Kerala SSLC Result 2025: എസ്എസ്എൽസി ഗ്രേഡിംഗ് രീതി എങ്ങനെ? അറിയാം വിശദമായി
Kerala SSLC Grading System: പത്താം ക്ലാസിൽ ആകെ പത്ത് പരീക്ഷകളാണ് ഉള്ളത്. വ്യത്യസ്ത മാർക്കുകളിലായി നടത്തുന്ന ഈ പരീക്ഷകളുടെ ഗ്രേഡ് നിശ്ചയിക്കുന്നത് എഴുത്ത് പരീക്ഷ, പ്രാക്ടിക്കൽ പരീക്ഷ, തുടർ മൂല്യനിർണ്ണയം എന്നിവയുടെ സ്കോറുകളുടെ അടിസ്ഥാനത്തിലാണ്.

പ്രതീകാത്മക ചിത്രം
വിദ്യാർത്ഥികളുടെ കാത്തിരിപ്പിനൊടുവിൽ പത്താം ക്ലാസ് പരീക്ഷ ഫലം മെയ് 9ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം അറിയിച്ചത്. പത്താം ക്ലാസിലെ ഗ്രേഡിംഗ് സമ്പ്രദായ പ്രകാരം ആകെ ഒമ്പത് ഗ്രേഡുകളാണ് ഉള്ളത്. ഗ്രേഡ് വാല്യൂ അടിസ്ഥാനമാക്കിയാണ് ഗ്രേഡുകൾ തിരിച്ചിട്ടുള്ളത്. ഒന്ന് മുതൽ ഒമ്പത് വരെയാണ് ഗ്രേഡ് വാല്യൂ. സ്കോർ അടിസ്ഥാനമാക്കിയാണ് ഗ്രേഡ് വാല്യൂ നൽകുക. അതേസമയം, ഗ്രേഡ് വാല്യൂ അടിസ്ഥാനമാക്കിയാണ് ഗ്രേഡും ഗ്രേഡ് പൊസിഷനും നൽകുന്നത്.
പത്താം ക്ലാസിൽ ആകെ പത്ത് പരീക്ഷകളാണ് ഉള്ളത്. വ്യത്യസ്ത മാർക്കുകളിലായി നടത്തുന്ന ഈ പരീക്ഷകളുടെ ഗ്രേഡ് നിശ്ചയിക്കുന്നത് എഴുത്ത് പരീക്ഷ, പ്രാക്ടിക്കൽ പരീക്ഷ, തുടർ മൂല്യനിർണ്ണയം എന്നിവയുടെ സ്കോറുകളുടെ അടിസ്ഥാനത്തിലാണ്. ഓരോ പേപ്പറിനും തുടർ മൂല്യനിർണയത്തിന്റെയും എഴുത്തുപരീക്ഷയുടെയും തിയറി പ്രാക്ടിക്കൽ പരീക്ഷകളുടെയും സ്‌കോറുകൾ ചേർത്ത് കണക്കാക്കുമ്പോൾ ഡി പ്ലസ് എങ്കിലും നേടിയവർക്ക് മാത്രമാണ് ഉന്നത വിദ്യാഭ്യാസ യോഗ്യത ലഭിക്കുക.
| ഗ്രേഡ് | പെർസെന്റേജ് റേഞ്ച് | ഗ്രേഡ് വാല്യൂ |
| A+ | 90-100% | 9 |
| A | 80- 89% | 8 |
| B+ | 70 – 79% | 7 |
| B | 60 – 69% | 6 |
| C+ | 50 – 59% | 5 |
| C | 30 – 39% | 3 |
| D | 20 – 29% | 2 |
എ പ്ലസ് ലഭിക്കുന്നവർക്ക് ഗ്രേഡ് പൊസിഷൻ ഔട്ട് സ്റ്റാൻഡിങ് എന്നതായിരിക്കും. എ ഗ്രേഡിന് എക്സലന്റ്, ബി പ്ലസിന് വെരിഗുഡ്, ബി ഗ്രേഡിന് ഗുഡ്, സി പ്ലസിന് എബൗവ് ആവറേജ്, സി ഗ്രേഡിന് ആവറേജും, ഡി , ഇ ഗ്രേഡുകൾക്ക് നീഡ് ഇംപ്ലൂവ്മെന്റ് എന്ന ഗ്രേഡ് പൊസിസഷനുമാണ് ലഭിക്കുക. ഡി, ഇ ഗ്രേഡുകൾ നേടുന്നവർക്ക് പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി, പോളി ടെക്നിക്ക് തുടങ്ങി എസ്എസ്എൽസി അടിസ്ഥാന യോഗ്യതയായ കോഴ്സുകൾക്ക് അപേക്ഷിക്കാൻ സാധിക്കുകയില്ല.
ALSO READ: എസ്എസ്എൽസി; ഗ്രേഡിൽ നിന്ന് ശതമാനം കണക്കാക്കുന്നത് എങ്ങനെ?
ഒന്നാം ഭാഷയ്ക്ക് രണ്ട് പേപ്പറുകളാണ് ഉള്ളത്. രണ്ടിനും തുടർ മൂല്യനിർണയം അഥവാ സിഇ പത്ത് മാർക്കിലും, എഴുത്തുപരീക്ഷ നാൽപത് മാർക്കിലുമാണ്. മൊത്തം സ്കോർ 50 ആണ്. ഇംഗ്ലീഷ്, സോഷ്യൽ സയൻസ് ഗണിത ശാസ്ത്രം എന്നീ വിഷയങ്ങളിൽ 20 മാർക്ക് തുടർമൂല്യനിർണയത്തിനും 80 മാർക്ക് എഴുതി പരീക്ഷയ്ക്കുമാണ്. ആകെ നൂറിലാണ് മാർക്ക് രേഖപ്പെടുത്തുക.
ഊർജ്ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഹിന്ദി, എന്നിവയുടെ സിഇ മാർക്ക് പത്തിലും എഴുത്ത് പരീക്ഷയുടെ മാർക്ക് 40ലും മൊത്തം സ്കോർ 50ലും ആയിരിക്കും. ഇൻഫർമേഷൻ ടെക്നോളജിയുടെ സിഇ മാർക്ക് പത്തിലും തിയറി 10ലും പ്രാക്ടിക്കൽ 30ലുമാണ്. മൊത്തം സ്കോർ 50 ആണ്.