PSC Secretariat Assistant : ഇനി പാഴാക്കാന്‍ സമയമില്ല; സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്ക് പഠിച്ചു തുടങ്ങാം; നോട്ടിഫിക്കേഷന്‍ ഉടന്‍ പ്രൊഫൈലില്‍

Kerala PSC Secretariat Assistant Examination : ബിരുദ തല പൊതു പ്രാഥമിക പരീക്ഷയ്ക്ക് ശേഷം അന്തിമ പരീക്ഷ നടക്കും. അന്തിമ പരീക്ഷയിൽ 100 മാർക്ക് വീതമുള്ള രണ്ടു പരീക്ഷകൾ നടത്താനാണ് തീരുമാനം. ഇത്തവണ അഭിമുഖം കൂടിയുണ്ടാകുമെന്നതാണ് മറ്റൊരു പ്രത്യേകത. പരീക്ഷാ നടപടിക്രമങ്ങള്‍ക്ക് ശേഷം 2026 ഏപ്രിലില്‍ റാങ്ക് ലിസ്റ്റ് പ്രതീക്ഷിക്കാം. 2023 ഏപ്രിലില്‍ വന്ന നിലവിലെ റാങ്ക് ലിസ്റ്റിന് 2026 ഏപ്രിലില്‍ വരെ കാലാവധിയുണ്ട്

PSC Secretariat Assistant : ഇനി പാഴാക്കാന്‍ സമയമില്ല; സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്ക് പഠിച്ചു തുടങ്ങാം; നോട്ടിഫിക്കേഷന്‍ ഉടന്‍ പ്രൊഫൈലില്‍

കേരള പിഎസ്‌സി

Published: 

31 Dec 2024 17:10 PM

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകളിലെ ഗ്ലാമറസ് തസ്തികകളിലൊന്നായ സെക്രട്ടേറിയറ്റ് അസിസ്റ്റന്റിനായി പഠിച്ചു തുടങ്ങാം. സെക്രട്ടറിയേറ്റ്, പിഎസ്‌സി, ലോക്കൽ ഫണ്ട് ഓഡിറ്റ് ഡിപ്പാർട്ട്മെന്റ്, അഡ്വക്കേറ്റ് ജനറൽ ഓഫീസ്, വിജിലൻസ് ട്രൈബ്യൂണൽ, സ്പെഷ്യൽ ജഡ്ജ് ആന്റ് എൻക്വയറി കമ്മീഷണർ ഓഫീസ് എന്നിവിടങ്ങളിലേക്ക് നേരിട്ടും തസ്തികമാറ്റം വഴിയും നിയമനം നടക്കും. അപേക്ഷിക്കാനുള്ള നോട്ടിഫിക്കേഷന്‍ ഉടന്‍ ഉദ്യോഗാര്‍ത്ഥികളുടെ പിഎസ്‌സി പ്രൊഫൈലില്‍ ലഭ്യമാകുമെന്നാണ് വിവരം. ഇത്തവണ പരീക്ഷാരീതികളിലടക്കം അടിമുടി മാറ്റങ്ങളുണ്ട്. അഞ്ച് ലക്ഷം പേരെങ്കിലും പരീക്ഷയ്ക്ക് അപേക്ഷിക്കുമെന്നാണ് കണക്കാക്കുന്നത്. അതുകൊണ്ട് എത്രയും വേഗം പഠിച്ചുതുടങ്ങുന്നതാണ് അഭികാമ്യം.

ബിരുദ തല പൊതു പ്രാഥമിക പരീക്ഷയ്ക്ക് ശേഷം അന്തിമ പരീക്ഷ നടക്കും. അന്തിമ പരീക്ഷയിൽ 100 മാർക്ക് വീതമുള്ള രണ്ടു പരീക്ഷകൾ നടത്താനാണ് തീരുമാനം. ഇത്തവണ അഭിമുഖം കൂടിയുണ്ടാകുമെന്നതാണ് മറ്റൊരു പ്രത്യേകത. പരീക്ഷാ നടപടിക്രമങ്ങള്‍ക്ക് ശേഷം 2026 ഏപ്രിലില്‍ റാങ്ക് ലിസ്റ്റ് പ്രതീക്ഷിക്കാം. 2023 ഏപ്രിലില്‍ വന്ന നിലവിലെ റാങ്ക് ലിസ്റ്റിന് 2026 ഏപ്രിലില്‍ വരെ കാലാവധിയുണ്ട്.

പിഎസ്‌സി വെബ്‌സൈറ്റില്‍ വണ്‍ടൈം രജിസ്‌ട്രേഷന്‍ നടത്തിയതിന് ശേഷം അപേക്ഷിക്കാം. വരും ദിവസങ്ങളില്‍ തന്നെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയുടെ നോട്ടിഫേക്കഷന്‍ പ്രൊഫൈലിലുണ്ടാകും. ബിരുദധാരികള്‍ക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. പിഎസ്‌സി നടത്തുന്ന പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിക്കുന്ന തസ്തിക കൂടിയാണിത്.

Read Also : സിഎസ്ഐആർ യുജിസി നെറ്റ് രജിസ്ട്രേഷൻ സമയപരിധി നീട്ടി

വേറെയും നോട്ടിഫിക്കേഷനുകള്‍

വിവിധ തസ്തികകളില്‍ പുതിയ നോട്ടിഫിക്കേഷനുകള്‍ ഇപ്പോള്‍ പ്രൊഫൈലില്‍ ലഭ്യമാണ്. മെഡിക്കല്‍ ഓഫീസര്‍ (നേത്ര), അഗ്രികള്‍ച്ചറല്‍ ഓഫീസര്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ഫിസിക്‌സ്), ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി)-ഓപ്പണ്‍ മാര്‍ക്കറ്റ്, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് (ട്രെയിനി) (കെസിപി)-ഓപ്പണ്‍ മാര്‍ക്കറ്റ്, ഡ്രാഫ്റ്റ്‌സ്മാന്‍, ട്രേഡ്‌സ്മാന്‍-പോളിമര്‍ ടെക്‌നോളജി, പാംഗര്‍ ഇന്‍സ്ട്രക്ടര്‍, സിവില്‍ സബ് എഞ്ചിനീയര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സര്‍ജിക്കല്‍ ഓങ്കോളജി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ലോ, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ്, സ്‌പെഷ്യലിസ്റ്റ് (മാനസിക), അസിസ്റ്റന്റ് എഞ്ചിനീയര്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നിവയാണ് സംസ്ഥാനതലത്തില്‍ പുതിയതായി വന്ന ജനറല്‍ നോട്ടിഫിക്കേഷനുകള്‍. ഈ തസ്തികകളിലേക്ക് ജനുവരി 29 വരെ അപേക്ഷിക്കാം.

യുപി സ്‌കൂള്‍ ടീച്ചര്‍ (തമിഴ് മീഡിയം), ജൂനിയര്‍ ഹെല്‍ത്ത് പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ്‌ II, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്‌ ഗ്രേഡ്‌ II, നഴ്‌സ്‌ ഗ്രേഡ്‌ II, ഫോറസ്റ്റ് ഡ്രൈവര്‍, അസിസ്റ്റന്റ് സെയില്‍സ്മാന്‍ എന്നിവയാണ് ജില്ലാ തലത്തിലെ പുതിയ ജനറല്‍ നോട്ടിഫിക്കേഷനുകള്‍. എന്‍സിഎ, എസ്ആര്‍ വിഭാഗങ്ങളിലും നോട്ടിഫിക്കേഷനുകള്‍ ലഭ്യമാണ്.

ഇത് കൂടാതെ സംസ്ഥാനതലത്തില്‍ ജനറല്‍ റിക്രൂട്ട്‌മെന്റില്‍ പുതിയതായി 15 തസ്തികകളിലും, ജില്ലാതലത്തില്‍ 11 തസ്തികകളിലും, സംസ്ഥാന തലം സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റില്‍ ഒരു തസ്തികയിലും, ജില്ലാ തലത്തില്‍ മൂന്ന് തസ്തികകളിലും, എന്‍സിഎ റിക്രൂട്ട്‌മെന്റില്‍ എട്ട് തസ്തികകളിലും പുതിയതായി വിജ്ഞാപനം പ്രസിദ്ധീകരിക്കാനും പിഎസ്‌സി തീരുമാനിച്ചിട്ടുണ്ട്.

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ