MGU admission 2025 : എംജി സർവകലാശാല ബിരുദ പ്രവേശനം: ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

MG University UG Admission 2025: ഒന്നാം ഓപ്ഷൻ ലഭിച്ചവർ നിർബന്ധമായും സ്ഥിരപ്രവേശനം എടുക്കണം. ഇവർ കോളജിൽ നേരിട്ടെത്തി ട്യൂഷൻ ഫീസ് അടയ്ക്കണം. താൽക്കാലിക പ്രവേശനം തിരഞ്ഞെടുക്കുന്നവർ കോളജിൽ പോകേണ്ടതില്ല.

MGU admission 2025 :  എംജി സർവകലാശാല ബിരുദ പ്രവേശനം: ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Mgu Admission

Published: 

17 Jun 2025 15:54 PM

കോട്ടയം: എംജി സർവകലാശാലയുടെ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ജൂൺ 19 വൈകിട്ട് 4 മണിക്കകം ഫീസടച്ച് പ്രവേശനം ഉറപ്പാക്കണം. ഈ സമയപരിധിക്കുള്ളിൽ ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്മെന്റ് റദ്ദാകും.
ഒന്നാം ഓപ്ഷൻ ലഭിച്ചവർ നിർബന്ധമായും സ്ഥിരപ്രവേശനം എടുക്കണം. ഇവർ കോളജിൽ നേരിട്ടെത്തി ട്യൂഷൻ ഫീസ് അടയ്ക്കണം. താൽക്കാലിക പ്രവേശനം തിരഞ്ഞെടുക്കുന്നവർ കോളജിൽ പോകേണ്ടതില്ല. ഫീസ് ഓൺലൈനായി അടച്ച് താൽക്കാലിക പ്രവേശനം ഉറപ്പാക്കാം. പ്രവേശനം ഉറപ്പാക്കിയതിന്റെ കൺഫർമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണം.
കമ്യൂണിറ്റി മെറിറ്റ് ക്വോട്ടയുടെ അന്തിമ റാങ്ക് പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വിഭാഗത്തിലുള്ളവർ നിശ്ചിത തീയതിക്ക് മുൻപ് കോളജുമായി ബന്ധപ്പെട്ട് പ്രവേശനം ഉറപ്പാക്കണം.

 

കേരള സർവകലാശാല ബിരുദ പ്രവേശനം: ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

 

കേരള സർവകലാശാല ബിരുദ പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് https://admissions.keralauniversity.ac.in/fyugp2025 എന്ന വെബ്സൈറ്റിൽ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാം.
ഓപ്ഷനുകളിൽ മാറ്റങ്ങൾ വരുത്താൻ ജൂൺ 17 വരെ അവസരമുണ്ട്. ജൂൺ 18-ന് ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. അപാർ (APAAR) ഐഡി ഇല്ലാത്ത വിദ്യാർത്ഥികൾ പ്രവേശനത്തിന് മുൻപായി www.abc.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഐഡി ജനറേറ്റ് ചെയ്യേണ്ടതാണ്.

ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ