Health Information Management: മെഡിക്കൽ രം​ഗത്ത് ഒരു ജോലിയാണോ സ്വപ്നം, എങ്കിൽ ഹെൽത്ത് ഇൻഫർമേഷൻ മാനേജ്മെന്റ് പഠിക്കാം

Medical field jobs can be easily obtained: ഒരു വർഷം ദൈർഘ്യമുള്ള ഈ കോഴ്സ് പഠിച്ചു കഴിഞ്ഞാൽ മെഡിക്കൽ ഫീൽഡിൽ ജോലി ഉറപ്പിക്കാം. ഓൺലൈനിൽ നേരിട്ടോ നടക്കുന്ന തിയറി ക്ലാസുകളും, നിർബന്ധിത പ്രാക്ടിക്കൽ ക്ലാസുകളും, ക്ലിനിക്കൽ സന്ദർശനങ്ങളും, ഇന്റേൺഷിപ്പും പഠനത്തിന്റെ ഭാഗമായി ഉണ്ട്.

Health Information Management: മെഡിക്കൽ രം​ഗത്ത് ഒരു ജോലിയാണോ സ്വപ്നം, എങ്കിൽ ഹെൽത്ത് ഇൻഫർമേഷൻ മാനേജ്മെന്റ് പഠിക്കാം

പ്രതീകാത്മക ചിത്രം

Published: 

03 Jul 2025 | 04:32 PM

തിരുവനന്തപുരം: മെഡിക്കൽ രംഗത്ത് ഒരു ക്ലറിക്കൽ ജോബ് ആണോ നിങ്ങളുടെ സ്വപ്നം. എങ്കിൽ സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്റർ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ് ആർ സി കമ്മ്യൂണിറ്റി കോളേജിലെ ഹെൽത്ത് ഇൻഫർമേഷൻ മാനേജ്മെന്റ് ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം. ഈ കോഴ്സിൻറെ ജൂലൈ സെഷനിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.

 

യോ​ഗ്യത

ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദമോ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. ഹെൽത്ത് ഇൻഫർമേഷൻ മാനേജ്മെന്റ് എജുക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ ആണ് പഠന കേന്ദ്രം. ഒരു വർഷം ദൈർഘ്യമുള്ള ഈ കോഴ്സ് പഠിച്ചു കഴിഞ്ഞാൽ മെഡിക്കൽ ഫീൽഡിൽ ജോലി ഉറപ്പിക്കാം. ഓൺലൈനിൽ നേരിട്ടോ നടക്കുന്ന തിയറി ക്ലാസുകളും, നിർബന്ധിത പ്രാക്ടിക്കൽ ക്ലാസുകളും, ക്ലിനിക്കൽ സന്ദർശനങ്ങളും, ഇന്റേൺഷിപ്പും പഠനത്തിന്റെ ഭാഗമായി ഉണ്ട്.

 

പഠനശേഷം എന്തെല്ലാം ജോലി ലഭിക്കും?

 

പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മെഡിക്കൽ റെക്കോർഡ് ടെക്നീഷ്യൻ, മെഡിക്കൽ കോഡർ, ബില്ലിംഗ് ടെക്നീഷ്യൻ, റവന്യൂ സൈക്കിൾ മാനേജർ, ഹെൽത്ത് ഇൻഫർമേഷൻ മാനേജർ, മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ്, ഹെൽത്ത് ഡേറ്റ അനലിസ്റ്റ്, മെഡിക്കൽ ബില്ലർ, കോളർ ടി എച്ച് ആർ ആൻഡ് ടെക്നീഷ്യൻ, എന്നീ നിലകളിൽ ജോലി ചെയ്യാനുള്ള പ്രാവീണ്യവും ലഭിക്കുകയും ജോലി സാധ്യതകൾ തുറന്നു ലഭിക്കുകയും ചെയ്യും. അപേക്ഷകൾ app. srccc. In/register വഴി അപേക്ഷിക്കാം.

വിശദവിവരങ്ങൾക്ക് തിരുവനന്തപുരത്തെ നന്ദാവനത്തുള്ള എസ് ആർ സി ഓഫീസിൽ നേരിട്ട് എത്തി അന്വേഷിക്കാം . വിലാസം – ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി ഓ, തിരുവനന്തപുരം 33. ഇനി നേരിട്ട് താൻ കഴിയാത്തവർക്ക് ഫോണിലൂടെയും ബന്ധപ്പെടാം. 9142041102, 0471 2325101 എന്ന നമ്പറിൽ വിളിച്ചാൽ കോഴ്സ് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകും.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്