National General Strike: ഈ പരീക്ഷകളെല്ലാം മാറ്റി, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധിയിലും തീരുമാനം; വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കാന്‍

National General Strike Kerala Hoilday Detials: ജനം സ്വകാര്യ വാഹനത്തെ ആശ്രയിക്കേണ്ടി വരും. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ തടയുമോ എന്ന കാര്യത്തില്‍ യൂണിയനുകള്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാതെ സഹകരിക്കുന്നതാണ് ഉചിതമെന്ന് ഇടതു കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു

National General Strike: ഈ പരീക്ഷകളെല്ലാം മാറ്റി, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധിയിലും തീരുമാനം; വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കാന്‍

പണിമുടക്കിനോട് അനുബന്ധിച്ച് കൊച്ചിയില്‍ നടന്ന പ്രകടനം

Published: 

09 Jul 2025 06:22 AM

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍ ആരംഭിച്ച അഖിലേന്ത്യാ പണിമുടക്ക് കേരളത്തില്‍ പൂര്‍ണമായേക്കും. പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ 24 മണിക്കൂര്‍ നേരത്തേക്ക് പ്രഖ്യാപിച്ച പണിമുടക്ക് അര്‍ധരാത്രി 12 മണിക്ക് ആരംഭിച്ചു. പൊതുഗതാഗതം അടക്കം നിശ്ചലമാകും. സ്വകാര്യ ബസുകള്‍ ഓടില്ല. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പ്രഖ്യാപിച്ചെങ്കിലും അനുവദിക്കില്ലെന്ന നിലപാടിലാണ് ട്രേഡ് യൂണിയനുകള്‍. കെഎസ്ആര്‍ടിസിയും ഇന്ന് സ്തംഭിക്കുമെന്ന് ഇടതു കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കെഎസ്ആര്‍ടിസിയില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു.

പൊതുഗതാഗതത്തെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികളും അധ്യാപകരും ഏറെ ബുദ്ധിമുട്ടുമെങ്കിലും സ്‌കൂളുകള്‍ക്കോ, കോളേജുകള്‍ക്കോ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കോ ഇന്ന് ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും പല സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ഇന്ന് അവതാളത്തിലാകും. ഈ സാഹചര്യത്തില്‍ പരീക്ഷകളടക്കം മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

മാറ്റിയ പരീക്ഷകള്‍

  1. എംജി യൂണിവേഴ്‌സിറ്റി നടത്താനിരുന്ന പ്രാക്ടിക്കല്‍ ഉള്‍പ്പെടെയുള്ള പരീക്ഷകള്‍
  2. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍
  3. കേരള യൂണിവേഴ്‌സിറ്റി നടത്താനിരുന്ന പരീക്ഷകള്‍

പണിമുടക്ക് ബാധിക്കാത്തവ

  • അവശ്യ സര്‍വീസുകള്‍
  • പാല്‍
  • പത്രം
  • അഗ്നിശമന സേവനം
  • ജലവിതരണം
  • ആശുപത്രി
  • മെഡിക്കല്‍ സ്റ്റോര്‍
  • വിമാനത്താവളങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍
  • റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുന്നവ
  • മുന്‍കൂട്ടി നിശ്ചയിച്ച വിവാഹപാര്‍ട്ടി
  • ടൂറിസം മേഖല

Read Also: National General Strike: ദേശീയ പണിമുടക്ക് ആരംഭിച്ചു; കേരളം നിശ്ചലം, സര്‍വീസിനൊരുങ്ങി കെഎസ്ആര്‍ടിസി

സ്വകാര്യ വാഹനങ്ങള്‍ പുറത്തിറക്കാമോ?

പൊതുഗതാഗതം സ്തംഭിക്കുമെന്നതിനാല്‍ ഇന്ന് ജനം സ്വകാര്യ വാഹനത്തെ ആശ്രയിക്കേണ്ടി വരും. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ തടയുമോ എന്ന കാര്യത്തില്‍ യൂണിയനുകള്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാതെ സഹകരിക്കുന്നതാണ് ഉചിതമെന്ന് ഇടതു കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ