National Film Awards: പ്രവചനങ്ങള്‍ അച്ചട്ടായി; വിക്രാന്ത് മാസിയും, ഷാരൂഖ് ഖാനും മികച്ച നടന്‍മാര്‍

71st National Film Awards Details In Malayalam: ജവാനിലെ അഭിനയമാണ് ഷാരൂഖിന് പുരസ്‌കാരം നേടിക്കൊടുത്തത്. ട്വല്‍ത്ത് ഫെയിലിലെ അഭിനയമാണ് വിക്രാന്തിനെ തുണച്ചത്. ട്വല്‍ത്ത് ഫെയിലാണ് മികച്ച ചിത്രവും. മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ എന്ന സിനിമയിലെ പ്രകടനത്തിന് റാണി മുഖര്‍ജിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു

National Film Awards: പ്രവചനങ്ങള്‍ അച്ചട്ടായി; വിക്രാന്ത് മാസിയും, ഷാരൂഖ് ഖാനും മികച്ച നടന്‍മാര്‍

ഷാരൂഖ് ഖാനും, വിക്രാന്ത് മാസിയും

Updated On: 

01 Aug 2025 | 07:53 PM

ന്യൂഡല്‍ഹി: 71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ഷാരൂഖ് ഖാനും, വിക്രാന്ത് മാസിയും പങ്കിട്ടു. ജവാനിലെ അഭിനയമാണ് ഷാരൂഖിന് പുരസ്‌കാരം നേടിക്കൊടുത്തത്. ട്വല്‍ത്ത് ഫെയിലിലെ അഭിനയമാണ് വിക്രാന്തിനെ തുണച്ചത്. ട്വല്‍ത്ത് ഫെയിലാണ് മികച്ച ചിത്രവും. മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ എന്ന സിനിമയിലെ പ്രകടനത്തിന് റാണി മുഖര്‍ജിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു.

വിക്രാന്ത് മാസിക്കും റാണി മുഖര്‍ജിക്കും പുരസ്‌കാരം ലഭിക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹമുണ്ടായിരുന്നു. സുദീപ്‌തോ സെന്‍ ആണ് മികച്ച സംവിധായകന്‍. ദ കേരള സ്‌റ്റോറി എന്ന ചിത്രമാണ് പുരസ്‌കാര നേട്ടത്തിന് സുദീപ്‌തോയെ അര്‍ഹനാക്കിയത്.

മലയാളത്തിനും അഭിമാന നേട്ടം

ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിന് ഉര്‍വശിയെ മികച്ച സഹനടിയായും, പൂക്കാലം എന്ന സിനിമയിലെ അഭിനയത്തിന് വിജയരാഘവനെ മികച്ച സഹനടനായും തിരഞ്ഞെടുത്തു. ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം.

Also read: National Film Awards: ഉള്ളൊഴുക്ക് മികച്ച മലയാളചിത്രം, ഉര്‍വശി മികച്ച സഹനടി

മറ്റ് പ്രധാന പുരസ്‌കാരങ്ങള്‍

  • മികച്ച കുട്ടികളുടെ ചിത്രം: നാള്‍ 2
  • മികച്ച ഗായകന്‍: പിവിഎന്‍എസ് രോഹിത്
  • മികച്ച ഗായിക: ശില്‍പ റാവു
  • മികച്ച സിനിമാറ്റോഗ്രാഫി: പ്രശന്തനു മൊഹാപാത്ര (കേരള സ്റ്റോറി)
  • സൗണ്ട് ഡിസൈനര്‍: ഹരിഹരന്‍ മുരളീധരന്‍, സച്ചിന്‍ സുധാകരന്‍ (അനിമല്‍)
  • മികച്ച എഡിറ്റിങ്: മിഥുന്‍ മുരളി (പൂക്കാലം)
  • പ്രൊഡക്ഷന്‍ ഡിസൈന്‍: മോഹന്‍ദാസ് (2018 മലയാളം സിനിമ)
  • മികച്ച ബാക്ക്ഗ്രൗണ്ട് മ്യൂസിക്: ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ (അനിമല്‍)
  • മികച്ച സംഗീത സംവിധാനം: ജിവി പ്രകാശ് കുമാര്‍ (വാത്തി)
Loading...
Unable to load recommendations.
Follow Us
Related Stories
Padayaatra Movie : ഫൂട്ടേജ് ഡിലീറ്റായി പോയി എന്ന പറഞ്ഞവർ ഇത് കാണുന്നുണ്ടോ! മമ്മൂട്ടി-അടൂർ ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റ്
Bigg Boss Malayalam Seoson 8 : ഇത് ഒരുമാതിരി ചെയ്ത്തായിപ്പോയി, ബി​ഗ് ബോസിലെ ഷമ്മിയും നാ​ഗവല്ലിയുമായി എൽദേയും റിനിയും
“അന്നും സ്റ്റാർ അവളാണ്”; കൽപ്പനയുടെ പഴയ കുസൃതികൾ ഓർത്തെടുത്ത് ഉർവ്വശി
Aishwarya Lekshmi: ജീവിതത്തിൽ ഏറെ വിശ്വസിച്ച ആ പുരുഷൻ എന്നെ ചതിച്ചു; ഐശ്വര്യ ലക്ഷ്മി
“ആരാണ് അവർക്കതിനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത്, ടിനി ടോം ആ ചെയ്തത് തെറ്റ്”; വിമർശനവുമായി ഉർവ്വശി
Big Boss Malayalam Season 8: തിരിച്ചെടുക്കുമെന്ന് പറഞ്ഞ് ബിഗ് ബോസും ജസീലയും ചേർന്ന് മറ്റു മത്സരാർത്ഥികളെ പറ്റിച്ചോ? ഗായത്രിയെ ചതിച്ചു പുറത്താക്കിയതോ?
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്