Kerala Plus One Improvement Result 2025: പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് റിസല്‍ട്ട് ഉടനെത്തും; പുതിയ സൂചനകള്‍

Kerala Plus One Improvement Result 2025 Date latest update : എസ്എസ്എല്‍സി പരീക്ഷാ ഫലം പുറത്തുവിടുന്ന തീയതി പ്രഖ്യാപിച്ചിട്ടും, പ്ലസ്ടുവിന്റെ ഫലം എന്ന് വരുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടില്ല. പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് ഫലം പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസമാകാം അതിന് ഒരു കാരണമെന്നാണ് വിലയിരുത്തല്‍

Kerala Plus One Improvement Result 2025: പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് റിസല്‍ട്ട് ഉടനെത്തും; പുതിയ സൂചനകള്‍

പ്രതീകാത്മക ചിത്രം

Updated On: 

04 May 2025 10:54 AM

വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കുന്ന പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് റിസല്‍ട്ട് ഉടനെത്തുമെന്ന് സൂചന. നാളെ (മെയ് 5) റിസല്‍ട്ട് പുറത്തുവിട്ടേക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന അനൗദ്യോഗിക വിവരം. മെയ് ആദ്യവാരം തന്നെ റിസല്‍ട്ട് പുറത്തുവിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മെയ് അഞ്ചിന് റിസല്‍ട്ട് വരുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഉടന്‍ തന്നെ ഫലം പുറത്തുവിടും. മൂല്യനിര്‍ണയം അടക്കമുള്ള നടപടിക്രമങ്ങള്‍ ഇതിനകം പൂര്‍ത്തിയായെങ്കിലും റിസല്‍ട്ട് പുറത്തുവരുന്നതില്‍ കാലതാമസം നേരിടുന്നത് വിദ്യാര്‍ത്ഥികളെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് ഫലത്തിലെ കാലത്താമസം പ്ലസ്ടു റിസല്‍ട്ടിനെയും ബാധിക്കും.

പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചതിന് ശേഷം റീവാലുവേഷന് അപേക്ഷിക്കാന്‍ അവസരമുണ്ടാകും. ഇതിന് ശേഷമാണ് പ്ലസ് ടു റിസല്‍ട്ട് പ്രഖ്യാപിക്കുക. അനൗദ്യോഗിക റിപ്പോര്‍ട്ടുകളില്‍ പറയുന്നതുപോലെ മെയ് അഞ്ചിന് പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് ഫലം പുറത്തുവന്നാല്‍, മെയ് 20നകം പ്ലസ്ടു റിസല്‍ട്ടും പ്രതീക്ഷിക്കാം.

പ്ലസ്ടു ഫലം

എസ്എസ്എല്‍സി പരീക്ഷാ ഫലം പുറത്തുവിടുന്ന തീയതി പ്രഖ്യാപിച്ചിട്ടും, പ്ലസ്ടുവിന്റെ ഫലം എന്ന് വരുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടില്ല. പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് ഫലം പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസമാകാം അതിന് ഒരു കാരണമെന്നാണ് വിലയിരുത്തല്‍.

റിസല്‍ട്ട് പുറത്തുവിടുന്ന സൈറ്റിന്റെ അപ്‌ഡേഷനില്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് കാലതാമസത്തിന് കാരണമെന്നാണ് സൂചന. സൈറ്റിന്റെ അപ്‌ഡേഷന്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നാണ് വിവരം. എന്നാല്‍ അപ്‌ഡേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കും. അതിനുശേഷം ഉടന്‍ തന്നെ പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് ഫലം പ്രസിദ്ധീകരിക്കും.

Read Also: NEET UG 2025: നീറ്റ് യുജി പരീക്ഷ ഇന്ന്; ക്രമക്കേട് തടയാനുറച്ച് കര്‍ശന നടപടികളുമായി എന്‍ടിഎ; പരീക്ഷാദിനത്തില്‍ ശ്രദ്ധിക്കേണ്ടത്‌

എങ്ങനെ അറിയാം?

keralaresults.nic.in, dhsekerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് ഫലം വിദ്യാര്‍ത്ഥികള്‍ക്ക് അറിയാനാകും. മെയ് ഒമ്പതിനാണ് എസ്എസ്എല്‍സി ഫലം പ്രസിദ്ധീകരിക്കുന്നത്. സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ഫലവും ഉടന്‍ പ്രസിദ്ധീകരിച്ചേക്കും.

ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം