RRB Recruitment 2025: പത്താം ക്ലാസ് കഴിഞ്ഞവർക്ക് റെയിൽവേയിൽ സുവർണാവസരം; ശമ്പളം എത്രയെന്ന് അറിയണ്ടേ?

RRB Technician Recruitment 2025: റെയിൽ‌വേ റിക്രൂട്ട്‌മെന്റ് ബോർഡ് (ആർ‌ആർ‌ബി) ഔദ്യോഗികമായാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജൂൺ 27 നകം ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ റെയിൽവേ ബോർഡ് പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

RRB Recruitment 2025: പത്താം ക്ലാസ് കഴിഞ്ഞവർക്ക് റെയിൽവേയിൽ സുവർണാവസരം; ശമ്പളം എത്രയെന്ന് അറിയണ്ടേ?

Rrb Recruitment

Published: 

18 Jun 2025 19:39 PM

ഇന്ത്യൻ റെയിൽവേ ടെക്‌നീഷ്യൻ തസ്തികകളിലേക്ക് ഉദ്യോ​ഗാർത്ഥികൾക്കായി സുവർണാവസരം. റെയിൽവേയുടെ വിവിധ സോണുകളിലായി 6180 ടെക്നീഷ്യൻ ഒഴിവുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത്. റെയിൽ‌വേ റിക്രൂട്ട്‌മെന്റ് ബോർഡ് (ആർ‌ആർ‌ബി) ഔദ്യോഗികമായാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജൂൺ 27 നകം ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ റെയിൽവേ ബോർഡ് പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓൺലൈൻ രജിസ്‌ട്രേഷൻ ജൂൺ 28 ന് ആരംഭിക്കുമെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം.

ആകെ ഒഴിവുകളിൽ 180 എണ്ണം ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നലിനും ബാക്കി 6,000 എണ്ണം ടെക്നീഷ്യൻ ഗ്രേഡ് 3 തസ്തികകളിലുമാണ്. രണ്ട് തസ്തികകളിലേക്കും കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) വഴിയാണ് ഉദ്യോ​ഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. തുടർന്ന് ഡോക്യുമെന്റ് വെരിഫിക്കേഷനും മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റും നടത്തും. ഇന്ത്യൻ റെയിൽവേയുടെ സാങ്കേതിക മേഖലയിൽ ചേരാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക്, ഈ സുവർണാവസരം പ്രയോജനപ്പെടുത്താം.

യോ​ഗ്യത

ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നൽ തസ്തികയിലേക്ക് അപേക്ഷക്കുന്നവർക്ക്, ഫിസിക്സ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ഐടി, അല്ലെങ്കിൽ ഇൻസ്ട്രുമെന്റേഷൻ എന്നിവയിൽ ബിഎസ്‌സി ബിരുദം, അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ/ബിരുദം ഉണ്ടായിരിക്കണം. 18 മുതൽ 33 വയസ്സ് വരെയാണ് പ്രായപരിധി. ടെക്നീഷ്യൻ ഗ്രേഡ് 3 തസ്തികയിലേക്ക് അപേക്ഷക്കുന്നവർക്ക്, പത്താം ക്ലാസ് (എസ്എസ്എൽസി/മെട്രിക്കുലേഷൻ) വിജയിച്ചിരിക്കണം കൂടാതെ ഫൗണ്ടറിമാൻ, മോൾഡർ, പാറ്റേൺ മേക്കർ, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ തുടങ്ങിയ പ്രത്യേക ട്രേഡുകളിൽ ഐടിഐ അല്ലെങ്കിൽ അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കിയിരിക്കണം. 18 മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി.

ഫീസ് എത്ര?

എസ്‌സി/എസ്ടി, മുൻ സൈനികർ, വികലാംഗർ, സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ, ന്യൂനപക്ഷങ്ങൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് 250 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. മറ്റ് എല്ലാ വിഭാഗങ്ങൾക്കും 500 രൂപ നൽകണം (സിബിടിയിൽ ഹാജരാകുമ്പോൾ 400 രൂപ റീഫണ്ട് ലഭിക്കും).

ശമ്പളം?

ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നൽ തസ്കയിലേക്ക് തിരഞ്ഞെടുക്കുന്നവർക്ക്, പ്രതിമാസം 29,200 രൂപയാണ് തുടക്കത്തിൽ ലഭിക്കുന്നത്. ടെക്നീഷ്യൻ ഗ്രേഡ് 3 തസ്കയിലേക്ക് തിരഞ്ഞെടുക്കുന്നവർക്ക്, പ്രതിമാസം 19,900 രൂപ തുടക്കത്തിൽ ലഭിക്കുന്നത്. ഇവ കൂടാതെ അധിക അലവൻസുകളും ആനുകൂല്യങ്ങളും ഉണ്ടാകുന്നതാണ്. ‍‍

ജൂൺ 28-ന് ഔദ്യോ​ഗികമായി പോർട്ടൽ തുറക്കുന്നതോടെ ഉദ്യോഗാർത്ഥികൾക്ക് ആർആർബിയുടെ ഔ​ദ്യോ​ഗിക വെബ്‌സൈറ്റായ rrbcdg.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.

ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ