MG University Admission 2025: എംജി സര്‍വകലാശാല ബിരുദ പ്രവേശനം; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

MG University Degree Admission 2025: എംജി സർവകലാശാലയുടെ അഫിലിയേറ്റ് ചെയ്ത സർക്കാർ, എയ്ഡഡ്, സ്വാശ്രയ ആർട്സ് ആൻറ് സയൻസ് കോളജുകളിലേക്കാണ് പ്രവേശനം. വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ നൽകാം. മെയ് 31ന് വൈകുന്നേരം അഞ്ച് മണി വരെയാണ് അപേക്ഷിക്കാൻ കഴിയുക.

MG University Admission 2025: എംജി സര്‍വകലാശാല ബിരുദ പ്രവേശനം; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മഹാത്മാ ഗാന്ധി സര്‍വകലാശാല

Published: 

27 May 2025 09:29 AM

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല (എംജി യൂണിവേഴ്സിറ്റി) ബിരുദ, ഇൻറഗ്രേറ്റഡ് ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർവകലാശാലയുടെ അഫിലിയേറ്റ് ചെയ്ത സർക്കാർ, എയ്ഡഡ്, സ്വാശ്രയ ആർട്സ് ആൻറ് സയൻസ് കോളജുകളിലേക്കാണ് പ്രവേശനം. വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ നൽകാം. മെയ് 31ന് വൈകുന്നേരം അഞ്ച് മണി വരെയാണ് അപേക്ഷിക്കാൻ കഴിയുക.

മാനേജ്മെൻറ്, ലക്ഷദ്വീപ്, വികലാംഗ, സ്പോർട്സ്, കൾച്ചറൽ ക്വാട്ടകളിൽ പ്രവേശനം തേടുന്നവരും ഓൺലൈനായി അപേക്ഷ നൽകണം. മാനേജ്മെൻറ്, ലക്ഷദ്വീപ് ക്വാട്ടകളിൽ അപേക്ഷിക്കുന്നവർ കോളജിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഓൺലൈൻ അപേക്ഷാ നമ്പർ കൂടി നൽകണം. എല്ലാ കോളജുകളിലും ലക്ഷദ്വീപിൽ നിന്നുള്ള വിദ്യാർഥികൾക്ക് സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത തീയതിക്കുശേഷം അപേക്ഷയിൽ തിരുത്തൽ വരുത്താൻ കഴിയില്ലെന്നതിനാൽ ശ്രദ്ധാപൂർവം അപേക്ഷ സമർപ്പിക്കണം. സംവരണാനുകൂല്യത്തിന് അർഹതയുള്ളവർ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനൊപ്പം റവന്യു അധികൃതരിൽ നിന്നുള്ള കമ്യൂണിറ്റി അല്ലെങ്കിൽ കാസ്റ്റ് സർട്ടിഫിക്കറ്റിൻറെ കോപ്പി കൂടി അപ്ലോഡ് ചെയ്യണം.

വിമുക്തഭടൻ, ജവാൻ, എൻ.സി.സി, എൻഎസ്.എസ് വിഭാഗങ്ങളിലെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല പ്രസിദ്ധീകരിച്ച പ്രോസ്പെക്ടസിൽ നിർദേശിച്ചിട്ടുള്ള സാക്ഷ്യപത്രങ്ങളുടെ കോപ്പി കൂടി അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്കുള്ള സംവരണ സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവരും സഖ്‌ഷ്യപത്രം അപ്ലോഡ് ചെയ്യേണ്ടത്.

ALSO READ: കഴിഞ്ഞ വർഷം പ്രഖ്യാപിച്ചത് മെയ് 28ന്; പ്ലസ് വൺ ഫലം ഈയാഴ്ചയെത്തുമോ?

എയ്ഡഡ് കോളജുകളിൽ കമ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്ക് പ്രവേശനം തേടുന്നവരും ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഈ സീറ്റുകളിലേക്ക് മെറിറ്റ് അടിസ്ഥാനത്തിലുള്ള അലോട്ട്മെൻറ് സർവകലാശാല നേരിട്ട് നടത്തുന്നതാണ്. ഇവർ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിൻറെ പകർപ്പ് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. പ്രവേശന സമയത്ത്, പ്രോസ്പെക്ടസ്സിൽ നിർദേശിച്ചിട്ടുള്ള സാക്ഷ്യപത്രങ്ങളുടെ അസ്സൽ അതത് കോളേജ് പ്രിൻസിപ്പൽക്ക് മുൻപാകെ ഹാജരാക്കേണ്ടതാണ്.

പ്രോഗ്രാമുകളുടെ ഫീസ് സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഓൺലൈനിൽ അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വിദ്യാർഥികൾക്ക് അഫിലിയേറ്റഡ് കോളജുകളിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡസ്കുകളുമായി ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ cap.mgu.ac.in സന്ദർശിക്കുക.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും