Kerala School TC: ഇനി ടിസി ഇല്ലെങ്കിലും സ്‌കൂൾ മാറാം; പുതിയ ഉത്തരവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

Kerala Public Schools to Allow Admission Without TC: രണ്ടാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക്, വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ് അടിസ്ഥാനമാക്കി പ്രവേശനം നൽകാം എന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്.

Kerala School TC: ഇനി ടിസി ഇല്ലെങ്കിലും സ്‌കൂൾ മാറാം; പുതിയ ഉത്തരവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

പ്രതീകാത്മക ചിത്രം

Updated On: 

29 May 2025 07:56 AM

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ ഓരോ വർഷവും വിദ്യാർഥികളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ പുതിയ നീക്കവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. അൺ എയ്‌ഡഡ് വിദ്യാലയങ്ങളിൽ നിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാർഥികളെ എത്തിക്കാനാണ് നടപടി. അതിൻ്റെ ഭാഗമായി രണ്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) ഇല്ലാതെ സ്‌കൂളുകളിൽ ചേർക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കുട്ടികൾ സ്‌കൂൾ മാറി പോകുന്നത് ഒഴിവാക്കാനായി ടിസി നൽകാത്ത ചില അൺ എയ്ഡഡ് വിദ്യാലയങ്ങൾക്ക് തിരിച്ചടിയാണ് പുതിയ ഉത്തരവ്.

രണ്ടാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക്, വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ് അടിസ്ഥാനമാക്കി പ്രവേശനം നൽകാം എന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. ഒൻപത്, പത്ത് ക്ലാസുകളിൽ വയസ്സിൻ്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിൽ കുട്ടികളെ സ്‌കൂളുകളിൽ ചേർക്കാം.

പ്രവേശന പരീക്ഷയ്ക്കായി വകുപ്പ് തയ്യാറാക്കുന്ന ചോദ്യക്കടലാസ് ഉപയോഗിച്ച് വിദ്യാഭ്യാസ ഓഫീസറുടെ മേൽനോട്ടത്തിൽ പരീക്ഷ നടത്തണമെന്നാണ് ഉത്തരവ്. കഴിഞ്ഞ അധ്യയനവർഷം അൺ എയ്‌ഡഡ് മേഖലയിൽ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ ഉണ്ടായിരുന്നത് 3,55,967 വിദ്യാർഥികളാണ്. അതിൽ നല്ലൊരു വിഭാഗത്തെ പൊതു വിദ്യാലയങ്ങളിലേക്ക് എത്തിക്കാനാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

ALSO READ: പിഎസ്‌സി ബിരുദതല പൊതുപ്രാഥമിക പരീക്ഷ എഴുതാൻ പറ്റാത്തവർക്ക് വീണ്ടും അവസരം; ചെയ്യേണ്ടത് ഇത്ര മാത്രം

പൊതുവിദ്യാലയങ്ങളിൽ 2022-23 അധ്യയനവർഷത്തെക്കാൾ 2023-24 അധ്യയനവർഷത്തിൽ 86,752 വിദ്യാർഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. എന്നാൽ, 2024-24 അധ്യയനവർഷം എത്തിയതോടെ ഒരുലക്ഷം പേരുടെ കുറവായി. ഇക്കൊല്ലവും ഈ വിടവ് കൂടുമെന്ന് കണക്കിലെടുത്താണ് കുട്ടികളെ എത്തിച്ച് പൊതുവിദ്യാലയങ്ങൾ ശക്തമാക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചത്.

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ