Lulu Recruitment: ലുലു നിങ്ങളെ വിളിക്കുന്നു, ഫ്രഷേഴ്‌സിനടക്കം വന്‍ അവസരം, ഇന്റര്‍വ്യൂ നാളെ

Lulu Recruitment Kerala: നാളെ (ഡിസംബര്‍ 4) കൊച്ചി ഇടപ്പള്ളിയിലെ മാരിയറ്റ് സോളിറ്റയറിലാണ് ഇന്റര്‍വ്യൂ നടക്കുന്നത്. രാവിലെ മുതല്‍ വൈകിട്ട് മൂന്ന വരെയാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ. ഉദ്യോഗാര്‍ത്ഥികള്‍ പുതിയ റെസ്യൂമേയുമായാണ് അഭിമുഖത്തിന് എത്തേണ്ടത്

Lulu Recruitment: ലുലു നിങ്ങളെ വിളിക്കുന്നു, ഫ്രഷേഴ്‌സിനടക്കം വന്‍ അവസരം, ഇന്റര്‍വ്യൂ നാളെ

ലുലു (image credits: Social Media)

Published: 

03 Dec 2024 | 04:26 PM

കൊച്ചി: കേരളത്തില്‍ ലുലുവില്‍ ജോലി ചെയ്യാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം. സംസ്ഥാനത്ത് ലുലു പുതുതായി ആരംഭിക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റുകളിലേക്കും, നിലവിലെ മാളുകളിലെ ഒഴിവുകളിലേക്കുമാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. വൈകാതെ ആരംഭിക്കുന്ന തിരൂർ, പെരിന്തൽമണ്ണ, കൊട്ടിയം, തൃശൂർ ഹൈപ്പർമാർക്കറ്റുകളിലേക്കും നിലവിലെ മാളുകളിലെ ഒഴിവുള്ള തസ്തികകളിലേക്കുമാണ് ഇന്റർവ്യൂ.

നാളെ (ഡിസംബര്‍ 4) കൊച്ചി ഇടപ്പള്ളിയിലെ മാരിയറ്റ് സോളിറ്റയറിലാണ് ഇന്റര്‍വ്യൂ നടക്കുന്നത്. രാവിലെ മുതല്‍ വൈകിട്ട് മൂന്ന വരെയാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ. ഉദ്യോഗാര്‍ത്ഥികള്‍ പുതിയ റെസ്യൂമേയുമായാണ് അഭിമുഖത്തിന് എത്തേണ്ടത്.

ഒഴിവുകള്‍ ഈ വിഭാഗങ്ങളില്‍

സൂപ്പര്‍വൈസര്‍: ബിരുദധാരികള്‍ക്ക് സൂപ്പര്‍വൈസര്‍ തസ്തികയിലെ വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫ്രഷേഴ്‌സിനും പങ്കെടുക്കാം. 21 മുതല്‍ 35 വയസ് വരെയാണ് പ്രായപരിധി.

സെയില്‍സ്മാന്‍/സെയില്‍സ്‌വിമന്‍: 18 മുതല്‍ 30 വയസ് വരെയുള്ളവര്‍ക്കാണ് ഈ തസ്തികയിലേക്ക് ശ്രമിക്കാവുന്നത്. പ്ലസ് ടു വിദ്യാഭ്യാസം നിര്‍ബന്ധമാണ്. ഫ്രഷേഴ്‌സിനും പങ്കെടുക്കാം.

കാഷ്യര്‍: 18 മുതല്‍ 30 വയസ് വരെയുള്ളവര്‍ക്ക് കാഷ്യര്‍ തസ്തികയിലേക്ക് ശ്രമിക്കാം. പ്ലസ് ടുവാണ് കുറഞ്ഞ യോഗ്യത. ഫ്രഷേഴ്‌സിനും പങ്കെടുക്കാം.

കൊമി/ഷെഫ് ഡി പാര്‍ടി/ഡിസിഡിപി/സോസ് ഷെഫ്‌: റീടെയ്ല്‍/ഹോട്ടല്‍ ഇന്‍ഡസ്ട്രിയില്‍ രണ്ട് വര്‍ഷത്തിലധികം പരിചയസമ്പത്തുള്ളവര്‍ക്കാണ് യോഗ്യത. സൗത്ത്/നോര്‍ത്ത് ഇന്ത്യന്‍, കോണ്‍ടിനെന്റല്‍, ചൈനീസ്, അറബിക്, ഷവര്‍മ മേക്കര്‍, കണ്‍ഫെക്ഷണര്‍, ബേക്കര്‍, സ്‌നാക്‌സ് മേക്കര്‍, ചാറ്റ് മേക്കര്‍, ജ്യൂസ് മേക്കര്‍, ബ്രോസ്റ്റഡ് മേക്കര്‍, സാന്‍ഡ്‌വിച്ച് മേക്കര്‍, പിസ മേക്കര്‍ എന്നിവയാണ് വിഭാഗങ്ങള്‍. ബിഎച്ച്എം അല്ലെങ്കില്‍ ബന്ധപ്പെട്ട പരിചയസമ്പത്ത് വേണം.

ബച്ചര്‍/ഫിഷ് മങ്കര്‍: ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തിലധികം പരിചയസമ്പത്ത് വേണം.

ALSO READ: വ്യോമസേനയിൽ ജോലി സ്വപ്നം കാണുന്നവരാണോ നിങ്ങൾ? കമ്മീഷൻഡ് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

കോട്ടയത്ത് ഉദ്ഘാടനത്തീയതി പ്രഖ്യാപിച്ചു

കോട്ടയം സ്വദേശികള്‍ക്ക് ലുലു ഗ്രൂപ്പിന്റെ ക്രിസ്മസ് സമ്മാനം. ഡിസംബര്‍ 14ന് മണിപ്പുഴയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുറക്കും. പൊതുജനങ്ങള്‍ക്ക് 15 മുതല്‍ പ്രവേശിച്ച് തുടങ്ങാം. സംസ്ഥാനത്ത് ലുലു ഗ്രൂപ്പിന്റെ അഞ്ചാമത്തെ ഷോപ്പിങ് മാളാണ് കോട്ടയത്തേത്.

കൊച്ചി, തിരുവനന്തപരും, പാലക്കാട്, കോഴിക്കോട് എന്നിവയ്ക്ക് ശേഷമുള്ള സംസ്ഥാനത്തെ ലുലു ഗ്രൂപ്പിന്റെ ഷോപ്പിംഗ് മാളാണിത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നിയ്ക്ക് പ്രാധാന്യം നല്‍കിയുള്ള മിനി മാളാണ് കോട്ടയത്തേത്. കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലേതിന് സമാനമാണ്. മികച്ച ബ്രാന്‍ഡുകളുടെ സാന്നിധ്യം, വിനോദം, ഭക്ഷണവൈവിധ്യങ്ങള്‍ തുടങ്ങിയവയുടെ ശ്രദ്ധേയ ആകര്‍ഷണങ്ങള്‍ എന്നിവയും കോട്ടയത്തുണ്ടാകും.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ