Kerala SSLC Revaluation Result 2025: എസ്എസ്എൽസി പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു; എങ്ങനെ പരിശോധിക്കാം?

Kerala SSLC Examination March 2025 Revaluation Results: ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത് 4,27,020 വിദ്യാർഥികളാണ്. 99.5 ശതമാനമാണ് വിജയം.

Kerala SSLC Revaluation Result 2025: എസ്എസ്എൽസി പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു; എങ്ങനെ പരിശോധിക്കാം?

പ്രതീകാത്മക ചിത്രം

Updated On: 

31 May 2025 07:36 AM

തിരുവനന്തപുരം: 2025 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം. ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത് 4,27,020 വിദ്യാർഥികളാണ്. 99.5 ശതമാനമാണ് വിജയം.

പുനർമൂല്യനിർണയ ഫലം എങ്ങനെ പരിശോധിക്കാം?

  • പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in സന്ദർശിക്കുക.
  • ഹോം പേജിൽ ലഭ്യമായ ‘SSLC Revaluation Result’ എന്നതിൽ ക്ലിക്ക് ചെയ്യുക
  • നിങ്ങളുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകുക.
  • ശേഷം ‘View Result ‘ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ പുനർമൂല്യനിർണയ ഫലം ലഭ്യമാകും.
  • നിങ്ങളുടെ ഗ്രേഡിൽ മാറ്റമുണ്ടെങ്കിൽ പച്ച നിറത്തിൽ ‘Grade Changed’ എന്നും ഗ്രേഡിൽ മാറ്റമില്ലെങ്കിൽ ചുവന്ന നിറത്തിൽ ‘No Grade Change’ എന്നും രേഖപ്പെടുത്തിയിട്ടുണ്ടാകും.
  • ഭാവി ആവശ്യങ്ങൾക്കായി ഫലം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.

ഉത്തര കടലാസുകളുടെ പുനർമൂല്യനിർണയത്തിനായി അപേക്ഷിക്കാൻ മെയ് 12 മുതൽ 17 വരെയായിരുന്നു വിദ്യാർത്ഥികൾക്ക് സമയം അനുവദിച്ചിരുന്നത്. ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർഥികൾക്കുളള സേ പരീക്ഷ മെയ് 28 മുതൽ ജൂൺ 2 വരെ നടക്കും. തുടർന്ന് ജൂൺ അവസാന വാരത്തോടെ സേ പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. വിദ്യാർഥികൾക്ക് പരമാവധി മൂന്ന് വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാം. അതേസമയം, ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജിലോക്കറിൽ ലഭ്യമാക്കും.

ALSO READ: പക്ഷപാതമില്ല, രണ്ടുതരം ചോദ്യവുമില്ല, നീറ്റ് പിജി പരീക്ഷ ഒരു ഷിഫ്റ്റിൽ നടത്തും

2024-25 അധ്യയന വർഷത്തെ എസ്എസ്എൽസി ഫലം മെയ് 9ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പ്രഖ്യാപിച്ചത്. കേരളത്തിലും ലക്ഷദ്വീപിലും ഗൾഫ് മേഖലകളിലുമായി ആകെ 4,27,020 വിദ്യാർഥികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതിയത്. ഇതിൽ 61,449 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഫുൾ എ പ്ലസുകൾ. വിജയശതമാനം ഏറ്റവും കൂടുതൽ ഉള്ള റവന്യൂ ജില്ലാ കണ്ണൂരും (99.87), ഏറ്റവും കുറവ് തിരുവനന്തപുരത്തുമാണ് (98.59).

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും