National General Strike : നാളെ കേരളത്തിൽ ഒന്നും നടക്കില്ല; ഈ സർവകലാശാലകൾ പരീക്ഷകൾ മാറ്റിവെച്ചു
National General Strike And University Exam Updates : ഇന്ന് അർധരാത്രി മുതൽ നാളെ അർധരാത്രി വരെ 24 മണിക്കൂർ നേരത്തേക്കാണ് വിവിധ തൊഴിലാളി യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

National Strike,. Exam Postponed
തിരുവനന്തപുരം : ദേശീയ പണിമുടക്കിനെ തുടർന്ന് നാളെ ജൂലൈ ഒമ്പതാം തീയതി നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ച് സർവകലാശാലകൾ. കേരള സർവകലാശാല, മഹാാത്മ ഗാന്ധി സർവകലാശാല, കാലിക്കട്ട് സർവകലാശാല, കണ്ണൂർ സർവകലാശാല തുടങ്ങി നാല് യൂണിവേഴ്സിറ്റികളാണ് നാളെ നടത്താനിരുന്നു പരീക്ഷ മാറ്റിവെച്ചത്. ടെക്നിക്കൾ യൂണിവേഴ്സിറ്റിയും കുസാറ്റും കെടിയുവും ഇത് സംബന്ധിച്ച് അറിയിപ്പുകൾ ഒന്നും പുറപ്പെടുവിച്ചിട്ടില്ല. പുതിക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കുന്നതാണ് സർവകലാശാലകൾ അറിയിച്ചു.
നാളെ പൊതുഗതാഗതം അടുക്കം പൊതുപണിമുടക്കിൻ്റെ ഭാഗമാകുന്നതോടെ സ്കുളുകളും പ്രവർത്തിക്കില്ല. എന്നാൽ സംസ്ഥാന സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ആർടിസി സർവീസ് നടത്തുമെന്ന ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ അറിയിച്ചെങ്കിലും ഇടത് സംഘടനകൾ മന്ത്രിയുടെ മന്ത്രിയുടെ പ്രസ്താവന തള്ളികൊണ്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കെഎസ്ആർടിസിയും ഡയസ് നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ പലതും അടഞ്ഞുകിടക്കും. പണിമുടക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയുണ്ടാകുമോയെന്നാണ് പലരുടെയും സംശയം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പണി മുടക്കിന് അവധി പ്രഖ്യാപിക്കാറില്ല. ചില സാഹചര്യങ്ങളില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കാറുണ്ട്. എന്നാല്‍ നാളെ എന്തെങ്കിലും പരീക്ഷകള്‍ മാറ്റിവച്ചതായി ഇതുവരെ അറിയിപ്പില്ല. പരീക്ഷ മാറ്റിവച്ചെങ്കില്‍ മാധ്യമങ്ങളിലൂടെയോ, സര്‍വകലാശാല വെബ്‌സൈറ്റുകളിലൂടെയോ അറിയാനാകും.
എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി, യുടിയുസി തുടങ്ങി നിരവധി ട്രേഡ് യൂണിയനുകളാണ് നാളെ പണിമുടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ തൊഴിലാളിദ്രോഹ നയങ്ങള്‍ സ്വീകരിക്കുന്നുവെന്നാരോപിച്ചാണ് പണിമുടക്ക്. ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂറാണ് പണിമുടക്കുന്നത്. പാല്‍, പത്രം, അവശ്യ സര്‍വീസുകള്‍ എന്നിവയെ പണിമുടക്ക് ബാധിക്കില്ല.