mySSC App : സർക്കാർ ജോലികൾക്ക് ഇനി എളുപ്പത്തിൽ അപേക്ഷിക്കാം, മൈ എസ്എസ്സി മൊബൈൽ ആപ് എത്തി

SSC Launches 'mySSC' App for Government Job Aspirants: പുതിയ ആപ്പ് വഴി രജിസ്ട്രേഷൻ, അപേക്ഷാ ഫോം പൂരിപ്പിക്കൽ, രേഖകളും ഫോട്ടോകളും അപ്‌ലോഡ് ചെയ്യൽ, അപേക്ഷ സമർപ്പിക്കൽ, അപേക്ഷാ സ്റ്റാറ്റസ് ട്രാക്ക് ചെയ്യൽ, പരീക്ഷാ അറിയിപ്പുകൾ ലഭിക്കൽ എന്നിവയെല്ലാം ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും. 'mySSC' ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

mySSC App : സർക്കാർ ജോലികൾക്ക് ഇനി എളുപ്പത്തിൽ അപേക്ഷിക്കാം, മൈ എസ്എസ്സി മൊബൈൽ ആപ് എത്തി

Myssc App

Published: 

06 Jun 2025 | 01:56 PM

ന്യൂഡൽഹി: സർക്കാർ ജോലി ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ നടപടികൾ കൂടുതൽ ലളിതമാക്കുന്നതിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ‘mySSC’ മൊബൈൽ ആപ്ലിക്കേഷൻ അപ്‌ഗ്രേഡ് ചെയ്ത് പുറത്തിറക്കി. ഗ്രാമീണ മേഖലയിലുള്ളവർക്കാണ്, ഈ പുതിയ ആപ്ലിക്കേഷൻ വഴി ഏറ്റവും അധികം ​ഗുണമുള്ളത്. ഇനി എസ് എസ് സി പരീക്ഷകൾക്ക് അപേക്ഷിക്കാൻ സൈബർ കഫേകളെയോ മറ്റ് ഏജന്റുമാരെയോ ആശ്രയിക്കേണ്ടതില്ല.

 

പ്രധാന സവിശേഷതകളും പ്രയോജനങ്ങളും

 

2025 ജൂൺ മുതൽ നടത്തുന്ന എല്ലാ SSC പരീക്ഷകൾക്കും ‘mySSC’ ആപ്പ് വഴി നേരിട്ട് അപേക്ഷ സമർപ്പിക്കാം. ഇത് മുമ്പ് വെബ്സൈറ്റ് വഴി അപേക്ഷിക്കുകയും ആപ്പ് വഴി ലൈവ് ഫോട്ടോ എടുക്കുകയും ചെയ്യുന്ന രീതിയിൽ നിന്ന് ഒരു വലിയ മാറ്റമാണ്. കമ്പ്യൂട്ടർ സൗകര്യങ്ങളോ ഇന്റർനെറ്റ് ലഭ്യതയോ കുറഞ്ഞ ഗ്രാമപ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇത് വലിയ സഹായമാകും. അപേക്ഷ സമർപ്പിക്കുന്നതിനായി സൈബർ കഫേകളിലോ മറ്റ് കേന്ദ്രങ്ങളിലോ പോകേണ്ടതില്ല, കൂടാതെ ഇതിനായി അധിക പണം ചെലവഴിക്കേണ്ട ആവശ്യവും ഇനിയില്ല.

Also read – നീറ്റ്-പിജി പരീക്ഷ ഓഗസ്റ്റ് 3 ന്, തീയതി നീട്ടാനുള്ള അപേക്ഷ അംഗീകരിച്ച് സുപ്രീം കോടതി

ആപ്ലിക്കേഷനിൽ ആധാർ അധിഷ്ഠിത ഒതെന്റിക്കേഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ആധാറുമായി ബന്ധിപ്പിച്ച ഒറ്റത്തവണ രജിസ്ട്രേഷൻ (One-Time Registration – OTR) സംവിധാനം ആപ്പിൽ ലഭ്യമാണ്. ഇത് ഓരോ അപേക്ഷകനെയും തനതായി തിരിച്ചറിയാനും വ്യാജ രജിസ്ട്രേഷനുകൾ കുറയ്ക്കാനും സഹായിക്കുന്നു. ആധാർ ഫേസ് RD ആപ്പ് വഴി മുഖം തിരിച്ചറിയുന്ന സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് സുരക്ഷ വർദ്ധിപ്പിക്കാനും ആൾമാറാട്ടം തടയാനും സഹായിക്കുന്നു.

 

സുതാര്യവും സുരക്ഷിതവുമായ പ്രക്രിയ

 

ഡിജിറ്റൽവൽക്കരണത്തിലൂടെയും ആധാർ അധിഷ്ഠിത പ്രക്രിയയിലൂടെയും അപേക്ഷകൾ കൂടുതൽ സുതാര്യവും സുരക്ഷിതവുമാക്കുക എന്നതാണ് ലക്ഷ്യം. ഈ പ്രക്രിയയിലൂടെ ഇടനിലക്കാരെ ഒഴിവാക്കി, അപേക്ഷകരുടെ കൈകളിലേക്ക് നിയന്ത്രണം തിരികെ നൽകുന്നു. പുതിയ ആപ്പ് വഴി രജിസ്ട്രേഷൻ, അപേക്ഷാ ഫോം പൂരിപ്പിക്കൽ, രേഖകളും ഫോട്ടോകളും അപ്‌ലോഡ് ചെയ്യൽ, അപേക്ഷ സമർപ്പിക്കൽ, അപേക്ഷാ സ്റ്റാറ്റസ് ട്രാക്ക് ചെയ്യൽ, പരീക്ഷാ അറിയിപ്പുകൾ ലഭിക്കൽ എന്നിവയെല്ലാം ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും. ‘mySSC’ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്