Kerala SSLC Exam 2025: പരീക്ഷാ ചൂടില്‍ വിദ്യാര്‍ഥികള്‍; എസ്എസ്എൽസി പരീക്ഷ മാർച്ച് മൂന്നിന് ആരംഭിക്കും
Kerala SSLC Exam 2025 Begins on March 3: ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതാൻ യോഗ്യത നേടിയത് 4,28,953 വിദ്യാർത്ഥികൾ ആണ്. എസ്എസ്എൽസി പരീക്ഷ ടൈംടേബിൾ 2024 നവംബർ ഒന്നിന് മന്ത്രി വി ശിവൻകുട്ടി പുറത്തുവിട്ടിരുന്നു.

പ്രതീകാത്മക ചിത്രം
എസ്എസ്എൽസി പരീക്ഷ മാർച്ച് മൂന്നിന് ആരംഭിക്കാനിരിക്കെ കേരളത്തിലെ വിദ്യാർഥികൾ ഒന്നടങ്കം ഇപ്പോൾ പരീക്ഷാ ചൂടിലാണ്. മോഡൽ പരീക്ഷകൾ ഇതിനകം അവസാനിച്ചു കഴിഞ്ഞു. ഇനി ബോർഡ് പരീക്ഷയ്ക്കായുള്ള കാത്തിരിപ്പാണ്. മാർച്ച് മൂന്നിന് ആരംഭിക്കുന്ന പരീക്ഷ മാർച്ച് 26ന് അവസാനിക്കും. ശേഷം 72 കേന്ദ്രങ്ങളിലായി മൂല്യനിർണയം നടക്കും. തുടർന്ന് പരീക്ഷാ ഫലം മെയ് മൂന്നാം വാരത്തിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതാൻ യോഗ്യത നേടിയത് 4,28,953 വിദ്യാർത്ഥികൾ ആണ്. ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ടൈംടേബിൾ 2024 നവംബർ ഒന്നിന് മന്ത്രി വി ശിവൻകുട്ടി പുറത്തുവിട്ടിരുന്നു. പരീക്ഷയുടെ ടൈംടേബിൾ കേരള ബോർഡിന്റെ sslcexam.kerala.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് ഡൗൺലോഡ് ചെയ്തെടുക്കാം. പരീക്ഷയുടെ ഹാൾ ടിക്കറ്റ് അധികം വൈകാതെ തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എസ്എസ്എൽസി ടൈം ടേബിൾ
- മാർച്ച് 03 (തിങ്കൾ) രാവിലെ 9.30 മുതൽ 11.15 വരെ – മലയാളം (പാർട്ട്-1)
- മാർച്ച 05 (ബുധൻ) രാവിലെ 9.30 മുതൽ 12.15 – ഇംഗ്ലീഷ്
- മാർച്ച് 07 (വെള്ളി) രാവിലെ 9.30 മുതൽ 11.15 വരെ – മലയാളം (പാർട്ട്-2)
- മാർച്ച് 10 (തിങ്കൾ) രാവിലെ 9.30 മുതൽ 12.15 വരെ – സോഷ്യൽ സയൻസ്
- മാർച്ച് 17 (തിങ്കൾ) രാവിലെ 9.30 മുതൽ 12.15 വരെ – ഗണിത ശാസ്ത്രം
- മാർച്ച് 19 (തിങ്കൾ) രാവിലെ 9.30 മുതൽ11.15 വരെ – ഹിന്ദി/ ജനറൽ നോളഡ്ജ്
- മാർച്ച് 21 ( വെള്ളി) രാവിലെ 9.30 മുതൽ11.15 വരെ – ഫിസിക്സ്
- മാർച്ച് 24 (തിങ്കൾ) രാവിലെ 9.30 മുതൽ11.15 വരെ – രസതന്ത്രം
- മാർച്ച് 26 (ബുധൻ) രാവിലെ 9.30 മുതൽ11.15 വരെ – ജീവശാസ്ത്രം
ALSO READ: ഇനി ആഘോഷക്കാലം; വേനൽ അവധിക്ക് സ്‌കൂളുകൾ അടയ്ക്കാൻ ദിവസങ്ങൾ മാത്രം
എസ്എസ്എൽസി 2025 ടൈം ടേബിൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- sslcexam.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
- ഹോംപേജിൽ കാണുന്ന ‘SSLC പരീക്ഷ മാർച്ച് 2025 വിജ്ഞാപനം’ എന്നതിൽ ക്ലിക്ക് ചെയ്യുക.
- ‘കേരള SSLC ടൈം ടേബിൾ 2025 pdf’ എന്നത് തിരഞ്ഞെടുത്താൽ ടൈംടേബിൾ സ്‌ക്രീനിൽ തുറക്കും.
- ഇത് ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യുക. ആവശ്യമെങ്കിൽ വിദ്യാർത്ഥികൾക്ക് ടൈം ടേബിൾ പ്രിൻ്റൗട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്.
വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ:
- പരീക്ഷാ തീയതികളും സമയവും ശ്രദ്ധാപൂർവ്വം പരിശോധിക്കുക.
- പരീക്ഷ ആരംഭിക്കുന്നതിന് 60 മിനിറ്റ് മുമ്പ് വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിൽ എത്താൻ ശ്രദ്ധിക്കണം.
- ഹാൾടിക്കറ്റ് നിർബന്ധമായും കൈവശം വയ്ക്കണം. ഹാൾടിക്കറ്റില്ലാത്ത വിദ്യാർത്ഥികളെ പരീക്ഷാ ഹാളിനുള്ളിൽ പ്രവേശിപ്പിക്കില്ല.
- മൊബൈൽ ഫോൺ, കാൽക്കുലേറ്റർ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങൾ പരീക്ഷാ ഹാളിൽ അനുവദിക്കില്ല.
- വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ വായിക്കാൻ 15 മിനിറ്റ് ലഭിക്കുന്നതാണ്.
അതേസമയം, ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 6 മുതൽ 29 വരെയും, രണ്ടാം വർഷ വിദ്യാർഥികളുടെ പരീക്ഷ മാർച്ച് 3 മുതൽ 26 വരെയും നടക്കും. ഇത്തവണ 11 ലക്ഷം വിദ്യാർഥികളാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നത്. മോഡൽ പരീക്ഷകൾ ഇതിനകം അവസാനിച്ചു കഴിഞ്ഞു. ഫെബ്രുവരി 17 മുതൽ 21 വരെയാണ് മോഡൽ പരീക്ഷകൾ നടന്നത്.