Kerala Plus One Admission 2025: പ്ലസ് വൺ ആദ്യ അലോട്മെ‍ന്റിന് ശേഷം ഒഴിഞ്ഞു കിടക്കുക 70,000 സംവരണ സീറ്റുകൾ

Reservation seats remain vacant: ആദ്യ അലോട്മെന്റ് കിട്ടിയില്ലെങ്കിലും ഭയപ്പെടേണ്ടതില്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. അടുത്ത അലോട്മെന്റിൽ ഉറപ്പായും സീറ്റു ലഭിക്കുമെന്നും ഇഷ്ടമുള്ള സ്കൂളിൽ ഇഷ്ടമുള്ള വിഷയത്തിനു കിട്ടാനും സാധ്യത കൂടുതലാണെന്നും പറയപ്പെടുന്നു.

Kerala Plus One Admission 2025: പ്ലസ് വൺ ആദ്യ അലോട്മെ‍ന്റിന് ശേഷം ഒഴിഞ്ഞു കിടക്കുക 70,000 സംവരണ സീറ്റുകൾ

Plus One Admission

Published: 

30 May 2025 11:49 AM

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന പ്രക്രിയയുടെ ഭാ​ഗമായി ആദ്യ അലോട്മെന്റ് തിങ്കളാഴ്ച പുറത്തു വരും. ഇതിനു ശേഷം ഒഴിഞ്ഞു കിടക്കുന്നത് 70,000 സംവരണ സീറ്റുകളെന്ന് റിപ്പോർട്ട്. അതിനാൽ ആദ്യ അലോട്മെന്റ് കിട്ടിയില്ലെങ്കിലും ഭയപ്പെടേണ്ടതില്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. അടുത്ത അലോട്മെന്റിൽ ഉറപ്പായും സീറ്റു ലഭിക്കുമെന്നും ഇഷ്ടമുള്ള സ്കൂളിൽ ഇഷ്ടമുള്ള വിഷയത്തിനു കിട്ടാനും സാധ്യത കൂടുതലാണെന്നും പറയപ്പെടുന്നു.

ട്രയൽ അലോട്മെന്റിൽ 2,47,428 സീറ്റാണ് ഉൾപ്പെട്ടിരുന്നത്. ഇതിൽ 70,155 സീറ്റ് മിച്ചമായിരുന്നു. സംവരണ സീറ്റുകളിലാണ് ഒഴിവു വന്നത്. അർഹരായ അപേക്ഷകരുടെ എണ്ണം കുറഞ്ഞതാണ് ഇതിനു കാരണം. ഇതിനു മുമ്പുള്ള വർഷങ്ങളിലും ഈ പ്രവണത കണ്ടിരുന്നു. ട്രയൽ അലോട്മെന്റിലെ പ്രവണതയുടെ ആവർത്തനമാകും ആദ്യ അലോട്മെന്റിനു ശേഷവും.

കാരണങ്ങൾ

 

  • വിദ്യാർത്ഥികൾക്ക് ഇതിനെപ്പറ്റി ധാരണയില്ലാത്തതും ആനുകൂല്യങ്ങൾ കൃത്യമായി പ്രയോ​ഗിക്കാത്തതുമാണ് പ്രധാനകാരണം
  • അപേക്ഷിക്കുമ്പോഴുണ്ടാകുന്ന പിഴവുകളും കാരണമാകാറുണ്ട്. സംവരണ വിവരങ്ങൾ തെറ്റായി ചേർക്കുന്നതാണ് ഇതിൽ പ്രധാനം.
  • ആനുകൂല്യങ്ങൾക്ക് അനുസൃതമായ സ്കൂളുകളും കോമ്പിനേഷനുകളും ചേർക്കാത്തതും കാരണമാണ്.
  • ചില സംവരണ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഹയർസെക്കൻഡറി വിദ്യാഭ്യാസത്തേക്കാൾ ഐടിഐ, പോളിടെക്നിക് തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്സുകളോട് താല്പര്യമുണ്ടായിരിക്കാം.
  • ചില ജില്ലകളിൽ അല്ലെങ്കിൽ ചില കോമ്പിനേഷനുകളിൽ സംവരണ സീറ്റുകൾ കുറവായതിനാലും വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കാതെ വരാം.

Also read – പ്ലസ് വൺ പ്രവേശനം ജൂൺ 2ന് ആരംഭിക്കും; ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകൾ ഇ

ആദ്യ അലോട്ട്മെൻ്റിനോടൊപ്പം തന്നെ സ്‌പോർട്‌സ് ക്വാട്ടയിലേക്കുള്ള അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കുന്നതാണ്. രണ്ടാമത്തെ അലോട്ട്‌മെന്റ് ജൂൺ 10നും മൂന്നാമത്തെ അലോട്ട്‌മെന്റ് ജൂൺ 16നും പ്രസിദ്ധീകരിക്കുമെന്നാണ് വിവരം. അലോട്ട്‌മെന്റുകൾ പൂർത്തീകരിച്ച ശേഷം ജൂൺ 18ന് പ്ലസ്‍ വൺ ക്ലാസുകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചതാണ്. ഈ വർഷം പ്ലസ് വൺ പ്രവേശനത്തിനായി ആകെ 4,62,768 അപേക്ഷകളാണ് ലഭിച്ചത്. ട്രയൽ അലോട്ട്‌മെന്റ് മെയ് 24ന് പ്രസിദ്ധീകരിച്ചിരുന്നു.

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ