Kerala School Reopening 2025: ഈ വർഷം സ്കൂളിൽ പോകേണ്ട ദിവസങ്ങൾ 200, അക്കാദമിക കലണ്ടറിൽ ഒപ്പുവച്ച് മന്ത്രി

Minister V. Sivankutty has signed the school academic calendar: കെ.ഇ.ആർ. (കേരള വിദ്യാഭ്യാസ ചട്ടം) പ്രകാരം 1100 പഠന മണിക്കൂറുകൾ നിർബന്ധമാണ്. ഇത് ഉറപ്പാക്കുന്നതിനായി 198 അധ്യയന ദിവസങ്ങളോടൊപ്പം, അഞ്ചാമത്തെ പ്രവൃത്തി ദിവസമല്ലാത്ത ഏഴ് ശനിയാഴ്ചകൾ കൂടി കൂട്ടിച്ചേർത്ത് ആകെ 205 അധ്യയന ദിവസങ്ങൾ ഉണ്ടാകും.

Kerala School Reopening 2025: ഈ വർഷം സ്കൂളിൽ പോകേണ്ട ദിവസങ്ങൾ 200, അക്കാദമിക കലണ്ടറിൽ ഒപ്പുവച്ച് മന്ത്രി

School Reopening

Published: 

31 May 2025 18:53 PM

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ അക്കാദമിക കലണ്ടറുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഒപ്പുവച്ചു. പുതിയ ഉത്തരവ് പ്രകാരം വിവിധ വിഭാഗങ്ങളിലെ പഠന ദിവസങ്ങളിലും മണിക്കൂറുകളിലും മാറ്റങ്ങളുണ്ട്.

 

വിവിധ വിഭാഗങ്ങളിലെ അധ്യയന ദിനങ്ങളും പഠന മണിക്കൂറുകളും

 

  • എൽ.പി. വിഭാഗം: 198 അധ്യയന ദിവസങ്ങളും 800 പഠന മണിക്കൂറുകളും.
  • യു.പി. വിഭാഗം: 198 അധ്യയന ദിവസങ്ങളും, അഞ്ചാമത്തെ പ്രവൃത്തി ദിവസമല്ലാത്ത രണ്ട് ശനിയാഴ്ചകൾ കൂടി ഉൾപ്പെടുത്തി ആകെ 200 അധ്യയന ദിവസങ്ങളും, 1000 പഠന മണിക്കൂറുകളും.
  • ഹൈസ്കൂൾ വിഭാഗം: കെ.ഇ.ആർ. (കേരള വിദ്യാഭ്യാസ ചട്ടം) പ്രകാരം 1100 പഠന മണിക്കൂറുകൾ നിർബന്ധമാണ്. ഇത് ഉറപ്പാക്കുന്നതിനായി 198 അധ്യയന ദിവസങ്ങളോടൊപ്പം, അഞ്ചാമത്തെ പ്രവൃത്തി ദിവസമല്ലാത്ത ഏഴ് ശനിയാഴ്ചകൾ കൂടി കൂട്ടിച്ചേർത്ത് ആകെ 205 അധ്യയന ദിവസങ്ങൾ ഉണ്ടാകും. കൂടാതെ, വെള്ളിയാഴ്ച ഒഴികെയുള്ള സാധാരണ പ്രവൃത്തി ദിവസങ്ങളിൽ അര മണിക്കൂർ കൂടി പഠന സമയം വർദ്ധിപ്പിച്ചിട്ടുണ്ട്.

Also read – പിഎസ്‍സി ബിരുദതല പ്രാഥമിക പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് സുവർണാവസരം

എന്ന് സ്കൂൾ തുറക്കും

 

പുതിയ അധ്യയന വർഷം ജൂൺ രണ്ടിന് തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം. നിലവിൽ സ്കൂളുകൾ ജൂൺ രണ്ട് തിങ്കളാഴ്ച്ച തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ കാലാവസ്ഥയെ അടിസ്ഥാനമാക്കി തീയതിയിൽ മാറ്റം വന്നേക്കാമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിനുശേഷം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് അന്തിമ തീരുമാനം അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഹൈസ്കൂൾ സമയക്രമത്തിലെ മാറ്റത്തെ സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. ചില അധ്യാപക സംഘടനകൾ തന്നെയാണ് ഇതിന് ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്നാണ് മനത്രിയുടെ പ്രതികരണം. ആദ്യം 110 ദിവസവും, 120 ദിവസവുമാണ് തീരുമാനിച്ചിരുന്നത്. അത് വളരെ കൂടിപ്പോയെന്ന് പറഞ്ഞ് കേസ് കൊടുത്തത് അധ്യാപക സംഘടനകൾ ആണ്. പിന്നാലെയാണ് കോടതിയുടെ നിർദ്ദേശപ്രകാരം കമ്മിഷനെ നിയോ​ഗിച്ചത്.

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ