SSC Hindi Translator Recruitment 2025: ഹിന്ദി അറിയാമോ? കേന്ദ്ര സർവീസിൽ ട്രാൻസ്‌ലേറ്റർ ഒഴിവ്, 1.40 ലക്ഷം വരെ മാസശമ്പളം

SSC Hindi Translator Recruitment 2025 Begins: കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ഓഗസ്റ്റ് 12ന് നടത്തും. നിയമനം ലഭിക്കുന്നവർക്ക് തസ്തിക അനുസരിച്ച് പ്രതിമാസം 35,400 രൂപ മുതൽ 1,42,400 രൂപ വരെ ശമ്പളം ലഭിക്കും.

SSC Hindi Translator Recruitment 2025: ഹിന്ദി അറിയാമോ? കേന്ദ്ര സർവീസിൽ ട്രാൻസ്‌ലേറ്റർ ഒഴിവ്, 1.40 ലക്ഷം വരെ മാസശമ്പളം

പ്രതീകാത്മക ചിത്രം

Published: 

08 Jun 2025 15:22 PM

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്സി) കമ്പൈന്‍ഡ് ഹിന്ദി ട്രാന്‍സ്ലേറ്റേഴ്സ് പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍, ജൂനിയര്‍ ട്രാന്‍സ്ലേറ്റര്‍, സീനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍, സബ്-ഇന്‍സ്പെക്ടര്‍ (ഹിന്ദി ട്രാന്‍സ്ലേറ്റര്‍) തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. കേന്ദ്ര സർക്കാരിന് കീഴിൽ നല്ല ശമ്പളത്തോടെ ജോലി നേടാൻ ആഗ്രഹിക്കുന്ന ഹിന്ദി അറിയാവുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 26 ആണ്.

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി ഏകദേശം 437 ട്രാൻസ്‌ലേറ്റർ ഒഴിവുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സിആര്‍പിഎഫിലെ ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍ (ജെഎച്ച്ടി), ജൂനിയര്‍ ട്രാന്‍സ്ലേറ്റര്‍ (ജെടി), ജൂനിയര്‍ ട്രാന്‍സ്ലേറ്റര്‍ ഓഫീസര്‍ (ജെടിഒ), സീനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍ (എസ്എച്ച്ടി), സീനിയര്‍ ട്രാന്‍സ്ലേറ്റര്‍ (എസ്ടി), സബ്-ഇന്‍സ്പെക്ടര്‍ (ഹിന്ദി ട്രാന്‍സ്ലേറ്റര്‍) എന്നീ തസ്തികകളിലും ഒഴിവുകൾ ഉണ്ട്.

എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ssc.gov.in വഴി ഓൺലൈനായി അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾക്ക് ജൂണ്‍ 26ന് രാത്രി 11 മണി വരെ ആണ് രജിസ്റ്റര്‍ ചെയ്യാൻ കഴിയുക. ഓണ്‍ലൈന്‍ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജൂണ്‍ 27 ആണ്. തുടർന്ന്, കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ഓഗസ്റ്റ് 12ന് നടത്തും. നിയമനം ലഭിക്കുന്നവർക്ക് തസ്തിക അനുസരിച്ച് പ്രതിമാസം 35,400 രൂപ മുതൽ 1,42,400 രൂപ വരെ ശമ്പളം ലഭിക്കും.

ALSO READ: യുപിഎസ്‌സി പരീക്ഷ ഫലം വന്നതിന് ശേഷം ചെയ്യേണ്ടത് എന്ത്? ഇക്കാര്യങ്ങൾ മറക്കരുത്

അപേക്ഷിക്കേണ്ട വിധം:

  • ssc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
  • ഹോം പേജിലെ ‘അപേക്ഷിക്കുക’ എന്ന ടാബില്‍ ക്ലിക്ക് ചെയ്ത് ‘Combined Hindi Translators Examination, 2025’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം ലോഗിൻ ചെയ്യുക.
  • അപേക്ഷാ ഫോം പൂരിപ്പിക്കുക. ആവശ്യമായ രേഖകള്‍ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്ത് അപേക്ഷാ ഫീസ് കൂടി അടയ്ക്കുക.
  • തുടരാവശ്യങ്ങൾക്കായി ഫോമിന്റെ ഒരു പകർക്ക് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

അപേക്ഷാ പ്രക്രിയയിൽ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 180093063 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ഹെല്‍പ്പ്ഡെസ്‌കുമായി ബന്ധപ്പെടാം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും