UGC NET 2025: യുജിസി നെറ്റ് അഡ്മിറ്റ് കാർഡ് ഉടൻ പ്രസിദ്ധീകരിക്കും: ഡൗൺലോഡ് ചെയ്യാം ഈ ലിങ്കിലൂടെ
UGC NET 2025 Admit Card: ജൂൺ 25 മുതൽ 29 വരെയാണ് പരീക്ഷ നക്കുന്നത്. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുക. ആദ്യം പരീക്ഷ കേന്ദ്രത്തിൻ്റെ സ്ലിപ്പുകളാകും പുറത്തുവിടുക. അതിന് ശേഷം അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Ugc Net
വരാനിരിക്കുന്ന യുജിസി നെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡും പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെട്ട സ്ലിപ്പുകളും ഉടൻ പ്രസിദ്ധീകരിക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ആണ് ഇവ രണ്ടും പുറത്തുവിടുന്നത്. ഉദ്യോഗാർത്ഥികൾക്ക് ugcnet.nta.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഇവ ഡൗൺലോഡ് ചെയ്യാവുന്നതാണ്. നിങ്ങളുടെ പരീക്ഷകേന്ദ്രവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സിറ്റി സ്ലിപ്പുകളിൽ വ്യക്തമായി നൽകുന്നതാണ്. മറ്റ് പ്രധാന വിവരങ്ങൾ അഡ്മിറ്റ് കാർഡുകളിലും നൽകുന്നതാണ്.
ജൂൺ 25 മുതൽ 29 വരെയാണ് പരീക്ഷ നക്കുന്നത്. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുക. ആദ്യ ഷിഫ്റ്റ് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ വൈകുന്നേരം ആറ് വരെയുമാണ് നടക്കുന്നത്. യുജിസി നെറ്റ് ചോദ്യപേപ്പറുകളിൽ രണ്ടിലും ഒബ്ജക്ടീവ്-ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാവും ഉണ്ടായിരിക്കുക.
അഡ്മിറ്റ് കാർഡുകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം?
1. ugcnet.nta.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
2. ഹോം പേജിൽ, നൽകിയിരിക്കുന്ന UGC NET ജൂൺ 2025 അഡ്മിറ്റ് കാർഡിലോ പരീക്ഷാ നഗര സ്ലിപ്പിലോ ക്ലിക്ക് ചെയ്യുക.
3. നിങ്ങളുടെ ആവശ്യമായ വിവരങ്ങൾ നൽകിയ ശേഷം ലോഗിൻ ചെയ്യുക.
4. നിങ്ങളുടെ അഡ്മിറ്റ് കാർഡ്/ പരീക്ഷാ നഗര സ്ലിപ്പ് പരിശോധിച്ച് ഡോക്യുമെന്റ് ഡൗൺലോഡ് ചെയ്യുക.
ആദ്യം പരീക്ഷ കേന്ദ്രത്തിൻ്റെ സ്ലിപ്പുകളാകും പുറത്തുവിടുക. അതിന് ശേഷം അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിക്കുന്നതായിരിക്കും.