽ സുപ്രധാന ഭേദഗതി വരുത്തി സർക്കാർ ഉത്തരവിറക്കി. ഇനി മുതൽ പട്ടികയിലെ ക്രമ നമ്പർ 14-ൽ ‘എഴുത്തച്ഛൻ’ എന്നതിന് പകരം ‘എഴുത്തച്ഛൻ, എഴുത്തശ്ശൻ, കടുപട്ടൻ’ എന്നീ സമുദായങ്ങളെയും ഉൾപ്പെടുത്തും. ഇത് ഈ വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് വലിയ സഹായകരമാകും. വിവിധ സമുദായങ്ങളിൽ നിന്നുള്ള ആവശ്യങ്ങളും പഠനങ്ങളും പരിഗണിച്ചാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടതെന്നാണ് സൂചന.
ഈ മാറ്റത്തിലൂടെ, ഈ മൂന്ന് സമുദായങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കൂടി നിലവിൽ ഒ.ഇ.സി. വിഭാഗങ്ങൾക്ക് ലഭിക്കുന്ന എല്ലാ വിദ്യാഭ്യാസാനുകൂല്യങ്ങളും ലഭ്യമാകും. ഇത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവേശനം നേടുന്നതിനും പഠനം പൂർത്തിയാക്കുന്നതിനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് വലിയ പ്രോത്സാഹനമാകും.
പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നടപടിയെ വിലയിരുത്തപ്പെടുന്നത്. കൂടുതൽ വിവരങ്ങൾ സർക്കാർ ഗസറ്റിൽ ഉടൻ പ്രസിദ്ധീകരിക്കും. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇൻസ്റ്റിറ്റ്യൂട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലെ ശാസ്ത്രജ്ഞർക്ക് പ്രത്യേക പാക്കേജ് അനുവദിക്കാനും ഇതിനൊപ്പം തീരുമാനം ഉണ്ട്.