Kerala Rain Holiday: മഴയോ മഴ ! ഇന്ന് ഈ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala School And College Holiday Today 19th July 2025: മലപ്പുറം ജില്ലയിലും ഇന്ന് റെഡ് അലര്‍ട്ടുണ്ടെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. എന്നാല്‍ ഈ ജില്ലകളിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല

Kerala Rain Holiday: മഴയോ മഴ ! ഇന്ന് ഈ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മഴ

Published: 

19 Jul 2025 06:16 AM

നത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലാണ് അതത് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കിലും അവധിയാണ്. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ടും, നാലിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും, മറ്റിടങ്ങളില്‍ യെല്ലോ മുന്നറിയിപ്പുമാണ് പ്രഖ്യാപിച്ചത്. റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ മലപ്പുറത്ത് മാത്രമാണ് പ്രാദേശികാടിസ്ഥാനത്തില്‍ പോലും അവധിയില്ലാത്തത്.

കാസര്‍കോട്

സുരക്ഷയെ മുന്‍നിര്‍ത്തി ഇന്ന് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുകയാണെന്ന് കളക്ടര്‍ വ്യക്തമാക്കി. നേരത്തെ തീരുമാനിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. കാസര്‍കോട് കനത്ത മഴ തുടരുകയാണ്. പ്രധാന നദികള്‍ കരകവിഞ്ഞൊഴുകി. ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്.

കണ്ണൂര്‍

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, മതപഠന സ്ഥാപനങ്ങള്‍ എന്നിവയ്ക്കും അവധി ബാധകം.

വയനാട്‌

ഇന്ന് റെഡ് അലര്‍ട്ട് നിലവിലുള്ള മറ്റൊരു ജില്ലയായ വയനാട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. നേരത്തെ നിശ്ചയിച്ച പരീക്ഷകളും നടക്കും.

Read Also: Kochi Metro Updates : ഈ ഞായറാഴ്ച കൊച്ചി മെട്രോ നേരത്തെ പുറപ്പെടും; സമയക്രമം ഇങ്ങനെ

വടകര (കോഴിക്കോട്)

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കോഴിക്കോട് ജില്ലയില്‍ ഇന്ന് പൂര്‍ണമായി അവധി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ വടകര താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.

മലപ്പുറം ജില്ലയിലും ഇന്ന് റെഡ് അലര്‍ട്ടുണ്ടെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. എന്നാല്‍ ഈ ജില്ലകളിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും