NCERT SWAYAM Courses: ഫീസ് വേണ്ട, പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പുതിയ കോഴ്സുകളുമായി എൻസിഇആർടി

NCERT SWAYAM Courses for Plus 1 and Plus 2: സ്വയം പോർട്ടലിലൂടെയും മൊബൈൽ ആപ്പിലൂടെയും കോഴ്സ് പഠിക്കാവുന്നതാണ്. നിലവിലെ കോഴ്സുകളിലേക്കുള്ള എൻറോൾമെൻ്റ് 2025 സെപ്റ്റംബർ 1 വരെയാണ്.

NCERT SWAYAM Courses: ഫീസ് വേണ്ട, പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പുതിയ കോഴ്സുകളുമായി എൻസിഇആർടി

NCERT

Updated On: 

19 May 2025 14:14 PM

തിരുവനന്തപുരം: പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികളെ സഹായിക്കുന്നതിന് പുതിയ കോഴ്സുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് എൻ.സി.ഇ.ആർ.ടി. പഠനം മെച്ചപ്പെടുത്തുന്നതിനും മികച്ച അക്കാദമിക് പ്രകടനം കാഴ്ചവെക്കുന്നതിനും വിദ്യാർത്ഥികളെ സഹായിക്കുന്ന 28 സൗജന്യ ഓൺലൈൻ കോഴ്സുകളാണ് എൻ.സി.ഇ.ആർ.ടിയുടെ സ്വയം (SWAYAM) പോർട്ടലിലൂടെ ലഭ്യമാകുന്നത്. ഈ കോഴ്സുകൾ പ്രധാനമായും 11 വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ് , ബയോളജി, കെമിസ്ട്രി, എക്കണോമിക്സ്, ഇംഗ്ലീഷ്, ജിയോഗ്രഫി,കണക്ക്, ഫിസിക്സ്, സൈക്കോളജി, സോഷ്യോളജി, എന്നിവയാണ് വിഷയങ്ങൾ. ഓരോ കോഴ്സും 24 ആഴ്ചകൾ നീണ്ടുനിൽക്കുന്നതാണ്.

കോഴ്സ് വിവരങ്ങൾ

സ്വയം പോർട്ടലിലൂടെയും മൊബൈൽ ആപ്പിലൂടെയും കോഴ്സ് പഠിക്കാവുന്നതാണ്. നിലവിലെ കോഴ്സുകളിലേക്കുള്ള എൻറോൾമെൻ്റ് 2025 സെപ്റ്റംബർ 1 വരെയാണ്. പരീക്ഷാ രജിസ്ട്രേഷൻ തീയതി സെപ്റ്റംബർ 7 മുതൽ 9 വരെയും. ഫൈനൽ പരീക്ഷ സെപ്റ്റംബർ 10 മുതൽ 15 വരെയാണ് നടക്കുക.

ഇത് തന്നെയാണ് കോഴ്സ് തീരുന്ന കാലാവധിയും. ദേശീയ നിലവാരത്തിന് അനുസൃതമായി മുതിർന്ന എൻ.സി.ഇ.ആർ.ടി ഫാക്കൽറ്റികളും റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷനിലെ വിഷയ വിദഗ്ധരും ചേർന്നാണ് കോഴ്സുകൾ തയ്യാറാക്കുന്നത്. പരീക്ഷയ്ക്ക് ഒരു ചെറിയ ഫീസ് ഈടാക്കും. വിജയിച്ച വിദ്യാർത്ഥികൾക്ക് എൻ.സി.ഇ.ആർ.ടിയിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്യും.

എങ്ങനെ എൻറോൾ ചെയ്യാം

  • SWAYAM പോർട്ടൽ https://swayam.gov.in/ സന്ദർശിക്കുക
  • ആദ്യമായി സൈറ്റിൽ എത്തുകയാണെങ്കിൽ സൗജന്യമായി ഒരു അക്കൗണ്ട് രജിസ്റ്റർ ചെയ്യുക.
  • 11, 12 എന്നിവയ്ക്കുള്ള കോഴ്സുകളുടെ ലിസ്റ്റ് ബ്രൗസ് ചെയ്യുക.
  • പാഠ്യഭാ​ഗം ആക്സസ് ചെയ്ത് പഠനം ആരംഭിക്കുക

കൂടുതൽ വിവരങ്ങൾക്ക് moocs.helpdesk@ciet.nic.in സന്ദർശിക്കുകയോ െഎ വി ആർ എസ് ഹെൽപ് ലൈൻ നമ്പറായ 8800440559 ൽ ബന്ധപ്പെടുകയോ ചെയ്യുക

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ