Kerala Midday Meal: പുതുക്കിയ ഉച്ചഭക്ഷണമെനുവിന്റെ ഫണ്ട് അധ്യാപകരുടെ കീശയിൽ നിന്നോ? മന്ത്രിയുടെ പ്രസ്ഥാവന ചർച്ചയാകുന്നു

Kerala midday meal new list fund issue: ജോലിചെയ്ത് നേടുന്ന ശമ്പളം എന്ത് ചെയ്യണമെന്ന് പ്രഥമ അധ്യാപകർക്ക് നന്നായി അറിയാം എന്ന് അതിനു മന്ത്രിയുടെ ഉപദേശം വേണ്ടെന്ന് പ്രഥമ അധ്യാപക സംഘടന തുറന്നടിച്ചു.

Kerala Midday Meal: പുതുക്കിയ ഉച്ചഭക്ഷണമെനുവിന്റെ ഫണ്ട് അധ്യാപകരുടെ കീശയിൽ നിന്നോ? മന്ത്രിയുടെ പ്രസ്ഥാവന ചർച്ചയാകുന്നു

School Midday Meal

Published: 

23 Jun 2025 15:38 PM

കൊച്ചി: സ്കൂളിൽ ഉച്ചഭക്ഷണത്തിന്റെ മെനു ഏറെ ചർച്ച ചെയ്യപ്പെട്ടതിനു ശേഷം അത് എങ്ങനെ കുട്ടികളിലേക്ക് എത്തിക്കും എന്ന വിഷയം ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതിയ മെനു അനുസരിച്ചുള്ള ഉച്ചഭക്ഷണം കുട്ടികൾക്ക് നൽകാനുള്ള ഫണ്ട് തികയില്ല എന്ന് അധ്യാപക സംഘടനയും ഹെഡ്മാസ്റ്റർമാരും രക്ഷിതാക്കളുടെ കൂട്ടായ്മയും പറഞ്ഞത് അനുസരിച്ച് വലിയ ചർച്ചകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

ഇതിനിടെ മന്ത്രി പെൺകുട്ടിയുടെ പ്രസ്താവനയും വിവാദം സൃഷ്ടിക്കുന്നു. സ്കൂൾ ഉച്ചഭക്ഷണം നൽകിയതിനാൽ അധ്യാപകർ ആരും ദരിദ്രരായിട്ടില്ല അതിനൊക്കെയാണ് അവർക്ക് ശമ്പളം നൽകുന്നത്. നമ്മൾ കടയിൽ നിന്ന് സാധനം കടം വാങ്ങാറില്ലേ അതുപോലെ പ്രഥമാധ്യാപകർക്കും കടം വാങ്ങേണ്ടി വന്നിട്ടുണ്ടാവാം എന്ന് കോഴിക്കോട്ടെ പത്രസമ്മേളനത്തിൽ മന്ത്രി പറഞ്ഞിരുന്നു.

ജോലിചെയ്ത് നേടുന്ന ശമ്പളം എന്ത് ചെയ്യണമെന്ന് പ്രഥമ അധ്യാപകർക്ക് നന്നായി അറിയാം എന്ന് അതിനു മന്ത്രിയുടെ ഉപദേശം വേണ്ടെന്ന് പ്രഥമ അധ്യാപക സംഘടന തുറന്നടിച്ചു. സ്കൂൾ ഉച്ചഭക്ഷണം വിതരണം എന്നത് അധ്യാപകരുടെ മാത്രം ബാധ്യതയല്ല സർക്കാരിന്റെ കൂടിയാണ് എന്നും പ്രഥമ അധ്യാപക സംഘടനയായ കെ പി പി എച്ച് എ ഓർമിപ്പിച്ചു. ഇത് പ്രഥമ അധ്യാപകരുടെ ബാധ്യത അല്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുള്ളതാണ്. ജോലി ചെയ്യുന്നവന്റെ അവകാശമാണ് ശമ്പളം എന്ന് തിരിച്ചറിവ് പോലും മന്ത്രിക്കില്ലെന്ന് കെ പി എസ് ടി എ സംസ്ഥാന പ്രസിഡന്റ് തുറന്നടിച്ചു.

 

പ്രശ്നം അധ്യാപകർക്ക്

 

ഉച്ചഭക്ഷണ പദ്ധതിയുടെ പുതുക്കിയ മെനു ദുരിതത്തിലാക്കിയത് പ്രഥമ അധ്യാപകരെയാണ്. വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി, പായസം എന്നിവ ഉൾപ്പെടുത്തിയ പുതിയ മെനു അനുസരിച്ച് ഭക്ഷണം എത്തിക്കേണ്ടത് ഇവരുടെ മാത്രം ഉത്തരവാദിത്വമായി ചുരുങ്ങുമോ എന്ന ആശങ്കയിലാണ്. നിലവിലുള്ള ഫണ്ടിന്റെ പരിധിയിൽ നിന്നുകൊണ്ട് ഇത് നടപ്പാക്കണം എന്ന് സർക്കാർ ഉത്തരവ് ആശങ്ക ഉയർത്തുന്നു.

ശമ്പളത്തിൽ നിന്ന് ഉച്ചഭക്ഷണത്തിനുള്ള പണം നൽകാൻ ആവില്ല എന്നാണ് പ്രഥമ അധ്യാപകർ പറയുന്നത്. ഇതിനുവേണ്ടി നാട്ടുകാരോട് ചോദിക്കുന്നതും ശരിയല്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പൂർവ്വ വിദ്യാർത്ഥികൾ പിടിഎ പൊതുസമൂഹം എന്നിവരുടെ സഹായം തേടാമെന്ന് പറയുന്നവരുമുണ്ട്. എന്തായാലും ഈ വിഷയം അധ്യാപകർക്കിടയിലും വലിയ ആശങ്കകളും ചർച്ചകൾക്കും വഴി വച്ചിട്ടുണ്ട്

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ