Kerala Rain Holiday: മഴയ്‌ക്കൊപ്പം അവധിയും തുടരുന്നു; ഈ ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നാളെ വീട്ടിലിരിക്കാം
Kerala school and college holiday updates: ഈ ജില്ലയില്‍ എല്ലാ തരത്തിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് തീരുമാനമെന്ന് കളക്ടര്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വീടിനുള്ളില്‍ തുടരണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു

പ്രതീകാത്മക ചിത്രം
കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ ഇടുക്കി, എറണാകുളം ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയില്‍ കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലും നാളെ അവധിയായിരിക്കും.
ഇടുക്കി
ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 25) അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. എല്ലാ തരത്തിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്രീയ വിദ്യാലയം, മദ്രസകള്‍ എന്നിവയ്‌ക്കെല്ലാം അവധി ബാധകമാണ്.
വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് തീരുമാനമെന്ന് കളക്ടര്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വീടിനുള്ളില്‍ തുടരണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. ഈ അവധി വിനോദത്തിന് വേണ്ടിയുള്ളതല്ലെന്നും, സുരക്ഷ മുന്‍നിര്‍ത്തിയുള്ള മുന്‍കരുതല്‍ നടപടിയാണെന്നും കളക്ടര്‍ ഓര്‍മിപ്പിച്ചു.
എറണാകുളം
എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണ്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമാണെന്ന് കളക്ടര്‍ വ്യക്തമാക്കി.
കോട്ടയം (ചില താലൂക്കുകളില്‍ മാത്രം)
കോട്ടയം ജില്ലയില്‍ കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. പരീക്ഷകള്‍ക്ക് മാറ്റമില്ല. പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകം. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ജൂലൈ 28 വരെ പ്രവേശനവും നിരോധിച്ചു. 28 വരെ ഖനന പ്രവര്‍ത്തനങ്ങളും പാടില്ലെന്നും, ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു.