V Sivankutty: സ്കൂൾ സമയമാറ്റം; സർക്കാരിന് പിടിവാശിയില്ല, പരിശോധിക്കണമെങ്കിൽ വീണ്ടും പരിശോധിക്കാമെന്ന് മന്ത്രി വി ശിവൻകുട്ടി

Kerala School Timetable Change: ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യും. ആർക്കും ബുദ്ധിമുട്ടില്ലാത്ത ക്രമീകരണം ഏർപ്പെടുത്തും. മുഖ്യമന്ത്രിയുമായി ആലോചിച്ച് വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

V Sivankutty: സ്കൂൾ സമയമാറ്റം; സർക്കാരിന് പിടിവാശിയില്ല, പരിശോധിക്കണമെങ്കിൽ വീണ്ടും പരിശോധിക്കാമെന്ന് മന്ത്രി വി ശിവൻകുട്ടി

V Sivankutty

Published: 

12 Jun 2025 | 06:38 AM

സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട സമസ്തയുടെ വിമർശനത്തിൽ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സർക്കാരിന് പിടിവാശിയില്ലെന്നും പരിശോധിക്കണമെങ്കിൽ വീണ്ടും പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.

ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യും. ആർക്കും ബുദ്ധിമുട്ടില്ലാത്ത ക്രമീകരണം ഏർപ്പെടുത്തും. മുഖ്യമന്ത്രിയുമായി ആലോചിച്ച് വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആരുടെയും മതവിശ്വാസത്തെ ബുദ്ധിമുട്ടിക്കണമെന്ന് സർക്കാരിനില്ല. വിദ്യാഭ്യാസ അവകാശ നിയമത്തിൽ പറയുന്ന പ്രവൃത്തി ദിനങ്ങൾ കുട്ടികൾക്ക് ലഭിക്കണം. കോടതി കർശനമായി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സമയമാറ്റ ക്രമീകരണം നടപ്പാക്കിയതെന്നും വി.ശിവൻകുട്ടി കൂട്ടിച്ചേർത്തു.

ALSO READ: സ്‌കൂള്‍ സമയമാറ്റം മതപഠനം നടത്തുന്ന കുട്ടികളെ ബാധിക്കും: ജിഫ്രി മുത്തുകോയ തങ്ങള്‍

സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളായിരുന്നു സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തുന്നതില്‍ വിമര്‍ശനം ഉന്നയിച്ചത്. സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുമ്പോള്‍ അത് മതപഠനം നടത്തുന്ന കുട്ടികളെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമസ്ത ചരിത്രം-കോഫി ടേബിള്‍ പുസ്തകത്തിന്റെ പ്രകാശന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെയും വൈകീട്ടുമായി 15 മിനിറ്റ് വീതമാണ് സ്‌കൂളുകളില്‍ ക്ലാസ് സമയം വര്‍ധിപ്പിച്ചത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഓരോ ദിവസവും അരമണിക്കൂര്‍ അധിക ക്ലാസ് ഉണ്ടായിരിക്കുമെന്നും അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ രണ്ട് ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ആറ് ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കുന്നത് വഴി 204 അധ്യയന ദിനങ്ങള്‍ ഉറപ്പാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

 

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ