LIC Bima Sakhi Yojana: പത്താം ക്ലാസ് പാസായവരാണോ? എങ്കില്‍ ഡെവലപ്പ്‌മെന്റ് ഓഫീസറാകാന്‍ തയാറായിക്കോളൂ, അവസരം വനിതകള്‍ക്ക്‌

LIC Bima Sakhi Yojana Application: ഗ്രാമീണ വനിതകള്‍ക്ക് തൊഴിലവസരങ്ങളും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്യുകയാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൃത്യമായ പരിശീലനം ലഭിച്ചതിന് ശേഷം ബീമാ സഖിമാര്‍ക്ക് സ്ത്രീകള്‍ക്ക് എല്‍ഐസി ഏജന്റുമാരായി പ്രവര്‍ത്തിക്കാനും ബിരുദധാരികള്‍ക്ക് എല്‍ഐസി ഡെവലപ്പ്മെന്റ് ഓഫീസറായി ജോലി ചെയ്യാനും സാധിക്കുന്നതാണ്.

LIC Bima Sakhi Yojana: പത്താം ക്ലാസ് പാസായവരാണോ? എങ്കില്‍ ഡെവലപ്പ്‌മെന്റ് ഓഫീസറാകാന്‍ തയാറായിക്കോളൂ, അവസരം വനിതകള്‍ക്ക്‌

എല്‍ഐസി ബീമാ സഖി യോജന ഉദ്ഘാടന ചടങ്ങ് (Image Credits: TV9 Bharatvarsh)

Published: 

09 Dec 2024 | 09:09 PM

സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന എല്‍ഐസി ബീമാ സഖി യോജനയ്ക്ക് തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം ഹരിയാനയിലെ പാനിപ്പത്തില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. 18നും 70 നുമിടയില്‍ പ്രായമുള്ള സ്ത്രീകളെ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ഗ്രാമീണ വനിതകള്‍ക്ക് തൊഴിലവസരങ്ങളും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്യുകയാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൃത്യമായ പരിശീലനം ലഭിച്ചതിന് ശേഷം ബീമാ സഖിമാര്‍ക്ക് സ്ത്രീകള്‍ക്ക് എല്‍ഐസി ഏജന്റുമാരായി പ്രവര്‍ത്തിക്കാനും ബിരുദധാരികള്‍ക്ക് എല്‍ഐസി ഡെവലപ്പ്മെന്റ് ഓഫീസറായി ജോലി ചെയ്യാനും സാധിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകള്‍ക്ക് പ്രതിമാസം 7,000 രൂപ വരെ സ്‌റ്റൈപ്പന്റായി ലഭിക്കുന്നതാണ്.

എന്താണ് ബീമ സഖി യോജന?

ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷനും കേന്ദ്രസര്‍ക്കാരും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പത്താം ക്ലാസ് പാസായ 18 വയസിനും 70 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതിയൊരുക്കിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായതിന് ശേഷമുള്ള ആദ്യത്തെ മൂന്ന് വര്‍ഷമാണ് പരിശീലന കാലയളവ്.

സ്റ്റൈപ്പന്റ്

ആദ്യത്തെ വര്‍ഷം പ്രതിമാസം 7,000 രൂപയും രണ്ടാം വര്‍ഷം പ്രതിമാസം 6,000 രൂപയും മൂന്നാം വര്‍ഷം പ്രതിമാസം 5,000 രൂപയുമാണ് ലഭിക്കുക. അങ്ങനെ ബീമ സഖിയുടെ ഭാഗമാകുന്ന സ്ത്രീകള്‍ക്ക് മൂന്ന് വര്‍ഷത്തെ പരിശീല കാലയളവിനുള്ളില്‍ ആകെ ലഭിക്കുന്നത് രണ്ട് ലക്ഷം രൂപയാണ്.

Also Read: Supreme Court Recruitment : സുപ്രീം കോടതിയില്‍ ജോലി, വിവിധ വിഭാഗങ്ങളില്‍ ഒഴിവ്, മികച്ച ശമ്പളം; ഈ അവസരം പാഴാക്കരുത്‌

യോഗ്യത

 

  1. ബീമ സഖി യോജന പദ്ധതിയിലേക്ക് സ്ത്രീകള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.
  2. അപേക്ഷകര്‍ക്ക് 18 വയസിനും 70 വയസിനുമിടയിലായിരിക്കണം പ്രായം.
  3. പത്താം ക്ലാസ് പാസായവരായിരിക്കണം അപേക്ഷകര്‍.
  4. മൂന്ന് വര്‍ഷത്തെ ബീമ സഖി യോജന പരിശീല കാലയളവ് പൂര്‍ത്തിയാക്കുന്ന
  5. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എല്‍ഐസി ഏജന്റുമാരായി പ്രവര്‍ത്തിക്കാവുന്നതാണ്.

നിയമനം

ഉദ്യോഗാര്‍ഥികളില്‍ നിന്നുള്ള 35,000 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ തൊഴില്‍ ലഭിക്കുക. പിന്നീട് 50,000 സ്ത്രീകളെ കൂടി ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കും.

അപേക്ഷിക്കേണ്ടതെങ്ങനെ?

 

  1. എല്‍ഐസി ഇന്ത്യയുടെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
  2. ഹോം പേജിന്റെ താഴെയുള്ള ബീമ സഖിക്കായി ക്ലിക്ക് ചെയ്യുക എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
  3. പിന്നീട് തുറന്നുവരുന്ന പേജില്‍ പേര്, ജനന തീയതി, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐഡി, വിലാസം എന്നീ വിവരങ്ങള്‍ നല്‍കി അപേക്ഷ സമര്‍പ്പിക്കാം.
Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ